മലയാളം ഇ മാഗസിൻ.കോം

വല്ലപ്പോഴുമൊക്കെ ബിയർ കഴിക്കുന്നവരാണോ? എങ്കിലിതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത

സാധാരണ മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരം എന്നാണ്‌ പറയാറ്‌!  മദ്യപാനം (Drinking alcohol) അത് ഏത് അളവിലായാലും ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. എന്നാൽ സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നാണ് ഇപ്പോൾ ഒരു പഠനം അവകാശപ്പെടുന്നത്. സ്ത്രീകള്‍ ആഴ്ചയില്‍ ഒമ്പത് ഡ്രിങ്കും പുരുഷന്മാര്‍ ആഴ്ചയില്‍ 14 ഡ്രിങ്കും കഴിക്കുന്നതിലൂടെ പ്രമേഹ സാധ്യത 58 ശതമാനവും 43 ശതമാനവുമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് എന്‍എല്‍എം (നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍) അവകാശപ്പെടുന്നത്. 

യുഎസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്‍റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളുണ്ടാക്കുമത്രെ. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍ എല്ലാ ദിവസവും കഴിച്ചാല്‍ (Drinking Beer) തന്നെ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്.

ഇത് എങ്ങനോക്കെ ആരോഗ്യത്തിന് ഗുണകരമാണെന്ന് നോക്കാം. പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കാനാണ് ബിയര്‍ സഹായകമാവുന്നതത്രെ. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുമെന്ന് മാത്രമല്ല പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. മാനസികോല്ലാസത്തില്‍ വരെ ഈ ബാക്ടീരിയകള്‍ക്ക് പങ്കുണ്ട്. ഇതിന് പുറമെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ബിയര്‍ നല്ലതാണത്രേ. കൂടാതെ വൃക്കസംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും ബിയര സഹായകമാണത്രേ.

കാര്യങ്ങളിങ്ങനെയെല്ലാമാണെങ്കിലും ആല്‍ക്കഹോള്‍  (Drinking alcohol) പതിവാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇക്കാര്യം ഒരു പഠനങ്ങള്‍ക്കും നിഷേധിക്കുവാനുമാകില്ല. പ്രത്യേകിച്ച് മദ്യപാനമാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. നമുക്കറിയാം, ബിയറില്‍ താരതമ്യേന കുറഞ്ഞ അളവിലാണ് ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ മദ്യത്തെ അപേക്ഷിച്ച് ബിയര്‍ അല്‍പം കൂടി അപകടം കുറഞ്ഞ പാനീയം തന്നെയാണ്. എന്നാൽകൂടി ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയും അനുസരിച്ച് ഇത് ബാധിച്ചേക്കാം.

YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത്‌ മികച്ച മാസ വരുമാനം, Sudhi Curry Powder Unit

Avatar

Staff Reporter