16
January, 2019
Wednesday
02:32 PM
banner
banner
banner

പുരുഷന്മാർ അറിയാൻ; കട്ടി മീശ വളരുന്നില്ല, താടി ഉണ്ടാവുന്നില്ല എന്നൊക്കെ ഉള്ള സങ്കടങ്ങൾ നിങ്ങൾക്ക് ഉണ്ടോ? രോമവളർച്ചയ്ക്കായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..

താടിയും മീശയും പൗരുഷ ലക്ഷണമാണ്. വളരെ കുറച്ചു പേർ ഇവ ഇഷ്ടപെടുന്നില്ല എങ്കിലും ഭൂരിഭാഗം പേരും ഇവ വളർത്താൻ താൽപ്പര്യപ്പെടുന്നവരാണ്. തങ്ങളുടെ പുരുഷൻമാർക്ക് താടിയും മീശയും പല സ്ത്രീകളുടെയും ആഗ്രഹമാണ്.നീണ്ട താടി പുരുഷത്വത്തിന്റെയും പക്വതയുടേയും ലക്ഷണമായി കണക്കാക്കുന്നു.

ടെസ്റ്റോസ്റ്റീറോൺ എന്നറിയപ്പെടുന്ന പുരുഷ ഹോർമോൺ ആണു മുഖത്ത് രോമങ്ങൾ വളരുന്നതിനുള്ള പ്രധാന കാരണം .ഈ ഹോർമോണിന്റെ ഉൽപാദനം കൗമാരപ്രായത്തിൽ കൂടുന്നു.ഇത് കാരണം ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു അതിൽ ഒന്നാണ് രോമവളർച്ച.

ടെസ്റ്റോസ്റ്റീറോൺ ഹോർമോണിന്റെ ഉത്പാദനം കൂടുമ്പോൾ രോമ വളർച്ച കൂടുന്നു . ഇടതൂർന്ന താടിയും കട്ടി മീശയും പൗരുഷ ലക്ഷണമായി കണക്കാക്കുന്നു അതുകൊണ്ടു തന്നെ പുരുഷൻമാരെ പോലെ സ്ത്രീകൾക്കും ഒരുപോലെ ഇവ ഇഷ്ട്ടമാണ്.

ചില പുരുഷന്മാർക്ക് ഹോർമോൺ ഉത്പാദനം കുറവായത് കാരണം മുഖത്തെ രോമവളർച്ച കുറവായിരിക്കും. രോമവളർച്ച കുറഞ്ഞവർക്കു വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ ചില മാർഗങ്ങൾ ഉണ്ട് .ചെലവ് കുറഞ്ഞ ഇവ തയ്യാറാക്കാൻ എളുപ്പവുമാണ് .

തലമുടി വളരാൻ എന്ന പോലെ തന്നെ മുഖത്തെ രോമം വളരാനും വെളിച്ചെണ്ണ വളരെ നല്ലതാണ്.വെളിച്ചെണ്ണയും റോസ് മേരി ഓയിലും 10:1 എന്ന അനുപാതത്തിൽ എടുത്തു മിക്സ് ചെയ്യുക ഒരു കോട്ടൺ ഉപയോഗിച്ച മുഖത്ത് തേച്ചു പിടിപ്പിക്കുക 20-30 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട പൊടിച് രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീരും കൂടി മിക്സ് ചെയ്തു മുഖത്ത് തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നത് രോമങ്ങൾ വളരാൻ സഹായിക്കുന്നു.
യൂക്കാലിപ്റ്റസ് ഒായിൽ രോമ വളർച്ചയെ സഹായിക്കുന്നതാണ് വെള്ളം കൂടി മിക്സ് ചെയ്തു മുഖത്ത് പുരട്ടാം. യൂക്കാലിപ്റ്റസ് ഒായിൽ അടങ്ങിയ മോയിസ്ചറൈസറുകൾ ലഭ്യമാണ് ഇതും ചർമ്മത്തിന്റെ ജലാംശം നിലനിർത്തി രോമവളർച്ച കൂട്ടുന്നു .നെല്ലിക്ക ഓയിലും മുഖത്തെ രോമാവളർച്ചയ്ക്ക് ഫലപ്രദം തന്നെ.

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments