24
March, 2019
Sunday
06:25 PM
banner
banner
banner

ഇന്ത്യയുടെ ക്യാപ്റ്റനായി വീണ്ടും ധോണി, പക്ഷെ അഫ്ഗാനിസ്ഥാനു മുൻപിൽ ഇന്ത്യ പതറുന്നു!

ഏകദേശം രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷം മഹേന്ദ്ര സിംഗ്‌ ധോണി വീണ്ടും ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റനായി. ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ ഇന്ത്യയുടെ അവസാന മത്സരത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ എം എസ്‌ ധോണി ക്യാപ്റ്റനാകുന്നത്‌.

പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച കളിയിൽ ക്യാപ്റ്റൻ രോഹിത്‌ ശർമ്മയും, ശിഖർ ധവാനും, ഭുവനേശ്വർ കുമാറും, ബുംമ്രയും ചാഹലും കളിക്കുന്നില്ല. പകരം ചാഹറും, ലോകേഷ്‌ രാഹുലും മനീഷ്‌ പാണ്ഡെയും, ഖലീൽ അഹമ്മദും, സിദ്ധാർത്ഥ്‌ കൗളും ടീമിൽ ഇടം നേടിയിട്ടുണ്ട്‌.

സൂപ്പർ ഫോറിലെ ആദ്യ രണ്ട്‌ മത്സരങ്ങളും വിജയിച്ച ഇന്ത്യ ഫൈനൽ ഏതാണ്ട്‌ ഉറപ്പിച്ചു കഴിഞ്ഞു. അതേ സമയം രണ്ട്‌ മത്സരങ്ങളും തോറ്റ അഫ്ഗാനിസ്ഥാൻ ടൂർണ്ണമെന്റിൽ നിന്ന് പുറത്തായി.

അതേ സമയം ആദ്യം ബാറ്റ്‌ ചെയ്യുന്ന അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ പുതുമുഖ ബൗളർമാരെല്ലാം പതറുന്ന കാഴ്ചയാണ് ആദ്യ 10 ഓവർ കഴിഞ്ഞപ്പോൾ കാണുന്നത്‌. 10 ഓവറിൽ വിക്കറ്റ്‌ നഷ്ടം കൂടാതെ 63 റൺസാണ് അഫ്ഗാൻ അടിച്ചു കൂട്ടിയത്‌. ഇതിനിടയിൽ മൊഹമ്മദ്‌ ഷഹസാദ്‌ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി കഴിഞ്ഞു.

അതോടെ ധോണി ജഡേജയേയും ജാദവിനെയും പന്ത്‌ ഏൽപ്പിക്കുകയായിരുന്നു. 13ാ‍ം ഓവറിൽ ജഡേജ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റെടുത്തു. 40 പന്തുകൾ നേരിട്ട്‌ 5 റൺസെടുത്ത ജാവേദ്‌ അഹമ്മദിയെ ജഡേജയുടെ പന്തിൽ ധോണി സ്റ്റംപ്‌ ചെയ്ത്‌ പുറത്താക്കുകയായിരുന്നു. 15 ഓവർ പിന്നിടുമ്പോൾ 2 ന് 81 എന്ന ശക്തമായ നിലയിലാണ് അഫ്ഗാനിസ്ഥാൻ. രണ്ട്‌ വിക്കറ്റുകളും നേടിയത്‌ ജഡേജയാണ്. 3 റൺസെടുത്ത റഹ്‌മത്ത്‌ ഷായാണ് പതിനഞ്ചാം ഓവറിൽ പുറത്തായത്‌.

[yuzo_related]

Comments



Related Articles & Comments