24
March, 2019
Sunday
07:08 PM
banner
banner
banner

മിനറൽ വാട്ടർ കിട്ടാൻ ഇല്ലാത്ത സാഹചര്യമാണെങ്കിൽ വെള്ളം ശുദ്ധീകരിക്കാൻ ഇതാ 2 ഈസി മാർഗ്ഗങ്ങൾ!

കേരളം ചരിത്രം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് മലയാളികൾ ഇപ്പോൾ കടന്നുപോകുന്നത്. പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം എന്നു കേൾക്കുമ്പോൾ ആരും ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല അതിന്റെ തീവ്രത എത്രത്തോളം ആണെന്നുള്ളത്. എല്ലാ സുഖ സൗകര്യങ്ങളും ആയി ജീവിച്ചിരുന്നവർ പോലും എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ക്യാമ്പുകളിൽ കഴിയുകയാണ്.

വെള്ളം കയറിയതോടെ പല വീടുകളിലെയും കിണർ പോലെയുള്ള കുടിവെള്ള സ്രോതസ്സുകൾ എല്ലാം മലിനമായി മാറി കഴിഞ്ഞു. ചുരുക്കത്തിൽ ചുറ്റും വെള്ളക്കെട്ടാണെങ്കിലും കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ് പലയിടത്തും ഇപ്പോൾ നിലവിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും മിനറൽ വാട്ടർ ബോട്ടിലുകൾ എത്തിക്കുന്നത് മാത്രമായിരുന്നു ആകെ ഉള്ള കുടിവെള്ള ലഭ്യത. എന്നാൽ പല സ്ഥലങ്ങളിലും മിനറൽ വാട്ടർ പോലും ലഭ്യമാകാത്ത അവസ്ഥയാണ്.

ക്യാംപുകളിലേക്ക് മാറാതെ ഇപ്പോഴും വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരാണ് കുടിവെള്ളത്തിന്റെ കാര്യത്തിൽ ഏറെ ദുരിതം അനുഭവിക്കുന്നത്. ഭക്ഷണവും കുടിവെള്ളവുമില്ലാതെ ദിവസങ്ങളോളം ആയി പട്ടിണിയിലാണ് ഇക്കൂട്ടത്തിൽ പലരും. ഇതിനൊരു പ്രതിവിധി എന്നപോലെ ശുദ്ധമായ കുടിവെള്ളം വീട്ടിൽ തന്നെ തയാറാക്കാൻ സഹായിക്കുന്ന കുറിപ്പാണ് താഴെ പറയുന്നത്.

വെള്ളപ്പൊക്കം പോലെയുള്ള ദുരിത സമയത്ത് വീട്ടിൽ തന്നെ എങ്ങിനെ ശുദ്ധജലം തയ്യാറാക്കാം എന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് ഇങ്ങിനെ,

വെള്ളപൊക്ക സമയത്ത് ശുദ്ധമായ കുടിവെള്ളമാണ് ഏറ്റവും വലിയ പ്രശ്നം. ചെന്നൈ വെള്ളപ്പൊക്കത്തിൽ വിജയകരമായി പ്രയോഗിച്ച ഈ ആശയം നമുക്കും പിന്തുടരാം. പ്രഷർ കുക്കറിൽ വെള്ളമെടുത്ത് വെയിറ്റ് ഇട്ടശേഷം 10-15 മിനുട്ട് ഉയർന്ന ചൂടിൽ തിളപ്പിക്കുക. പിന്നീട് വെള്ളം അരിച്ചെടുക്കുക. ഇങ്ങനെ അരിച്ചെടുത്ത ഏതു വെള്ളവും സുരക്ഷിതമായി കുടിക്കാൻ ഉപയോഗിക്കാം.

കൂടാതെ മഴവെള്ളം ഇതുപോലെ ശേഖരിച്ചാൽ കുടിവെള്ളമായി ഉപയോഗിക്കാം.

[yuzo_related]

Comments



Related Articles & Comments