മലയാളം ഇ മാഗസിൻ.കോം

ഭാര്യയുടെ നിർബന്ധപ്രകാരം ‘ലിം-ഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറിയ’ ഭർത്താവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി

മനസും ശരീരവും രണ്ടായി ജീവിക്കുന്നതിനേക്കാൾ നല്ലത്‌ മനസ്‌ ആഗ്രഹിക്കുന്ന ശരീരത്തിലേക്ക്‌ മാറുകയെന്നതാണ്‌ ട്രാൻസ്‌ ജൻഡർ വ്യക്തികളുടെ ഇഷ്ടം. അതിനായി ശസ്ത്രക്രിയ നടത്തി പുരുഷ ശരീരത്തിൽ നിന്ന് സ്ത്രീയിലേക്കും തിരിച്ചും നിരവധിപ്പേരാണ്‌ നമ്മുടെ നാട്ടിൽ മാറിയിട്ടുള്ളത്‌. എന്നാൽ മധ്യപ്രദേശിലാണ്‌ ഒരു അസാധാരണ സംഭവം നടന്നിരിക്കുന്നത്‌. ഭാര്യയുടെ നിർബന്ധപ്രകാരം ലി-ഗ മാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവിന്‌ ഒടുവിൽ കിട്ടിയത്‌ നൈസ്‌ പണി. സംഭവം ഇങ്ങനെ.

ഇരുവരുടേതും ഒരു പ്രണയ വിവാഹം ആയിരുന്നു. ഭര്‍ത്താവിന്റെ ഓഫീസില്‍ ലി- ഗ മാറ്റ ശസ്ത്രക്രിയ നടത്തി പെണ്‍കുട്ടിയായി മാറിയ യുവതിയുമായി തുടങ്ങിയ സൗഹൃദത്തിനൊടുവിലാണ് ഭാര്യ ഭര്‍ത്തിവിനോടും തമാശയ്ക്ക്‌ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടത്. ഭാര്യയുടെ ആവശ്യത്തോട്‌ ഭർത്താവ്‌ യെസ്‌ പറയുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടറെ കണ്ട് കൗണ്‍സിലിംഗ് ഒന്നും നടത്താതെ തന്നെ ചികിത്സ തുടങ്ങി. ഒരു വര്‍ഷത്തോളമുള്ള ചികിത്സയ്ക്ക് നല്ലൊരു തുകയും യുവാവ് ചിലവാക്കി. യുവാവില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയതോടെ ഭാര്യ തന്റെ വസ്ത്രങ്ങള്‍ ഭര്‍ത്താവിനെ ധരിപ്പിക്കാനും പുറത്തെല്ലാം കൊണ്ടു പോകാനും തുടങ്ങി.

പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വീട്ടില്‍ വന്നപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. ഇതേ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാരുമായി ഭാര്യ വഴക്കാവുകയും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. നിങ്ങൾക്കിനിയൊരിക്കലും എനിക്കൊരു കുഞ്ഞിനെ തരാൻ കഴിയില്ല, മാത്രമല്ല ശാരീരികമായി തൃപ്തിപ്പെടുത്താനും സാധിക്കില്ല. നിങ്ങളെക്കൊണ്ട്‌ ഇനി എനിക്കൊരു ഉപയോഗവുമില്ല. തുടർന്ന് പെണ്‍കുട്ടിയായി മാറിയ ഭര്‍ത്താവുമായി ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹ മോചന കേസും നല്‍കിയിരിക്കുകയാണ്. SOURCE:

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter