സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതിനേക്കാൾ വലിയ ഒരു ടെൻഷൻ ഒരു മലയാളിക്കും വരാനില്ല. ഉയരുന്ന അസംസ്കൃത വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ കൂലിയും ഉദ്ദേശിച്ച സമയത്ത് തീരാതിരിക്കുകയും ചെയ്താൽ ഒരു ശരാശരി മലയാളി വീടു പണിയോടു കൂടി നല്ല കടക്കാരനായി മാറുകയും ചെയ്യും. എന്നാൽ ചെലവ് ചുരുക്കി എങ്ങനെ ഏറ്റവും മികച്ച രീതിയിൽ ഒരു വീട് പണിത് പൂർത്തിയാക്കാം എന്ന് പറയുകയാണ് സുബിൻ പാലപ്പറമ്പ് എന്ന യുവാവ്. The Reality Behind GNPC എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താൻ എങ്ങനെ കോണ്ട്രാകൃടറുടെ സഹായമില്ലാതെ 1450 സ്ക്വയർ ഫീറ്റിൽ ഒരു വീട് ചുരുങ്ങിയ ചെലവിൽ പൂർത്തിയാക്കിയാക്കിയത് എന്ന് പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.
ഒരുപാട് കുട്ടുകാർ അവരുടെ വിശേഷങ്ങൾ പങ്കുവെച്ചത് കണ്ടു ആ കൂട്ടത്തിലേക്ക് ഞാൻ 2018 ൽ പൂർത്തിയാക്കിയ ഞങ്ങളുടെ വീടിന്റെ വിശേഷവും പങ്കു വെക്കുന്നു. പ്രവാസിയിരുന്ന ഞാൻ 80% ജോലിയും കോൺട്രാക്ടറുടെ സഹായമില്ലാതെ ഞാൻ വാട്സാപ്പിലെ പണി കഴിപ്പിച്ചതാണ് മൊത്തം ചിലവ് 17 ലക്ഷത്തിനടുത് വന്നു. ഇതു വായിച്ചു സ്വന്തമായൊരു വീട് ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുമെക്കിൽ സന്തോഷം അന്ന് ഞാൻ കുറിച്ച പോസ്റ്റ് നിങ്ങൾക്ക് മുന്നിൽ പക്കുവെക്കിന്നു.
കഴിഞ്ഞ 9 വർഷത്തോളമായി ഞാൻ ചെയ്യുന്ന ജോലിയാണ് ആർക്കിടെക്റ്റ് അസിസ്റ്റന്റ് & 3D visualization. നാട്ടിലും വിദേശത്തും ആയി കുറെ വർക്ക് ചെയ്യുവാനും ഭാഗ്യം ലഭിച്ചിരുന്നു. പ്ലാനും പ്രൊപ്പോസലുമായി ഓരോ ക്ലൈന്റ്‌സ് വരുമ്പോഴും ഞാനും മനസ്സിൽ ആഗ്രഹിക്കുന്ന കാര്യമാണ് എന്ന ഈശ്വര നമ്മളും സ്വന്തമായി ഒരു കുഞ്ഞു വീടൊക്കെ വെക്കുക എന്ന് ഏകദേശം 3 വർഷത്തോളം ഞാൻ ആഗ്രഹിച്ച പ്ലാൻ മനസ്സിൽ ഒതുക്കി നടന്നു. കൂട്ടത്തിൽ ജിവിത ചിലവ് മാക്സിമം കുറച്ചും ഓഫീസ് സമയം കഴിഞ്ഞുള്ള ഒഴിവു നേരങ്ങളിൽ പുറത്തെ വർക്ക്സ് പിടിച്ചും 7 സെന്റ് സ്ഥലം വാങ്ങിയിട്ടു. മിച്ചം വന്ന കാശ് ചുറ്റും പ്ലോട്ട് തിരിക്കാൻ വേണ്ടിയും കിണറിനും എടുത്തു.
