മലയാളം ഇ മാഗസിൻ.കോം

ഭാര്യാ-ഭർത്താക്കന്മാരേ, ഈ 5 കാര്യങ്ങളിൽ ശ്രദ്ധിക്കൂ, നിങ്ങൾക്കിടയിൽ പിന്നെ ഉറപ്പായും പിണക്കവും വഴക്കും ഉണ്ടാകില്ല

ദാമ്പത്യം എന്നത്‌ ദമ്പതികൾ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും ആകെ തുകയാണ്‌. പരസ്പരം മനസിലാക്കുവാനും, വിശ്വസിക്കുവാനും, തെറ്റുകൾ പൊറുക്കാനുമുള്ള മനസ്‌ സ്വന്തമാക്കുന്നതിലൂടെ ബന്ധങ്ങളിൽ ദൃഢത കൈവരും. വ്യത്യസ്ഥ സംസ്കാരങ്ങളിൽ നിന്ന് വരുന്ന രണ്ട്‌ വ്യക്തികൾ ഒന്നായി തീരുമ്പോൾ അവർക്കിടയിലുള്ള ബന്ധങ്ങളിലുണ്ടാവുന്ന വിള്ളലുകളാണ്‌ പലപ്പോഴും പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നത്‌. എന്നാൽ പങ്കാളികൾ പരസ്പരം ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുവിധം പ്രശ്നങ്ങൾ ഒഴിവാക്കാം.

ആശയവിനിമയം
പരസ്പരം മനസ് തുറന്ന് സംസാരിക്കുന്നവർക്ക് ഇടയിൽ പെട്ടെന്ന് ഒരു പ്രശ്നം ഉണ്ടാവുകയില്ല, കാരണം ആശയ വിനിമയത്തിലൂടെ നമുക്ക് പങ്കാളിയെ ശരിക്കും മനസിലാവും. അവരുടെ രീതികൾ തിരിച്ചറിയാനും കഴിയും. പരസ്പരം തുറന്ന് സത്യസന്ധമായി ആശയവിനിമയം നടത്താനുള്ള ഒരു മാർഗം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഒരു ബന്ധം ദീർഘകാലത്തേക്ക് കൊണ്ടു പോകാൻ കഴിയുകയുമില്ല.

വിട്ടുവീഴ്ച
എടുക്കൽ മാത്രമല്ല, കൊടുക്കലും കൂടിയാണ് ബന്ധങ്ങൾ. നിങ്ങൾ എത്ര സ്‌നേഹം കൊടുക്കുന്നുവോ അത്രയും തിരികെ ലഭിക്കും എന്ന് മനസിനെ ആദ്യം വിശ്വസിപ്പിക്കുക. ആവശ്യങ്ങൾ പരസ്പരം അറിഞ്ഞ്‌ നടത്തിക്കൊടുക്കുവാൻ കഴിഞ്ഞാൽ അതിനേക്കാൾ നിലനിൽക്കുന്ന ബന്ധം വേറെ ഉണ്ടാകില്ല.

ആഗ്രഹങ്ങൾ ഒളിക്കരുത്
ദീർഘകാല ബന്ധത്തിലേക്ക് കടക്കുമ്പോൾ, മറ്റൊരാളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നിൽ നാം സ്വന്തം താത്പര്യങ്ങളെ ഒളിപ്പിക്കാറുണ്ടാവാം. എന്നാൽ ഇത് ക്രമേണ പ്രശ്നങ്ങളിലേക്ക് എത്തിയേക്കാം. നമ്മുടെ ആവശ്യങ്ങളും, ആഗ്രഹങ്ങളും പങ്കാളിയോട് തുറന്ന് പറയാം. രണ്ട് ആളുകൾക്ക് ജീവിതത്തിൽ ഒരേ ആഗ്രഹങ്ങൾ അപൂർവ്വമായി മാത്രമേ ഉണ്ടാകുകയുള്ളു. എപ്പോഴും ആദരവോടെയും തുറന്ന മനസോടെയും അതിനുള്ള വഴി കണ്ടെത്തുക.

YOU MAY ALSO LIKE THIS VIDEO, വെറും 1000 രൂപ മുടക്കിയാൽ 7000 രൂപ വരെ ആദായം, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും നെടാം: കാണാം കൃഷി രീതി

വഴക്കിടുമ്പോൾ
ദമ്പതികൾ മാത്രം ഒരുമിച്ചുള്ളപ്പോൾ പരസ്പരം പോരടിക്കാതിരിക്കുവാൻ പരമാവധി ശ്രദ്ധിക്കുക. രണ്ട് വ്യക്തികൾ രണ്ട് രീതിയിൽ ചിന്തിക്കുന്നവരാണെന്ന സത്യം മനസിലാക്കുക. നിസാര കാര്യങ്ങളിൽ പങ്കാളിയോട് വഴക്കിടാൻ ഒരുങ്ങും മുൻപ് അതിന്റെ ആവശ്യമുണ്ടോ എന്ന് സ്വയം ചോദിക്കുക.

സത്യസന്ധത
എല്ലാവരും അവരുടെ പങ്കാളിയിൽ നിന്നുള്ള വിശ്വാസത്തെയും സത്യസന്ധതയെയും എല്ലാറ്റിലുമുപരിയായി വിലമതിക്കുന്നു. കാരണം ദീർഘകാലത്തേക്ക് ചോദ്യമോ സംശയമോ കൂടാതെ ആശ്രയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തിയാണ് നിങ്ങളുടെ പങ്കാളി. അതിനാൽ തന്നെ ചെറിയ നുണകൾ പോലും പറയാതിരിക്കുക.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter