മലയാളം ഇ മാഗസിൻ.കോം

ഫോർ പ്ലേ: ഇതൊക്കെ നിനക്ക്‌ അറിയാമല്ലേ എന്ന്‌ ഭാര്യയോട്‌ ചോദിക്കും മുൻപ്‌ ഭർത്താവ്‌ അറിയാൻ ചില കാര്യങ്ങൾ

നമ്മുടെ നാട്ടിൽ ദമ്പതിമാര്‍ക്കിടയില്‍ ലൈ- ഗിക ബന്ധം കുറയുന്നതായി റിപ്പോര്‍ട്ട്. സമയക്കുറവും സ്വകാര്യതയില്ലായ്മയും ദമ്പതിമാരുടെ ഇടയില്‍ ലൈ- ഗിക ബന്ധം കുറയുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും യാത്രയ്ക്കുമായി ധാരാളം സമയം ചെലവിടുമ്പോള്‍ ദമ്പതിമാര്‍ക്ക് സെക- സിനോടുളള താത്പര്യം കുറയുന്നതായും പ്രശസ്ത സെക- ‌സോളജിസ്റ്റ് ഡോ.പ്രകാശ് കോത്താരി പറയുന്നു.

തിരക്കിട്ട ജീവിതത്തിനിടയില്‍ താനും ഭര്‍ത്താവുമായി എന്നാണ് അവസാനം ലൈ- ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പോലും ഓർമ്മയില്ലെന്ന് മെട്രോ നഗരത്തിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ അമ്മ കൂടിയായ മുപ്പത്തൊമ്പതുകാരി വെളിപ്പെടുത്തുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോഴാകാമതെന്നും അവര്‍ പറയുന്നു. പാതിരാത്രിയില്‍ കിടക്കയിലേക്ക് വീഴുമ്പോള്‍ ലൈ- ഗിക ഹോര്‍മോണുകള്‍ ഉണരാറില്ലെന്നും ഇവര്‍ പാതി തമാശയായി പറയുന്നു. പലര്‍ക്കും സെക- സിനോട് താത്പര്യമുണ്ടെങ്കിലും ശരീരം ഏറെ ക്ഷീണിതമായിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. 

സമയക്കുറവിനും ക്ഷീണത്തിനും പുറമെ വിഷാദരോഗങ്ങളും പലപ്പോഴും ദമ്പതിമാരുടെ ഇടയില്‍ സെക-‌സ് കുറയാന്‍ കാരണമാകുന്നുണ്ടെന്ന് മാനസികാരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. സെക- സില്‍ താത്പര്യം നഷ്ടമായെന്ന് പറയുന്ന ഒരു സ്ത്രീയെയോ പുരുഷനെയോ താന്‍ ദിവസവും കാണുന്നുണ്ടെന്നാണ് മനഃശാസ്ത്രജ്ഞ സീമ ഹിന്‍ഗോരാണി പറയുന്നത്. ഇതേ തുടര്‍ന്ന് അവര്‍ക്ക് നല്‍കുന്ന കൗണ്‍സിലിംഗിലാണ് ഇവരില്‍ ഒരാള്‍ക്ക് കടുത്ത വിഷാദരോഗമുണ്ടെന്ന കാര്യം മനസിലാകുന്നത്. ഇത് സാമ്പത്തിക ക്ലേശം കൊണ്ടോ ഏകാന്തത കൊണ്ടോ ഉത്കണ്ഠ കൊണ്ടോ സംഭവിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇക്കാലത്ത് മിക്ക അമ്മമാരുടെ തങ്ങളുടെ കുട്ടികള്‍ക്കായി ജീവിതം മാറ്റിവച്ചിരിക്കുന്നതായി കാണുന്നുവെന്നും ഇത് സ്വയം സന്തോഷം കണ്ടെത്തുന്ന കാര്യം മറക്കാന്‍ കാരണമാകുന്നതായും സീമ പറയുന്നു.

