ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപെടുന്നത്. അങ്ങനെ വന്നാൽ യാത്ര ചെയ്യാൻ സാധിക്കുമോ എന്നാ കാര്യം ആശങ്കയാണ്. എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയൊരു മാർഗം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ റയിൽവേ.
രണ്ട് തരത്തിലാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് ടിക്കറ്റ് ലഭിക്കുക. ഒന്ന്, അവസാന നിമിഷം കാൻസൽ ആകുന്ന ടിക്കറ്റുകൾ, മറ്റൊന്ന് റെയിൽവേയുടെ എമർജൻസി ക്വാട്ടയിലൂടെ. വെയിറ്റിംഗ് ലിസ്റ്റിൽ ആദ്യ 21 ശതമാനത്തിൽ ടിക്കറ്റ് കൺഫോം ആകുകയും അല്ലാത്ത പക്ഷം ടിക്കറ്റ് റദ്ദാക്കാറുമാണ് പതിവ്.
എന്നാൽ ഇപ്പോൾ തികച്ചും ആശ്വാസകരമായ വാർത്തയാണ് പുറത്തുവരുന്നത്. എമർജൻസി ക്വാട്ടയിൽ റെയിൽവേ മന്ത്രാലയം പത്ത് ശതമാനം സീറ്റുകൾ റിസർവ് ചെയ്യുന്നുണ്ട്. ഈ സീറ്റുകൾ റെയിൽവേ രോഗികൾക്കോ അത്യാവശ്യക്കാർക്കോ അനുവദിക്കും. ഇതിൽ അഞ്ച് ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളു എങ്കിൽ ബാക്കിയുള്ള അഞ്ച് ശതമാനം സീറ്റുകളും വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് നൽകും.
ടിക്കറ്റ് എടുക്കുന്നതിൽ ഏകദേശം നാല് മുതൽ അഞ്ച് ശതമാനം വരെ ആളുകൾ യാത്ര ചെയ്യുന്നില്ലെന്നും അപ്പോൾ ഒരു സ്ലീപ്പർ കോച്ചിൽ 18 സീറ്റുകൾ വരെ ഒഴിവുവരുമെന്നുമാണ് റെയിൽവേ അറിയിക്കുന്നത്. അതോടെ വെയിറ്റിംഗ് ലിസ്റ്റിലുള്ള 25 ശതമാനംപേർക്കും യാത്ര ചെയ്യാനാകും എന്നാണ് അറിയാൻ സാധിക്കുന്നത്.