24
March, 2019
Sunday
06:53 PM
banner
banner
banner

ഓസീസ്‌ മണ്ണിൽ ഇന്ത്യയുടെ ചരിത്ര വിജയം, ആ ആവേശോജ്വല വിജയം കാണാം 5 മിനിറ്റ്‌ വീഡിയോയിൽ

ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഏകദിന പരമ്പര നേടി.ധോണി മുന്നിൽ നിന്ന് നയിച്ചു. ഇന്ത്യ മൂന്നാം ഏകദിനം സ്വന്തമാക്കി ഒപ്പം പരമ്പരയും. 231 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ധോണിയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയത്തിന് നെടും തൂണായത്. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയും നേടുന്നത്.

മൂന്ന് മത്സര പരന്പരയിലെ അവസാന പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഓസീസ് ഉയർത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് പന്തുകൾ ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു. ഫിനിഷറുടെ റോൾ തനിക്ക് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച് എം.എസ്.ധോണിയും (പുറത്താകാതെ 87), കേദാർ ജാദവുമാണ് (പുറത്താകാതെ 61) ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. നായകൻ വിരാട് കോഹ്‌ലി 46 റണ്‍സ് നേടി.

ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകേണ്ടതായിരുന്നു. എന്നാൽ സ്റ്റോയിനസിന്‍റെ പന്തിൽ ധോണിയെ കൈവിട്ട മാക്സ്‌വെല്ലിന്‍റെ പിഴവ് ഇന്ത്യയ്ക്ക് അനുഗ്രഹമായി. ഇടയ്ക്ക് കോഹ്‌ലിയും വീണെങ്കിലും പതറാതെ പൊരുതിയ ധോണി-ജാദവ് സഖ്യം ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ധോണി-ജാദവ് സഖ്യം 121 റണ്‍സ് കൂട്ടിച്ചേർത്തു.

പരന്പരയിൽ മൂന്ന് മത്സരങ്ങളിലും അർധ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്ത എം.എസ്.ധോണി മാൻ ഓഫ് ദ സീരിസ് പുരസ്കാരം നേടി. ആറ് വിക്കറ്റ് വീഴ്ത്തി ഓസീസിനെ പിടിച്ചുകെട്ടിയ യുസ്‌വേന്ദ്ര ചഹലാണ് മാൻ ഓഫ് ദ മാച്ച്.

·
[yuzo_related]

Comments



Related Articles & Comments