16
December, 2019
Monday
06:14 AM

നിസാരക്കാരനല്ല എക്കിൾ! എക്കിളെടുത്താൽ നിമിഷ നേരംകൊണ്ട്‌ മാറ്റാൻ ഇതാ കിടിലൻ പൊടിക്കൈകൾ

ഇക്കിളെടുക്കാത്തവരില്ല. ഗർഭസ്ഥശിശു മുതൽ പടുവൃദ്ധൻ വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളായി ഇക്കിളെടുത്തിട്ടുണ്ട്‌. ഗർഭാവസ്ഥയിലുള്ള കുഞ്ഞിനാവാം കൂടുതലായി ഇക്കിൾ അനുഭവപ്പെടുക. ലിൻകനിലുള്ള ഇരുപത്തേഴുകാരിയായ ലിസ ഗ്രേവ്‌സ്‌ എന്ന യുവതിക്കു എട്ടുവർഷമായി നിർത്താത്ത ഇക്കിളാണ്‌. മിക്കവാറും മണിക്കൂറിലൊരു തവണവീതം, ചില ദിവസങ്ങളിൽ നൂറു തവണ വരെ.

\"\"

മിക്ക ഇക്കിളുകളും ഏതാനും മിനിട്ടുകൾ കൊണ്ടു മാറും, നാം പ്രതിവിധി തേടി നടക്കുന്നതിനിടയിൽ അതങ്ങ്‌ അപ്രത്യക്ഷമാകും. ചിലപ്പോൾ അതു കൂടുതൽ നേരം ദീർഘിച്ചെന്നുവരും. നമ്മുടെ ശരീരത്തിനുള്ളിലെ ഡയഫ്രം (ഉദരത്തിനും ശ്വാസകോശത്തിനുമിടയിൽ അവയെ വേർതിരിക്കുന്ന പേശീഭിത്തി) സങ്കോചിക്കുമ്പോഴാണ്‌ ഇക്കിളുണ്ടാകുക. ഇതോടെ നമുക്കുണ്ടാകുന്ന ദീർഘമായ ശ്വാസം വോക്കൽകോർഡിൽ തടയപ്പെടുന്നു.

ഡയഫ്രത്തിനുണ്ടാകുന്ന പ്രകോപനമാണ്‌ ഇക്കിളുണ്ടാക്കുന്നതെന്നു ബ്രിട്ടീഷ്‌ സോസൈറ്റി ഓഫ്‌ ഗാസ്‌ട്രോ‍എന്ററോളജിയിലെ ഗവേഷകനായ ഡോ. ആന്റൺ ഇമ്മാനുവൽ പറയുന്നു. നെഞ്ചിൽനിന്നോ ഉദരത്തിൽനിന്നോ ഞരമ്പുകളിൽനിന്നോ ഇക്കിളിനു കാരണമാകുന്ന പ്രകോപനമുണ്ടാകാം. നമ്മുടെ ഭക്ഷണം, കുടിക്കുന്ന വെള്ളമൊക്കെ കാരണമാകാം. പ്രത്യേകിച്ചു കൊഴുപ്പടങ്ങിയ ഭക്ഷണം, മദ്യം തുടങ്ങിയവയൊക്കെ ഡയഫ്രത്തിനു പ്രകോപനമോ സങ്കോചമോ ഉണ്ടാക്കാം.

\"\"

ഗർഭമുണ്ടായി രണ്ടാം മാസം മുതൽ ഗർഭസ്ഥശിശുവിന്‌ ഇക്കിളുണ്ടാകാം. ഇക്കിളിലൂടെയാണു ഗർഭസ്ഥശിശുവിന്റെ പേശികൾ ശ്വസനത്തിനു സജ്ജമാകുന്നതെന്നു കരുതുന്നുണ്ട്‌. അമ്‌നിയോറ്റിക്‌ ഫഌയിഡ്‌ ശ്വാസകോശത്തിൽ കടക്കാതെ നോക്കുന്നതും ഇക്കിളാണെന്ന ധാരണയുമുണ്ട്‌.

ചില അവസരങ്ങളിൽ ഇക്കിൾ നമുക്ക്‌ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി ദീർഘനേരം മാറാതിരിക്കും.അതുകൊണ്ട്‌ അതിനെതിരായി ഒട്ടേറെ പൊടിക്കൈകൾ പരമ്പരാഗതമായി നാം കണ്ടുവച്ചിട്ടുണ്ട്‌. ചില നാടൻ പ്രയോഗങ്ങളാണിവിടെ കുറിക്കുന്നത്‌ നല്ല തണുത്ത വെള്ളം കുടിക്കുക. ചിലർ മുക്ക്‌ അടച്ചുപിടിച്ചുകൊണ്ടു വെള്ളം കുടിക്കാറുണ്ട്‌. നമ്മുടെ ശ്രദ്ധതിരിക്കാനുള്ള മാർഗമാണ്‌ തണുത്തവെള്ളം കുടിക്കുന്നത്‌. തണുത്തവെള്ളം നമ്മുടെ ഉദരത്തെ നേരിയതോതിൽ സങ്കോചിപ്പിക്കുന്നു. ഒപ്പം ഉള്ളിലെ അമിതവായു പുറത്തേക്കു തള്ളുകയും ചെയ്യുന്നു.