പിന്നീടുള്ള ഒരു വർഷം വീടിന്റെ സ്ട്രചർ പൂർത്തിയാകാൻ ഉള്ള കാശു ഉണ്ടാകുന്ന കൂട്ടത്തിൽ ശരിക്കും മാർക്കറ്റ് വിലകളും കുറഞ്ഞ ചിലവിൽ വീട് നിർമിക്കാൻ available ആയിട്ടുള്ള മെറ്റീരിയൽസിനെ കുറിച്ചും കൂടുതൽ പഠിച്ചെടുത്തു. പ്രവാസജീവിതം ആയതുകൊണ്ട് എല്ലാം ഫോൺ കാൾ എക്വയറി വഴി ആയിരുന്നു. അങ്ങനെ2016 ഒക്ടോബർ അവസാനം വിടുപണി തുടണ്ടി. ഞാൻ നാട്ടിൽ ഇല്ലാത്തതിനാൽ തുടക്കത്തിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ ഫ്രണ്ട്സ് എന്ന കവചം എന്നിലേക്ക് അടുപ്പിച്ചതെ ഇല്ല. ഇവിടെ ഞങ്ങളൊക്കെ ഇല്ലെ നീ ബാക്കി കാര്യങ്ങൾ നോക് ചെങ്ങായി എന്ന വാക്ക് തരുന്ന ഉർജം ഒരുപാടായിരുന്നു അതുകൊണ്ട് വിടുപണി മൊത്തത്തിൽ ഒരു കോണ്ടക്ടർക്ക് കരാറെഴുതി കൊണ്ടുക്കേണ്ട എന്നും എല്ലാ റിസ്കും ഫേസ് ചെയ്യാമെന്നും ഞാനും തീരുമാനിച്ചു.
വീടുപണിക്ക് ആവിശ്യമായ എല്ലാ ഡ്രോയിങ്ങുകളും പണിക്കർക്ക് മനസിലാവുന്ന രീതിയിൽ മലയാളത്തിൽ അളവുകളും മറ്റും രേഖപ്പെടുത്തികൊടുത്തു കൂട്ടത്തിൽ ഓരോ ഭാഗങ്ങളും 3D പ്രെസ്‌പെക്റ്റിവ് ചെയ്തു വെച്ചു ഗുരു എഞ്ചിനീയർ ലുക്മാൻ സാറിനെ വാട്ടസ്‌ആപ് വഴി കാണിച്ചു ഫൈനൽ ചെയ്യുകയും ചെയ്തു. സബ് ആയി വർക്ക് ചെയ്യുന്ന പണിക്കാർ ടീമിനെ കാണിച്ചു കൊടുത്തു കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ കാശിനു നല്ല പണി ചെയ്യുന്നവരെ ഓരോ ഘട്ടങ്ങളിലും കണ്ടെത്തി അവർക്ക് പണി കൊടുത്തു. 80% ജോലിയും ഞാൻ ഖത്തറിൽ ആയപ്പോൾ വാട്ടസ്‌ആപ് വഴി ചെയ്യിപ്പിച്ചതാണ്. എല്ലാം പരസ്പര വിശ്വാസം എന്ന ഉറപ്പിമേൽ മാത്രമായിരുന്നു ആരുമായും യാതൊരു എഗ്രിമെന്റ് എഴുതിയില്ല (എന്നെ നേരിട്ട് കാണാതെ തന്നെ ഞാൻ പറഞ്ഞ പണി എടുക്കാൻ വന്നത്തിലും വലിയ വിശ്വാസം എന്തിരിക്കുന്നു എന്നെ ഞാനും കരുതിയുള്ളൂ,ഒരു പക്ഷെ അവർ പറ്റിച്ചാലും അതുകൊണ്ട് അവരങ്ങ് രക്ഷപെടട്ടെ എന്നും കരുതി).
നമ്മുക്ക് വേണ്ട പണി അവർ എടുത്തു തരും അവർ പറഞ്ഞുറപ്പിച്ച പൈസ ചെറിയച്ഛന്റെ കടയിൽ നിന്നും അച്ഛന്റെ കയ്യിൽ നിന്നുമായി വാങ്ങുകയും ചെയ്യും. അവർ ചെയ്യുന്ന ജോലിയിൽ ബുദ്ധിമുട്ടിക്കുന്ന അഭിപ്രായങ്ങൾ പറയാൻ ഞാനും നിന്നില്ല,ഞാൻ കൊടുത്ത ഡ്രോയിങ്ങിൽ എതിരഭിപ്രായം പറയാൻ അവരും വന്നില്ല അതുകൊണ്ട് പണി പെട്ടന്ന് നീങ്ങി. ചില ഘട്ടങ്ങളിൽ പറഞ്ഞുറപ്പിച്ച സമയത് പണി തീർക്കാത്തത് കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴികെ യാതൊരു അസ്വരസങ്ങളും ഉണ്ടായില്ല. ഉഡായിപ്പുമായി വരുന്നവരെ തുടക്കത്തിലേ അകറ്റിനിർത്തി. നമ്മുടെ ആഗ്രഹങ്ങൾക്ക് യാതൊരു വിലയും കൊടുക്കാതെ ചുമ്മ കിടന്നു അഭിപ്രായം പറയുന്നവരെ ഒരു പരുത്തിവരെ അകറ്റി നിർത്തി നമ്മൾ താമസിക്കുന്ന വീടിനു നമ്മുടെ അഭിപ്രായങ്ങൾക്കേ മുൻതൂക്കം കൊടുക്കാവൂ എന്നാണ് എന്റെ ഒരു ഇത്.
