മലയാളം ഇ മാഗസിൻ.കോം

ലോകകപ്പിലുടനീളം ഭാര്യയെ കൂടെതാമസിപ്പിച്ച ആ ഇന്ത്യൻ ക്രിക്കറ്റ്‌ താരം നിരീക്ഷണത്തിൽ, കാരണം…

ഈ ലോകകപ്പില്‍ കുടുംബാങ്ങളെ കൂടെക്കൂട്ടരുതെന്ന ബിസിസിഐയുടെ നിബന്ധന ലംഘിച്ച മുതിര്‍ന്ന താരത്തിനെതിരെ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ നിയമം ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

\"\"

പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം മാത്രമാണ് ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ക്രിക്കറ്റ് ഭരണസമിതിയുടെ അനുമതിയുള്ളത്. എന്നാല്‍ ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബിസിസിഐ അന്വേഷണം വന്നേക്കാന്‍ സാധ്യതയുണ്ട്.

ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ബിസിസിഐ നിര്‍വഹണ സമിതിയോട് താരം നേരത്തെ അനുമതിതേടിയിരുന്നു. എന്നാല്‍, മേയ് മൂന്നിലെ മീറ്റിങ്ങില്‍ സിഒഎ അനുമതി നിഷേധിച്ചു.

\"\"

ഭാര്യമാരെ 15 ദിവസത്തിനുശേഷം കൂടെ താമസിപ്പിക്കണമെങ്കില്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാല്‍, ഈ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ താരത്തിന്റെ ഭാര്യ ടൂര്‍ണമെന്റിന്റെ 7 ആഴ്ചയും ഭര്‍ത്താവിനൊപ്പം ഉണ്ടായിരുന്നു. ഭരണനിര്‍വഹണ സമിതി ടീം മാനേജരില്‍നിന്ന് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുള്ളതായി സൂചനകളുണ്ട്.

Avatar

Staff Reporter