\"\"

എന്നാൽ ഈ മാർഗം കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ്‌ ഡോ ഇമ്മാനുവൽ പറയുന്നത്‌. തൊണ്ടയിൽ ഐസ്‌ ബാഗ്‌ വയ്ക്കുന്നതു നമ്മുടെ ഞരമ്പുകൾ വഴി ഡയഫ്രത്തിലേക്കു സന്ദേശമെത്തിക്കുന്നതാണ്‌. ഏറ്റവും പഴയ കാലം മുതലുള്ള പ്രതിവിധി ഇതാണ്‌; നമ്മുടെ ശ്വാസം കുറെനേരം ഉള്ളിൽ പിടിച്ചുനിർത്തുക. ശ്വാസം നാം പിടിച്ചുനിർത്തുമ്പോൾ ഡയഫ്രം വികസിക്കുകയും അതു കൂടുതൽ അയഞ്ഞു കിട്ടുകയും ചെയ്യും. നാലോ അഞ്ചോ തവണ ശ്വാസം പിടിച്ചുനിർത്തുന്നതോടെ പ്രശ്‌നം തീരും. ചിലർ 5-6 സെക്കൻഡ്‌ നേരം ശ്വാസം പിടിച്ചുനിർത്തുന്നതൊടെ ഇക്കിളിന്റെ കഥ തീരും.

\"\"

നിങ്ങളുടെ ചെവിയിൽ നന്നായി തിരുമ്മിയാൽ ഇക്കിൾ പോകുമെന്നൊരു നിഗമനമുണ്ട്‌. ചെവിയുടെ തൊങ്ങലിൽ നന്നായി അമർത്തി തിരുമ്മിയാൽ ചെവിയിലെ ഞരമ്പുകൾ സന്ദേശമെത്തിക്കുമെന്നും ഡയഫ്രത്തിനുണ്ടാകുന്ന മർദം കുറയ്ക്കുമെന്നുമാണ്‌ ശാസ്ത്രം. എന്നാൽ ഈ മാർഗം അത്രയെളുപ്പം ഫലപ്രാപ്തിയിൽ വരാറില്ല. പേപ്പർ ബാഗിലേക്കു പത്തുതവണ ഊതുകയും പത്തുതവണ ബാഗിൽനിന്നു അകത്തേക്കു ശ്വാസം വലിക്കുകയും ചെയ്യുന്നതു ഫലപ്രദമാണ്‌. ഇതുമൂലം രക്തത്തിലെ കാർബൺഡയോക്‌സൈഡിന്റെ അളവു കൂടുകയും ഞരമ്പുകളെ ശാന്തമാക്കുകയും ഡയഫ്രം റിലാക്‌സാകുകയും ചെയ്യും.

\"\"

നാക്കിൽ തേൻ പുരട്ടുക. പെട്ടെന്നു മധുരമനുഭവപ്പെടുന്നതോടെ ഞരമ്പുകളെ ത്രസിപ്പിക്കുകയും തലച്ചോറിലേക്കും ഉദരത്തിലേക്കും അതിന്റെ സന്ദേശമെത്തുകയും ചെയ്യുന്നതോടെ ഡയഫ്രത്തിലെ സമ്മർദം കുറയും. നാരങ്ങ മുറിച്ചു ചവയ്ക്കുന്നതും അയ്‌മോദകം ചവയ്ക്കുന്നതും ഇക്കിളകറ്റുന്ന കാര്യങ്ങളാണ്‌. മറ്റൊന്ന്‌ നിങ്ങൾ താഴെയിരുന്ന്‌, മുട്ടുകൾ മടക്കി മുന്നോട്ട്‌, നെഞ്ചിലേക്കടുപ്പിക്കുകയും നമ്മുടെ ശരീരം മുന്നോട്ടു വളച്ച്‌ നെഞ്ചമർത്തുകയും ചെയ്യുക. ഇതോടെ ജയഫ്രം അമർന്ന്‌ അവിടത്തെ പേശികളുടെ സങ്കോചം മാറുകയും ചെയ്യും.

Comments

comments

· ·
[ssba] [yuzo_related]

Comments

Powered by Facebook CommentsRelated Articles & Comments

Comments are closed.