13
December, 2018
Thursday
02:07 PM
banner
banner
banner

ഒന്ന്‌ സൂക്ഷിച്ച്‌ നോക്കൂ, ഈ ലോക സുന്ദരിയുടെ മുഖത്ത്‌ ആര്‌ കേട്ടാലും അതിശയിച്ച്‌ പോകുന്ന ഒരു വലിയ കള്ളത്തരം ഒളിഞ്ഞിരിപ്പുണ്ട്‌!

ഒന്ന്‌ സൂക്ഷിച്ച്‌ നോക്കൂ, ഈ ലോക സുന്ദരിയുടെ മുഖത്ത്‌ ആര്‌ കേട്ടാലും അതിശയിച്ച്‌ പോകുന്ന ഒരു വലിയ കള്ളത്തരം ഒളിഞ്ഞിരിപ്പുണ്ട്‌!

നാലായിരം സുന്ദരികളെ പിന്നിലാക്കി മിസ് കസാഖ് പട്ടം ഉറപ്പിച്ചപ്പോള്‍ അവള്‍പറഞ്ഞു. താനൊരുപുരുഷനാണ്.
ലോകമാകമാനം നടന്ന് വരുന്ന സൗന്ദര്യമത്സരങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കസാഖിസ്ഥാന്‍ യുവാവായ ഇലേയ് ഡ്യാഗിലേവ് എന്ന 22 കാരന്‍.

അലിന അയിലേവ എന്ന പേരില്‍ സുന്ദരീ പട്ടത്തിനുള്ള മത്സരത്തില്‍ പങ്കെടുക്കുകയും 4000ത്തോളം സുന്ദരികളെ തോല്‍പിച്ച്‌ മിസ് കസാഖിസ്ഥാന്‍ പദത്തിലെത്തുകയും ചെയ്ത മിടുക്കനാണ് ഇലേയ്.

സുന്ദരീ കിരീടം ഉറപ്പായപ്പോള്‍ താന്‍ സ്ത്രീയല്ല പുരുഷനാണെന്ന് പ്രഖ്യാപിച്ച്‌ ഏവരെയും ഞെട്ടിക്കുകയായിരുന്നു മോഡല്‍ കൂടിയായ ഇലേയ്. സൗന്ദര്യത്തെ സംബന്ധിച്ചുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് താനീ മത്സരത്തില്‍ സ്ത്രീയായി ചമഞ്ഞ് പങ്കെടുത്തതെന്ന് ഈ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു.

തനിക്ക് സ്വാഭാവികമായ സൗന്ദര്യമുണ്ടെന്നാണ് ഇലേയ് അവകാശപ്പെടുന്നത്. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന മിക്ക സ്ത്രീകളും ഒരേ മെയ്ക്കപ്പിട്ട് , ഒരേ സ്റ്റൈലില്‍ നടക്കുന്നതിനാല്‍ അവരെല്ലാം ഒരേ പോലെയാണിരിക്കുന്നതെന്നും ട്രെന്‍ഡുകളെ പിന്തുടര്‍ന്നാല്‍ തങ്ങള്‍ക്ക് സൗന്ദര്യം വരുമെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ താന്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്നും യുവാവ് പറയുന്നു.

സംഘാടകരെ താൻ കബളിപ്പിച്ചുവെന്ന് ഈ യുവാവ് അവസാനം വെട്ടിത്തുറന്ന് പറയുകയായിരുന്നു. കസാഖിസ്ഥാനിലുടനീളമുള്ള നിരവധി പേര്‍ ഓണ്‍ലൈനില്‍ ഈ യുവാവിനെ ‘ സൗന്ദര്യറാണി’ യാക്കാന്‍ വോട്ട് ചെയ്തിരുന്നു.

സൗന്ദര്യകിരീടം നേടിയ ശേഷം തന്റെ ഐഡന്ററ്റി വെളിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. തുടക്കത്തില്‍ കസാഖിസ്ഥാനിലെമ്പാട് നിന്നും 4000ത്തോളം പേരായിരുന്നു ഈ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ അയച്ചിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ ആള്‍ പുരുഷനാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് സംഘാടകര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇദ്ദേഹം പുരുഷനാണെന്ന് വെളിപ്പെടുത്തയതിനെ തുടര്‍ന്ന് ഉടനടി മത്സരത്തില്‍ നിന്നും നീക്കം ചെയ്യുകയും തുടര്‍ന്ന് അടുത്ത സ്ഥാനത്തുള്ള 18കാരിയായ അയ്കെറിം ടെമിര്‍ഖനോവയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. അയ്കെറിമിന് സെമിഫൈനലില്‍ 1972 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അലിന അയിലേവ 2012 വോട്ടുകളായിരുന്നു ലഭിച്ചത്.

[yuzo_related]

Comments



Related Articles & Comments