ജനൽ കോൺക്രിറ് ആയതുകൊണ്ടും ജനൽ പൊളി റീയൂസ് ചെയ്ത മരങ്ങൾ ആയതുകൊണ്ടും വാതിൽ ക്യൂറസിന്റെ ഇരുമ്പിന്റെ വെച്ചതുകൊണ്ടും ഓട് പഴയ വിടിന്റേത് മിനുക്കി പെയിന്റ് അടിച്ചു വെച്ചതുകൊണ്ടും ആ ഇനത്തിൽ കുറച്ചു പൈസ ലാഭം കിട്ടി. എല്ലാ പണിയും കുറഞ്ഞ നിരക്കിൽ ചെയ്യുന്നവർക്ക് സപരറ്റ് ആയി പണി കൊടുത്തത് കൊണ്ട് ലേബർ ചാർജിലും ലാഭം കിട്ടി.എല്ലാ കാര്യങ്ങളിലും നമ്മുടെ എടുപെടലുകൾ ഉണ്ടെകിൽ ആ ഇനത്തിലും പൈസ ലാഭിക്കാം. തുടക്കം മുതലെ സുഹൃത് സുനി ആയിരുന്നു വേണ്ട മെറ്റീരിയൽ സപ്ലൈ ചെയ്തിരുന്നത് അതുകൊണ്ട് മാക്സിമം അഡ്ജസ്‌റ് ചെയ്‌തും കാശിനു വേണ്ടി അധികം സമയം തന്നും ഹെൽപും ചെയ്തു. ഒഴിവു സമയങ്ങളിൽ വീട് വെള്ളം നനയ്ക്കുന്ന ജോലി ഏറ്റെടുത്തു പിന്നീട് എന്റെ സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി എല്ലാ ഘട്ടങ്ങളിലും കൂടെ നിന്ന ചെറിയേട്ടൻ എന്ന പ്രായം ചെന്ന മനുഷ്യന്റെ സഹായങ്ങളും ഇടക്ക് മോഡി നോട്ട് നിരോധിച്ച സമയത് പെൻഷൻ കിട്ടിയ ക്യാഷ് എനിക്ക് നേരെ നീട്ടി നിനക്ക് പൈസ വേണമെകിൽ ഇത് എടുത്തോ എന്ന് പറയാൻ കാണിച്ച മനസും ഒരിക്കലും മറക്കാൻ കഴിയില്ല.
ദൈവാനുഗ്രഹത്താൽ 1450 സ്‌ക്വയർഫീറ്റ് വിടും ഇന്റീരിയർ വർക്കും പെയിന്റിംഗ് എല്ലാം കൂടെ പതിനാറര ലക്ഷം രൂപക്ക് പൂർത്തിയാക്കാൻ കഴിഞ്ഞു മതിലിനു വേറെ 1.30 വന്നു. ഒന്നുമില്ലായ്മയിൽ തേരാപാരാ നടന്നിരുന്ന പാടവരമ്പിലേക്ക് നോക്കി പുതിയവീടിന്റെ ഉമ്മറത്തിരുന്ന് സുലൈമാനി നുകരുമ്പോൾ കിട്ടുന്ന മുഹാബത് ഇപ്പോൾ ഞാൻ അനുഭവിച്ചറിയുന്നു. (കുഞ്ഞു വീട് സ്വപ്നം കാണുവർക്ക് ഇൻബോക്സിലോ നേരിട്ടോ എന്നെ സമീപിക്കാം എന്നാൽ കഴിയുന്ന വിധം ഒഴിവു സമയങ്ങളിൽ പ്ലാനും 3ഡി വ്യൂ വരച്ചു തന്നും മറ്റു ടിപ്സ് പറന്നു തന്നും സഹായിക്കാൻ ഞാൻ തയ്യാറാണ് നമുക്കറിയാവുന്ന തൊഴിലുകൊണ്ട് നാലാൾക്ക് ഉപകാരം കിട്ടുമെക്കിൽ അതിൽപരം സന്തോഷം വേറെ എന്ത്.
കൂടുതൽ വിശദാംശങ്ങൾ അറിയാൻ വിളിക്കേണ്ട നമ്പർ: സുബിൻ, +91 8281777569