24
March, 2019
Sunday
07:14 PM
banner
banner
banner

ഇന്ത്യ – വെസ്റ്റ്‌ ഇൻഡീസ്‌ അഞ്ചാം ഏകദിനം: തിരുവനന്തപുരത്തെ കാത്തിരിക്കുന്നത്‌ 10 പ്രധാന നാഴിക കല്ലുകൾ

വെസ്റ്റ്‌ ഇൻഡീസിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനമാണ് തിരുവനന്തപുരം സ്പോർറ്റ്‌സ്‌ ഹബിൽ നവംബർ 1 ന് നടക്കാൻ പോകുന്നത്‌. 2-1 ന് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയെങ്കിലും അഞ്ചാം ഏകദിനമാണ് പരമ്പര വിജയിയെ നിർണ്ണയിക്കുന്നത്‌.

ഈ മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. വെസ്റ്റ്‌ ഇൻഡീസ്‌ ആണ് വിജയിക്കുന്നതെങ്കിൽ 2 – 2 ന് സമനിലയിൽ എത്തും. നേരത്തെ ഒരു ഏകദിനം സമനിലയിൽ കലാശിച്ചതിനാലാണ് തിരുവനന്തപുരത്തേക്ക്‌ കണ്ണുകൾ നീളുന്നത്‌. അതോടൊപ്പം ഒരുപിടി നാഴികക്കല്ലുകളാണ് തിരുവനന്തപുരം ഏകദിനത്തെ കാത്തിരിക്കുന്നത്‌. അതിൽ പ്രധാനപ്പെട്ട 10 എണ്ണം ഈ പറയുന്നവയാണ്.

1. തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ നടന്ന ആദ്യ രാജ്യാന്തര മത്സരം ഇന്ത്യ- ന്യൂസിലാൻഡ് ട്വന്റി ട്വന്റി മത്സരമായിരുന്നു.
2. ഇപ്പോൾ നടക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരം ആദ്യത്തെ രാജ്യാന്തര ഏകദിന ലിസ്റ്റ് എ മത്സരം ആണ്.
3. ഒരു ഏകദിനത്തിൽ ഇന്ത്യയുടെ 44 മത്തെ ഹോം ഗ്രൗണ്ടും 47 മത്തെ ഏകദിന മത്സര ഗ്രൗണ്ട് എന്ന പ്രത്യേകതയും തിരുവനന്തപുരം സ്പോർട്സ് ഹബ്ബിനുണ്ട്.

4. വെറും 51 റൺസ് നേടിയാൽ വെസ്റ്റ് ഇന്ടീസിനെതിരെ ഏകദിനത്തിൽ 1000 റൺസ് പൂർത്തിയാക്കാൻ ധോണിക്ക് സാധിക്കും.
5. ഇന്ത്യയുടെ യുവ ബൗളർ ഭുവനേശ്വർ കുമാറിനെ കാത്തിരിക്കുന്നത്‌ ഏകദിനത്തിൽ 100 വിക്കറ്റ്‌ നേട്ടം എന്ന ബഹുമതിയാണ്. 2 വിക്കറ്റിന് മാത്രം പിറകിലാണ് ഭുവനേശ്വർ ഇപ്പോൾ.
6. ഈ ഏകദിനത്തിൽ 4 വിക്കറ്റ് വീഴ്ത്തിയാൽ ഈ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന ബഹുമതി കുൽദീപ് യാദവിന് സ്വന്തമാകും.

7. ഈ ഏകദിനത്തിൽ 4 വിക്കറ്റ് വീഴ്‌ത്തിയാൽ 150 വിക്കറ്റിൽ അധികം വീഴ്ത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
8. ചരിത്രത്തിലേക്ക് ഒരു ടോസ് ദൂരം മാത്രം. ഈ ഏകദിന മത്സരത്തിലും ടോസ് ലഭിക്കുകയാണെങ്കിൽ അഞ്ചു മത്സരങ്ങളിലും ടോസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോര്ഡ് വിരാട് കോഹ്ലിക്കു സ്വന്തം.

9. ഇന്നേവരെ പുതിയ ഹോം വേദികളിൽ അരങ്ങേറിയ 43 മത്സരങ്ങളിൽ 20 ലും ജയം നേടിയത് ഇന്ത്യ ആയിരുന്നു.
10. ജസ്പ്രീത് ബുമറയ്ക്കു റെക്കോഡിലേക്ക് 4 വിക്കറ്റ് ദൂരം. 4 വിക്കറ്റ് സ്വന്തമാക്കിയാൽ 2017 മുതൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പേസ് ബൗളർ എന്ന റോക്കോഡ് ആയിരിക്കും ജസ്പ്രീത് ബുമറക്കു ലഭിക്കുന്നത്.

ടീം ഇന്ത്യ തിരുവനന്തപുരം സ്പോർട്‌ സ്‌ ഹബിൽ പരിശീലനത്തിനിറങ്ങിയപ്പോഴുള്ള ചിത്രങ്ങൾ പകർത്തിയത്‌: Ranjith Peralam, Phone: 9447282705

· · · ·
[yuzo_related]

Comments


Related Articles & Comments