ഇക്കാലത്ത് വിവാഹേതര ബന്ധങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ തൊഴിലിടങ്ങള്‍ തന്നെയാണ് ഒരു പരിധിവരെ ഇതിന് വഴിയൊരുക്കുന്നത്. ജോലിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുന്നവര്‍ തന്റെ സഹപ്രവര്‍ത്തകരുമായി പങ്കാളിയെ താരതമ്യം ചെയ്യുന്നു. ഇത് സെക- സ് നഷ്ടപ്പെടാന്‍ കാരണമാകുന്നു. ചില ദമ്പതിമാര്‍ക്ക് തന്റെ ജീവിതപങ്കാളിയില്‍ വലിയ മതിപ്പില്ലാത്തതും സെക- ‌സ് നഷ്ടമാകാന്‍ കാരണമാകുന്നുണ്ട്.

പലര്‍ക്കും പ്രശസ്തരായ സിനിമാ താരങ്ങളെപ്പോലുളളവരെ ജീവിത പങ്കാളിയായി ലഭിക്കണമെന്നാണ് മോഹം. എന്നാല്‍ മുഖത്തിലോ നിറത്തിലോ യാതൊരുകാര്യവുമില്ലെന്നാണ് ഡോക്ടര്‍ സീമ തന്റെ ഉപദേശം തേടിയെത്തുന്നവരോട് പറയാറുളളത്. പല പ്രശസ്തരുടെയും സ്വകാര്യ ജീവിതം വന്‍ പരാജയമാണെന്ന കാര്യവും ഇവര്‍ തന്റെ രോഗികളോട് വിവരിക്കുന്നു.

പുരുഷന്‍മാര്‍ പലപ്പോഴും ഉറക്ക ഗുളികകളായാണ് ഭാര്യമാരെ കരുതുന്നത്. ദമ്പതിമാരില്‍ ഇരുവര്‍ക്കും സംതൃപ്തിയുണ്ടാകുന്നത് വരെയുളള ലൈ-ഗികത കിടപ്പറയില്‍ സംഭവിക്കുന്നില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ദമ്പതിമാരില്‍ വെറും 46ശതമാനത്തിന് മാത്രമാണ് രതി മൂര്‍-ച്ഛയുണ്ടാകുന്നത്. നിങ്ങള്‍ രതി മൂര്‍-ച്ഛയിലേക്ക് എത്തണമെങ്കില്‍ ജോലിയുടെയും കുടുംബത്തിന്റെയും എല്ലാ ഉത്തരവാദിത്തങ്ങളും മാറ്റി വച്ച് സെക- സിലേക്ക് പൂര്‍ണമായി ഇറങ്ങിച്ചെല്ലേണ്ടതുണ്ടെന്നും വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. സുരക്ഷിതവും തടസമില്ലാത്തതുമായി കുറച്ച് സമയം ദമ്പതിമാര്‍ക്ക് മാത്രമായി ഉണ്ടാകണം.

ലൈ-ഗികതയില്‍ ലൈ-ഗിക പൂര്‍വ്വ കേളികള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്കിടയില്‍ ഇതിനെക്കുറച്ച് വേണ്ടത്ര അവബോധമില്ലെന്ന് പ്രകാശ് കോത്താരി പറയുന്നു. ഇതിന് മാറ്റമുണ്ടായാല്‍ ലൈ-ഗികത ഏറെ ഹൃദ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നമ്മുടെ നാട്ടിലെ ദമ്പതിമാരില്‍ പലരും മാസത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് ലൈ-ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ചിലര്‍ മാസത്തില്‍ രണ്ട് പ്രാവശ്യം ബന്ധപ്പെടുന്നുണ്ട്.

പതിനെട്ട് ശതമാനത്തിന് സെക- ‌സ് എന്നത് കിട്ടാക്കനിയാണെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു. കിടപ്പറയിൽ പരസ്പരം കുറ്റപ്പെടുത്തുന്നതിനു മുൻപ്‌ എവിടെയാണ്‌ പരാജയം എന്ന് ഇരുവരും ചേർന്ന് സംസാരിച്ചാൽ മാത്രമേ മനസിലാവുകയുള്ളൂ. ആണിനും പെണ്ണിനും ജന്മനാൽ ഫോർ പ്‌ലേ എന്ന കലകളെക്കുറിച്ചൊക്കെ വശമുണ്ട്‌ എന്ന് മനസിലാക്കാൻ കഴിഞ്ഞാൽ ജാള്യതയും മടുപ്പുമൊക്കെ മാറും എന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Avatar

Priya Parvathi

Priya Parvathi | Staff Reporter