2 സിം കാർഡുള്ള സുഹൃത്തുക്കളെ നിങ്ങളിത് കേൾക്കുക… നിങ്ങൾ മാത്രമല്ല ഒരു സിം ഉള്ളവരും കേൾക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ റീചാർജ് നിരക്കിന്റെ താരിഫ് ഉയർത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
രാജ്യത്ത് ജൂൺ പകുതിയോടെയോ ജൂലൈ അവസാനത്തോടെയോ താരിഫ് ഉയർത്തുമെന്ന് മുൻപേ അറിയിച്ചിരുന്നു. 2021 ലാണ് ഇതിനു മുൻപ് ടെലികോം മേഖലയിൽ ഇത്തരമൊരു വർദ്ധനവ് ഉണ്ടായത്. അതിനു ശേഷം ഈ വർഷമാണ് നിരക്ക് കൂട്ടാൻ പോകുന്നത്.
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് ദുർമന്ത്രവാദ രഹസ്യം ‘സപ്ലൈ ചെയ്യുന്ന’ നമ്മുടെ നാട്ടിലെ ഒരു നിഗൂഢ ഗ്രാമം; മഹാഭാരത കാലത്തോളം പഴക്കമത്രെ | Watch Video 👇

കമ്പനികളുടെ വരുമാനം വർധിപ്പിക്കേണ്ട സാഹചര്യത്തിലാണ് ഈ തീരുമാനം. നിലവിലെ പ്ലാനുകളിൽ 20 ശതമാനത്തോളമാണ് വർധിപ്പിക്കുക. 4ജി നിരക്കില്‍ ഈടാക്കുന്നത് 5ജി നിരക്കിലേക്കും മാറ്റും.
ഇപ്പോൾ തന്നെ ഒരുമാസത്തേക്ക് റീചാർജ് ചെയ്യാൻ 200 രൂപക്ക് മുകളിൽ കൊടുക്കണം. ഇനിയും താരിഫ് ഉയർത്തിയാൽ അത് എത്രയാവും? സാധാരണക്കാർ ഇതെങ്ങനെ തരണം ചെയ്യും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