18
April, 2019
Thursday
09:04 PM
banner
banner
banner

കാര്യങ്ങൾ അതിരുവിടുന്നു, ജനപ്രിയ സോഷ്യൽ ആപ്പ് ‘ടിക്-ടോക്’ ഇന്ത്യയിൽ നിരോധിക്കുമോ?

“നീ എന്താടാ ഈ കാണിക്കുന്നേ”. “ഒന്ന് മിണ്ടതിരിക്കമ്മേ, എന്തേലും ചെയ്ത് ഒന്ന് വൈറൽ ആയിക്കോട്ടെ”. ഇപ്പോൾ കേരളത്തിലെ വൈറൽ വീഡിയോയിലെ വാക്കുകൾ ആണ് ഇത്. ഇതിനു കാരണം ഇന്ന് ആബാലവൃദ്ധ ജനങ്ങളുടെയും ഹൃദയമിടിപ്പ് ടപ്പ് ടപ്പ് എന്നിൽ നിന്നും “ടിക്-ടോക്ക്” എന്നതിലേക്കുള്ള മാറ്റം ആണ്.

അതെ “ടിക്-ടോക്ക്” എന്ന ചൈനീസ് നിർമ്മിത ആപ്പ് ആണ് ഇന്ന് സൈബർ ലോകത്തെ മിന്നും താരം. മുൻപ് ചൈനീസ് നിർമ്മിത ഫോണുകൾ ആണ് ഇന്ത്യൻ വിപണി കീഴടക്കിയതെങ്കിൽ ഇന്ന് ടിക് ടോക്, ക്വായി, ലൈക് തുടങ്ങി വിവിധ ചൈനീസ് നിർമ്മിത വീഡിയോ ആപ്പുകളും ഇന്ധ്യൻ ഹൃദയം അടക്കി വാഴുന്നു.

ടിക്-ടോക് കടന്നുകയറ്റം: ചെറിയ വീഡിയോ ഡബ്മാഷ് കളിൽ ഉള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയം മുതലെടുത്താണ് ഇത്തരം ചൈനീസ് ആപ്പുകൾ പ്രചാരത്തിലേറിയത്. യുട്യൂബ് പോലുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ കടത്തിവിടാനാകാത്ത, നിയമം അനുവദിക്കാത്ത പല വീഡിയോകളും ഇത്തരം ആപ്പുകളിൽ നിറയുന്നുണ്ട്. ബി ഗ്രെഡ് സിനിമകളിലെ പോലുള്ള ഇക്കിളി രംഗങ്ങളും,ദ്വയാർത്ഥ പദപ്രയോഗങ്ങളും, വഴക്കുകളും എന്തിനേറെ പച്ച ആഭാസത്തരങ്ങളും ഇതിൽ അടച്ചുവച്ചിട്ടുണ്ട്.ഇതിന്റെയൊക്കെ കാഴ്ചക്കാരകട്ടെ കൊച്ചുകുട്ടികൾ മുതൽ വൃദ്ധർവരെ ആണ്.

ആപ്പ് നിയന്ത്രണം: ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണ് എന്ന നിബന്ധനയൊന്നും ഒരു ആപ്പിലും ഇല്ല.ദേശീയ സുരക്ഷയുടെ കാഴ്ചപ്പാടിൽ കുട്ടികൾ സെൻസിട്ടീവ് ഗണത്തിൽ ആൺ ഉള്ളത്.ഇത്തരം ആപ്പുകളിൽ എല്ലാം കൊച്ചു പെൺ-ആൺ കുട്ടികളുടെയും കൗമാരക്കരുടെയും എല്ലാം പ്രൊഫൈലുകൾ യഥേഷ്ടം കാണാം. ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ് എന്നതാണ് ഇത്തരം ആപ്പുകളെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാമിനേക്കാൾ പ്രിയമാക്കുന്നത്.

എന്നാൽ ഇവരുടെ സ്വകാര്യനയം ഈ ഭാഷകളിൽ ഒന്നും ഇല്ല എന്നത് പ്രസക്തമാണ്. അങ്ങനെ ചൈനീസ് കമ്പനികൾ ചോർത്തുന്ന ഇന്ത്യൻ ഡാറ്റക്ക് പുറമെ, ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യുമ്പോൾ നമ്മൾ അനുവദിക്കുന്ന സമ്മതപത്രം വഴി കടന്നുകൂടി ഫോണിലെ കോണ്ടാക്ട്,ഫോട്ടോസ്,മെസ്സേജസ് തുടങ്ങിയവ കാണാനും,വീഡിയോ-ഓഡിയോ റിക്കോർഡിങ് അനുമതി തുടങ്ങി എല്ലാ സ്വകാര്യവും അവർക്ക് സമർപ്പിക്കുന്നു.

പ്രശ്നപരിഹാരത്തിനായി ടിക് ടോക് ഇന്ത്യയിൽ ആരെയും ഇതുവരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾ പരാതിപ്പെട്ടാൽ മാത്രമായിരിക്കും അധികാരികൾ നടപടി സ്വീകരിക്കുക.ആരെങ്കിലും ഇത്തരത്തിൽ പരാതികൾ നൽകി തുടങ്ങിയാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് ഒരു ഐ.ടി. ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

ടിക് ടോക്ക് നു ചില രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.10വയസ്സിൽ താഴെയുള്ള കുട്ടികളുടെ പോലും സ്വകാര്യത സൂക്ഷിക്കാനാകാത്ത ആപ്പ് എന്ന നിലയ്ക്ക് ഹോങ്കോങ്ങിൽ നിയമനടപടിയിലും പെട്ടിട്ടുണ്ട്. ആപ്പിലൂടെ കടന്നുവരുന്ന ജനങ്ങളുടെ വിവരം മുഴുവനും സംരക്ഷിക്കാൻ തങ്ങൾക്ക് ആകില്ല എന്നും ടിക് ടോക് അഭിപ്രായപ്പെട്ടിട്ടുണ്ട്.

[yuzo_related]

CommentsRelated Articles & Comments