19
November, 2018
Monday
10:53 PM
banner
banner
banner

വാട്ട്സ്‌ ആപ്പിൽ ഡീലീറ്റ്‌ ചെയ്ത മെസ്സേജുകൾ വായിക്കണോ? ഇനി അത്‌ ഈസിയായി സാധിക്കും!

നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ആപ്പിനെ പറ്റി കേട്ടിട്ടുണ്ടോ? ഗൂഗിൾ പ്ലൈ സ്റ്റോറിൽ നിന്നും ഇൻസ്റ്റോൾ ചെയ്യാവുന്ന ഒരു ആപ്പ് ആണ് ഇത്. അടുത്തിടെ വാട്ട്സ് ആപ്പ് ഡിലീറ്റ് ഫോർ എവരി വൺ എന്നൊരു ഓപ്ഷൻ അവതരിപ്പിച്ചിരുന്നു.

നമ്മൾ അയക്കുന്ന സന്ദേശം നമുക്ക് തന്നെ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതാണ് ഈ ഓപ്ഷൻ. ഇങ്ങനെ ഡിലീറ്റ് ചെയ്ത മെസ്സേജുകൾ വീണ്ടെടുക്കാൻ ആണ് നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ആപ്പ് സഹായിക്കുന്നത്. ഈ ആപ്പ് ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ ഹോം സ്‌ക്രീനിൽ ഷോര്‍ട്ട് കട്ടുണ്ടാകും. ഈ ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ ആൻഡ്രോയ്സ് സിസ്റ്റത്തിലെ നോട്ടിഫിക്കേഷൻ രജിസ്റ്റർ തുറക്കാൻ സാധിക്കും. ആദ്യം ചിതങ്ങളും പിന്നീട് മെസ്സേജുകളും കാണാൻ സാധിക്കുന്നു.

ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാൻ സാധിക്കുന്ന മറ്റൊരു ആപ്പ്ളിക്കേഷൻ ആണ് നോവ ലോഞ്ചർ. ഈ ആപ് ഡൗൺലോഡ് ചെയ്‌തു ഹോം സ്‌ക്രീനിൽ ഒഴിവുള്ള ഭാഗം അമർത്തിപിടിക്കുക. അപ്പോൾ വരുന്ന വിഡ്ജെറ്റ് ലൂടെ ആക്ടിവിറ്റീസിൽ എത്താം.

അതിൽ കാണുന്ന ഒരു ലിസ്റ്റിലെ സെറ്റിംഗ്സിൽ ക്ലിക്ക് ചെയ്താൽ നോട്ടിഫിക്കേഷൻ ലോഗിൻ എത്താം. ഹോം സ്ക്രീനിലേക്ക് ഷോർട് കട്ട് ക്രീയേറ്റ് ചെയ്യുക. ആൻഡ്രോയിഡ് നോട്ടിഫിക്കേഷൻ ഹിസ്റ്ററിയിൽ വാട്ട്സ് ആപ്പ് ഡീലീറ്റഡ് മെസ്സേജ് എന്ന സെർച്ച് ചെയ്താൽ ഇവ ലഭിക്കും.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചതോടു കൂടി ധാരാളം നിരപരാധികൾ ആണു കൂട്ടകൊലയ്ക്കു ഇരയായത്. ഇതോടെ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായി. ഇതോടുകൂടി വാട്ട്സ് ആപ്പ് വിശദീകരണവുമായി എത്തി. വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും ഇത്തരം വ്യാജ വാർത്തകൾ ആരും അയക്കില്ല എന്ന് ഉറപ്പുവരുത്താൻ ബാധ്യസ്ഥർ ആണെന്നും വാട്ട്സ് ആപ്പ് അറിയിച്ചു.

ഇപ്പോൾ ഫോർവേഡ് ചെയ്തു വരുന്ന സന്ദേശങ്ങളിൽ അത് രേഖപെടുത്തിയിട്ടുണ്ടാകും. അതുപോലെ ഇനി മുതൽ 5 പേരിൽ കൂടുതൽ ആളുകൾക്കോ ഗ്രൂപ്പുകളിലോ ഒരു മെസ്സേജ് അയക്കാൻ സാധിക്കാത്ത വിധം വാട്ട്സ് ആപ്പ് നിയന്ത്രണവും ഏർപ്പെടുത്തി.

[yuzo_related]

Comments


Related Articles & Comments