മലയാളം ഇ മാഗസിൻ.കോം

ഭർത്താക്കന്മാർ അറിയാൻ: അവളുടെ ആർത്തവ ദിവസങ്ങളിൽ നിങ്ങൾ ഇങ്ങനെയാണോ? അല്ലെങ്കിൽ…

നിങ്ങളുടെ ഭാര്യ മാസന്തോറും നിങ്ങളിൽ അടിച്ചേൽപ്പിക്കുന്ന വൈകാരിക വ്യതിയാനങ്ങളും ഭാര്യയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന ചില വ്യത്യസ്ത മനോഭാവങ്ങവും പരിഹരിക്കപ്പെടാത്ത അന്വേഷണങ്ങളുമൊക്കെ നിങ്ങളെ എപ്പോഴെങ്കിലും ആശ്ചര്യപ്പെടുത്തുന്നണ്ടോ..?

ഇനി നിങ്ങൾ അറിഞ്ഞിരിക്കണം ഇവയെല്ലാം തികച്ചും സ്വാഭാവികമായ ആർത്തവം എന്ന ജൈവ പ്രക്രിയയുടെ ഫലമാണ്എന്ന്. 28 ദിനം എന്ന ദിവസക്കണക്കിൽ ഒരോ സ്ത്രീയുടേയും ഗർഭപാത്രം അവരുടെ ശരീരത്തിൽ നിന്ന് പിൻവലിയാൻ തുടങ്ങും. ഈ സമയങ്ങളിൽ ഇത് അവർക്ക് സഹിക്കാവുന്നതിലധികം വേദനയുളവാക്കുന്ന ഒരു പ്രക്രിയയായി മാറാം. ഇതൊരിക്കലും ഒരു സ്ത്രീയുടെയും കുറ്റമായി കണക്കാക്കാവുന്ന ഒന്നല്ല. അതിനാൽ ഒരിക്കലും ഒരാളും സ്ത്രീയോട് ഇതിന്റെ പേരിൽ ദേഷ്യപ്പെടാനും പാടില്ല.

ഒരു സ്ത്രീയുടെ മനോഭാവത്തെ മാറ്റം വരുത്തുന്നതും ആയ മാനസികകവും ശാരീരികവും ആയ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ട്. എങ്കിലും ആർത്തവകാലത്തിൽ അവളിലുണ്ടാകുന്ന ഓരോ മാറ്റത്തിനും പിന്നിൽ ഹോർമോണുകളുടെ വ്യതിയാനങ്ങളാണ്.

മാസത്തിലൊരിക്കൽ വീതമുള്ള ഒരു സ്ത്രീയുടെ ആർത്തവ കാലഘട്ടം ആണ് ശാരീരികമായി അവളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. സ്വാഭാവികമായും ശാന്തമായ സ്വഭാവം ഉള്ള ചില സ്ത്രീകൾ പോലും ആർത്തവത്തിന്റെ നാളുകളിൽ തീരെ ക്ഷമ ഇല്ലാത്തവളും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരിയും ആയി മാറുന്നത് ഈ ഹോർമോണുകളുടെ വെത്യാസം കൊണ്ടാണ്.

അനാവശ്യ ചിന്തകളും ഉയർന്ന മാനസിക സംഘർഷങ്ങളും ഇത്തരം വേളകളിൽ അവളെ പലപ്പോഴും മാനസികമായി തളർത്തുന്നു. മനപ്പൂർവ്വമല്ലാത്ത സ്ത്രീകളുടെ ഇത്തരം മനോനിലകൾ പലപ്പോഴും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് അവരുടെ പങ്കാളികളെ ആയിരിക്കും. സ്ത്രീകളുടെ ആർത്തവ നാളുകളിൽ അവരോട് എങ്ങനെ പെരുമാറണമെന്ന് ഓരോ പുരുഷനും അറിഞ്ഞിരുന്നാൽ ദാമ്പത്യ ബന്ധം കൂടുതൽ സന്തോഷകരമായി മുന്നോട് പോകുവാൻ അത് സഹായകമാവും.

