ഈ അടുത്താണ് പ്രശസ്ത ഹാസ്യകലാരനും നടനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിക്കുന്നത്. ശേഷം വിധവ എന്ന പേരിൽ ഭാര്യ രേണുവിന് നേരിടേണ്ടിവന്നത് കടുത്ത വിമർശനങ്ങളാണ്. എന്നാൽ ഈ വിമർശനങ്ങളോടൊക്കെ പ്രതികരിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് രേണു. ഒന്നുകിൽ താൻ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കിൽ മറ്റാരെയെകിലും കല്യാണം കഴിക്കുമെന്നുമാണ് രേണു തന്റെ സോഷ്യൽമീഡിയ സ്റ്റോറിയിലൂടെ വ്യക്തമാക്കിയത്. ദിനംപ്രതി സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉയരുന്ന വിമർശനം തനിക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്നുവെന്നും, എന്തു ചെയ്താലും വിമർശനം മാത്രമാണെന്നും, കുറ്റം പറയുന്നത് കേട്ടു മടുത്തു എന്നും രേണു വ്യക്തമാക്കി. മാത്രമല്ല, കൊച്ചിൻ സംഗമിത്രയുടെ നാടകത്തിൽ പ്രധാനകഥാപാത്രമായി, അഭിനയ രംഗത്ത് ചുവടുവച്ചിരിക്കു എന്ന കാര്യവും രേണു കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. തന്റെ സ്വപ്നമായിരുന്നു ഇതെന്നും അത് യാഥാർത്ഥ്യമായെന്നും ദൈവത്തിനും സതീഷ് സംഗമിത്ര സാറിനും നന്ദി പറയുന്നുവെന്നും, സുധി ചേട്ടാ എന്നെ അനുഗ്രഹിക്കണമെന്നുമായിരുന്നു പറഞ്ഞത്. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ പ്രതികരണം.
സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ;
‘ഞാൻ ഇനി ഒന്നിനും ഇല്ല. എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്കറിയില്ല. വിധവ ആണെന്നു പറഞ്ഞ് എനിക്കൊന്നും ചെയ്യാനും പറ്റില്ലേ? എല്ലാത്തിനും കുറ്റമാണ്. കേട്ടു കേട്ടു മടുത്തിരിക്കുകയാണ്. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിൽ ആരെയെങ്കിലും കെട്ടി ജീവിക്കും എനിക്കു മടുത്തു. ഞാൻ എന്തു ചെയ്താലും പറഞ്ഞാലും കുറ്റമാണ്. ഇങ്ങനെയൊക്കെ കേൾക്കുന്നത്, എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണെങ്കിൽ കുഴപ്പമില്ലായിരുന്നു. വിധവ എന്നു പറഞ്ഞാണ് ഇങ്ങനെ കുത്തുന്നത്. ഞാൻ ഇനി ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും മറ്റാരെയെങ്കിലും കെട്ടിയാലും ഈ പഴി പറയുന്നവർ തന്നെയാണ് കാരണക്കാർ. ‘