രാജ്യത്ത് ക്രെഡിറ്റ് കാർഡ് മുഘേനയുള്ള ഇടപാടുകൾ വലിയ തോതിൽ വര്ധിച്ചിരിക്കുകായാണ്. സമീപ കാലത്താണ് ഇത്തരമൊരു മാറ്റം ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിൽ വന്നത്. ഇതോടെ ധാരാളം പുതിയ ഓഫറുകളുമായി ബാങ്കുകളും മുന്നോട്ടുവന്നു. വലിയ ഓഫറുകളാണ് ക്രെഡിറ്റ് കാർഡുകൾ വഴി ബാങ്കുകൾ നൽകിയത്. എന്നാൽ ക്രെഡിറ്റ് കാർഡിലെ മിനിമം ബില്ല് കൃത്യമായി അടക്കുന്നതിൽ വലിയ വീഴ്ചകൾ സംഭവിചത്തോടെ പുതിയ നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ബാങ്കുകൾ.
2019 മാർച്ചിലെ കണക്കുകൾ പ്രകാരം 87686 കോടി രൂപയായിരുന്നു ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ വരുത്തിവെച്ച കുടിശ്ശിക, എന്നാൽ 2024 ജൂൺ ആയപ്പോഴേക്കും അത് 2.7 ലക്ഷം കോടി രൂപയായി വളർന്നു. ഈ അവസരത്തിലാണ് ബാങ്കുകൾ പുതിയ നടപടികൾ സ്വീകരിച്ചത് , ക്രെഡിറ്റ് കാർഡ് ബില്ലിലെ മിനിമം തുക മാസങ്ങളായി അടക്കാതിരിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അതോടെ ബില്ല് പയ്മെന്റ്റ് ഡിഫാൾട്ട് ആകുന്നു. അങ്ങനെ കുടിശ്ശികക്കാരുടെ പട്ടികയിൽ ബാങ്ക് നമ്മളെ ഉൾപ്പെടുത്തുകയും ക്രെഡിറ്റ് കാർഡ് ഡീആക്ടിവ് ആകുകയും ചെയ്യുന്നു.
ശേഷം ബാങ്ക് തിരിച്ചടവിനായുള്ള നോട്ടീസുകൾ അയക്കുകയും അടക്കാതെ പക്ഷം അക്കൗണ്ടുകൾ മരവിപ്പിച്ച് ക്രെഡിറ്റ് ബ്യുറോകൾക്ക് നോൺ പേയ്മെന്റ് റിപ്പോർട്ടുകളും നൽകും. ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ഭാവിയിൽ വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ലഭിക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് അടക്കമുള്ള വായ്പ തിരിച്ചടവുകൾ അനുസരിച്ചാണ് ക്രെഡിറ്റ് സ്കോറുകൾ നിശ്ചയിക്കുന്നത്. അങ്ങനെയാവുമ്പോൾ ഉപഭോക്താവിനെതിരെ ബാങ്കുകൾക്ക് സിവിൽ കേസ് ഫയൽ ചെയ്യാൻ സാധിക്കും. കൂടാതെ ക്രിമിനൽ കേസുകൾ വരെ ഫയൽ ചെയ്യാനുള്ള അധികാരവും ബാങ്ക് അധികാരികൾക്ക് ഉണ്ട്.