23
October, 2018
Tuesday
01:27 PM
banner
banner
banner

നിങ്ങളുടെ കുഞ്ഞോമനയുടെ പെട്ടെന്നുണ്ടാകുന്ന ദേഷ്യം ശമിപ്പിക്കാൻ ഇതാ 10 വഴികൾ!

Image Credit: Shutterstock

കുഞ്ഞുങ്ങളുടെ ദേഷ്യം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? ഈ 10 കാര്യങ്ങൾ അറിഞ്ഞാൽ കുട്ടികളിലെ ദേഷ്യം മാറ്റാം

നിങ്ങളുടെ കുഞ്ഞു വളരെ പെട്ടെന്ന് ദേഷ്യം വരാറുണ്ടോ? കോപം ശമിപ്പിക്കാൻ നിങ്ങൾക്ക് കഴിയാറുണ്ടോ? ഉണ്ടെങ്കിൽ കുട്ടികളിലെ ദേഷ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നോക്കാം.

ദേഷ്യം വരുക എന്നത് സ്വാഭാവികം എന്നാല്‍ നിങ്ങളുടെ കുട്ടിക്ക് ദേഷ്യം വന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കുക കഴിയാതായാൽ നമ്മള്‍ കുറച്ച് ശ്രദ്ധിച്ചേ മതിയാകൂ. ദേഷ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ വൈകാരിക പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും.

കുട്ടികള്‍ ദേഷ്യപ്പെടുന്നത് എന്തുകൊണ്ട്?
കുട്ടികള്‍ക്ക് പ്രായം കൂടുന്നതിന് അനുസരിച്ച് അവന്റെ/ അവളുടെ ചുറ്റുപാട് മനസ്സിലാക്കുന്നു, ശരിയും തെറ്റും തിരിച്ചറിയുന്നു. ഇഷ്ടപ്പെടാത്ത എന്തെങ്കിലും സംഭവിക്കുമ്പോഴായിരിക്കും അവര്‍ ദേഷ്യപ്പെടുക. ഇത് ഒരു സ്വാഭാവിക പ്രതികരണമാണ്.

ദേഷ്യം വരാത്തവരില്ല. പക്ഷെ ദേഷ്യപ്പെട്ട് നില്‍ക്കുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാതെ നമുക്ക് കൂടി ദേഷ്യം വന്നാലത്തെ കാര്യം പറയാനില്ല. കുട്ടി കൂടുതല്‍ അക്രമാസക്തനാവാനും മുന്നില്‍ കാണുന്നതൊക്കെ നശിപ്പിക്കാനും സാധ്യത ഉണ്ട്. ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഭാവിയില്‍ വലിയ ദോഷം ചെയ്യും.

കുട്ടികളിലെ ദേഷ്യത്തിന്റെ ലക്ഷണങ്ങള്‍
ദേഷ്യത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും .സാഹചര്യത്തിനും കോപത്തിന്റെ തീവ്രതയ്ക്കും അനുസരിച്ച് ആകും ലക്ഷണങ്ങള്‍ കാണിക്കുന്നത്.
1. മുഷ്ടി ചുരുട്ടുക
2. ദേഷ്യത്തിന് കാരണമായ വസ്തുവില്‍/ വ്യക്തിയില്‍ തുറിച്ചുനോക്കുക
3. പെട്ടെന്ന് വ്യക്തതയില്ലാതെ വേഗത്തില്‍ സംസാരിക്കുക


4. ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ച് പ്രത്യക്ഷപ്പെടുക
5. പെട്ടെന്ന് എന്തിലെങ്കിലും ചവിട്ടുക, ഇടിക്കുക, കടിക്കുക
6. സ്വന്തം കൈയില്‍ അടിക്കുകയോ കടിക്കുകയോ ചെയ്യുക

ദേഷ്യം ശമിപ്പിക്കുന്നത് എങ്ങനെ?
1. കുട്ടികള്‍ക്ക് അടുത്തിരുന്ന് അവരുടെ മുതുകില്‍ തടവുക. തലയിലും ദേഹത്തും തലോടുക.
2. കണ്ണില്‍ നോക്കി സ്‌നേഹത്തോടെ സംസാരിക്കുക
3. കുട്ടികളിലെ ഭാവവ്യത്യാസങ്ങള്‍ നിരീക്ഷിക്കുക ദേഷ്യം ആരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞു നിയന്ത്രണം വിടുന്നതിന് മുമ്പ് കുട്ടികളെ സമാധാനിപ്പിക്കുക.
4. കുട്ടികളോട് സ്‌നേഹത്തില്‍ സംസാരിക്കുക
5. അവരെ ചേര്‍ത്തുപിടിക്കുക. നിര്‍ബന്ധപൂര്‍വ്വം കെട്ടിപ്പിടിക്കാന്‍ ശ്രമിക്കരുത്. അത് കാര്യങ്ങള്‍ വഷളാക്കാനേ ഉപകരിക്കൂ.


6. അവർ പറയുന്നത് ശരിയാണെന്നും നിങ്ങള്‍ക്ക് അവനോട്/ അവളോട് സ്‌നേഹമുണ്ടെന്നും പറയുക. ഇക്കാര്യങ്ങള്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുക.
7. ദേഷ്യത്തിന്റെ കാരണം തിരക്കുക. ‘എന്ത് പറ്റി? എന്താണ് വേണ്ടത്?’ തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുക. കുട്ടികള്‍ക്ക് പറയാനുള്ള അവസരം നല്‍കുക.
8. അവന്/ അവള്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും സാധനങ്ങള്‍ കാണിച്ചോ കാര്യങ്ങള്‍ പറഞ്ഞോ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുക
9. കുട്ടി തറയില്‍ കിടക്കുകയാണെങ്കില്‍ അവന്റെ/ അവളുടെ ദേഹത്തും തലയിലും സ്‌നേഹത്തോടെ തലോടുക.
10. മാതാപിതാക്കളോടും മറ്റുള്ളവരോടും സ്നേഹത്തോടെ പെരുമാറണം എന്ന് ഇടക്കിടെ പറഞ്ഞു മനസിലാക്കി കൊടുക്കുക.

RELATED ARTICLES  ഭാര്യയെ കുറ്റപ്പെടുത്തും മുൻപ്‌ ഭർത്താക്കന്മാർ അറിഞ്ഞിരിക്കണം അവൾക്കുള്ള ഈ 4 ലൈംഗിക പ്രശ്നങ്ങൾ!

[yuzo_related]

Comments


Related Articles & Comments