പങ്കാളിയുടെ ആർത്തവ ദിവസങ്ങൾ ഓർമയിൽ സൂക്ഷിക്കുക…
ഭർത്താവ് എന്ന നിലയിൽ തീർച്ചയായും ആർത്തവം എന്ന ഈ വിഷമ കാലഘട്ടത്തിൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ കൂടെ ചേർന്ന് നിൽക്കണം. അതോടൊപ്പം അവളുടെ മാസമുറയുടെ കാലചക്രം അനുസരിച്ച് ആ കാലയളവിൽ എപ്പോഴും നിങ്ങൾ അവളെ പരിപാലിച്ചുകൊണ്ട് കൂടെ തന്നെ നിൽക്കുന്നത് അവൾക്കൊരു മാനസിക ഉണർവ് പ്രധാനം ചെയ്യും.

അതിനാൽ നിങ്ങൾ അവളുടെ മാസമുറയുടെ കാലചക്രത്തെ കൃത്യമായി മനസ്സിലാക്കി സൂക്ഷിക്കാനായി ആ ദിവസങ്ങൾ ഏതായിരിക്കും എന്ന് ഓര്മയിൽ സൂക്ഷിക്കുക. ആർത്തവത്തിന്റെ ഓരോ ദിനങ്ങളിലും സ്ത്രീകൾ ആഗ്രഹിക്കുന്നത് തന്റെ പുരുഷനോടൊപ്പമുള്ള നിമിഷങ്ങൾ സാധാരണ ഗതിയിൽ തന്നെ മുന്നോട്ടു പോകണമെന്നാണ്. അതിനാൽ നിങ്ങളുടെ സഖിയുടെ മാസമുറ ദിനങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് അവൾക്ക് മാനസികവും ശാരീരികവും ആയ സന്തോഷം പ്രധാനം ചെയ്യുക.

ജോലിയിൽ സഹായിക്കുക.
വീട്ടുജോലികളിൽ പങ്കാളിയുടെ കരസ്പർശം ഉണ്ടാകുന്നത് സ്ത്രീയെ സംബന്ധിച്ച് ഒരുപാട് സന്തോഷം ഉളവാക്കുന്ന ഒന്നാണ്. സ്ത്രീകൾക്ക് അവരുടെ ആർത്തവ കാലഘട്ടങ്ങളിൽ കൂടുതൽജോലി ചെയ്യുന്നത് മറ്റുള്ള സമയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവരിൽ കൂടുതൽ തളർച്ചയും വേദനയും ഒക്കെ ഉണ്ടാക്കുന്നു. അതിനാൽ ഈ നാളുകളിൽ അവരെല്ലാവരും കുറച്ച് വിശ്രമം അർഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. അതിനാൽ ഈ സമയങ്ങളിൽ സ്വയം കുറച്ചൊക്കെ ഭക്ഷണം തയ്യാറാക്കുക, പ്രഭാത ഭക്ഷണം വിളമ്പിക്കൊടുക്കുക, അലക്കാൻ ശ്രമിക്കുക. അങ്ങനെയങ്ങനെ നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ അവളെ സഹായിക്കാൻ നിങ്ങൾ ശ്രമിച്ചാൽ അത് നിങ്ങളുടെ ഭാര്യയെ വലിയൊരു മാനസിക സംഘർഷത്തിൽ പെടാതെ സഹായിക്കും.

കൂടുതൽ ക്ഷമയുള്ളവനായിരിക്കുക.
ആർത്തവ ദിവസങ്ങളിൽ അവൾ ചെയ്യുന്ന പലകാര്യങ്ങളും നിങ്ങളെ അസ്വസ്ഥരാക്കുകയും ക്ഷോഭിപ്പിക്കുകയും ഒക്കെ ചെയ്യാം. എങ്കിലും നിങ്ങൾ സ്വയം ശാന്തനാകാൻ ശ്രമിക്കണം. അവളുടെ ഹോർമോണുകളുടെ പ്രതിപ്രവർത്തനമാണ് അവളിൽ പ്രതിഫലിക്കുന്നത് എന്നും അതിന്റെ ഫലമാണ് ഇത്തരം പ്രതിഭാസങ്ങൾ എന്നും നിങ്ങൾ തിരിച്ചറിയണം. രണ്ട് മൂന്ന് ദിവസത്തിൽ കൂടുതൽ ഇത്തരം അവസ്ഥകൾ നിലനിൽക്കില്ല അതുകൊണ്ട് തന്നെ ഈ വേളകളിൽ അവൾക്ക് നിങ്ങളുടെ ക്ഷമ ആവശ്യമുണ്ട്.

സർപ്രെസുകൾ നൽകൂ.
ആർത്തവ നാളുകളികളിലായിരിക്കുന്ന നിങ്ങളുടെ ഭാര്യയെ സഹായിച്ചുകൊണ്ട് മുന്നോട്ടുപോകാനായി ചെയ്യാവുന്ന ഏറ്റവും നല്ല ഒരു എളുപ്പമാർഗമാണിത്. ആശ്ചര്യത്തിന്റെ മുൾമുനയിൽ അവളെ എപ്പോഴും നിർത്തിക്കൊണ്ട് അവൾക്ക് ഒരുപാട് സന്തോഷം നൽകാം. സർപ്രെസുകളോ ആശ്ചര്യഹേതുക്കളോ എന്തു തന്നെ ആയിക്കൊള്ളട്ടെ നിങ്ങൾ അവൾക്കുവേണ്ടി ചെയ്യുന്നത്…, പ്രത്യേകമായി ഓർക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിങ്ങൾ കൊടുക്കുന്ന ഓരോന്നും അവരെ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് അറിയുക.

സന്തോഷത്തിന് വലുതോ ചെറുതോ എന്നൊരു കണക്കില്ല. അതിനാൽ വിലകൂടിയ സമ്മാനങ്ങളൊന്നും വാങ്ങി വെറുതെ കാശും സമയവും ഒന്നും കളയണ്ട. ചെറിയ ചെറിയ കാര്യങ്ങൾ മതി അവരെ തൃപ്തിപ്പെടുത്താൻ. അവളുടെ പ്രിയപ്പെട്ട ഭക്ഷണം സാധങ്ങൾ വാങ്ങിച്ചു കൊടുക്കുക. ചോക്ലേറ്റുകളും, ചിപ്സും, ഐസ്ക്രീമും, കീച്ചെയ്നും ഒക്കെ വാങ്ങിച്ചു കൊടുക്കുക. നിങ്ങളുടെ പങ്കാളിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നത് നിങ്ങൾക്ക് മാത്രമായിരിക്കും. അതിനാൽ അതനുസരിച്ചുള്ള കാര്യങ്ങൾ സ്നേഹത്തോടെ അവർക്ക് നൽകിക്കൊടുത്തുകൊണ്ട് അവരെ സന്തോഷിപ്പിക്കാം

ആർത്തവമുറയുടെ കാലഘട്ടത്തിൽ ഹൃദ്യമായതും മധുരമായതുമായ പ്രണയസല്ലാപ പ്രവത്തികളിൽ ഏർപ്പെടുക.
ആർത്തവ ദിനങ്ങളിൽ ഒട്ടേറെ ചുംബനങ്ങളും, സ്നേഹാർദ്രമായ കെട്ടിപ്പുണരലുകളും മധുരമായ പ്രഭാഷണങ്ങളുമൊക്കെ കൊണ്ട് അവളെ സന്തോഷിപ്പിക്കുക.. ഇതവളുടെ മനോഭാവത്തെ പ്രകാശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അവളുടെ പ്രയാസമേറിയ ഇത്തരം സമയങ്ങളിൽ സ്വയം സുബോധമായി നിലനിൽക്കാനും അവളെ സഹായിച്ചുകൊണ്ട് മുന്നോട്ട് പോകുവാനും നിങ്ങൾക്ക് കഴിഞ്ഞാൽ അത് അവളെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

പഴയ തലമുറയിൽ ആർത്തവ രക്തം രോഗവാഹകമാണെന്ന കാഴ്ചപ്പാട് ആളുകളിൽ വേരുറച്ചിരുന്നു. ഋതുമതിയായ സ്ത്രീയെ പ്രത്യേകം മുറിയിൽ പാർപ്പിക്കണമെന്നും ആർത്തവകാലത്ത് അവളെ തൊടുന്നതു പാപമാണെന്നും ചില വിഭാഗങ്ങളെങ്കിലും ഇന്നും വിശ്വസിക്കുന്നു. ഇത്തരം കാഴ്ചപാടുകളുടെ തിരുത്തികുറിക്കൽ ആകണം ഇനി ഉള്ള ആർത്തവ ദിനങ്ങളിൽ സ്ത്രീയ്ക്ക് ലഭിക്കേണ്ട പരിചരണം.

Malu Sheheerkhan

Malu Sheheerkhan | Executive Editor