ഫോൺ ചാർജ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് പലരുടെയും ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഇത് ഒരു തുടർ സംഭവമായി മാറിയിരിക്കുകയാണ്. അശ്രദ്ധ മൂലമാണ് കൂടുതൽ അപകടകങ്ങളും സംഭവിക്കാറുള്ളത്. പുത്തൻ ഫോണുകളും പുത്തൻ ചാർജിങ് സാങ്കേതിക വിദ്യകളും ആണിപ്പോൾ ഉള്ളത്. അതിനാൽ ചാർജിങ്ങിൽ ഇന്ന് ഏറെ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. അതിനാൽ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ അപകടങ്ങളിൽ ഒഴിവാക്കാം..
• ഫാസ്റ്റ് ചാർജറുകളും പണിതരും
ഇക്കാലത്ത് സമയം ഒരു വിഷയമാണ്. എല്ലാം വേഗത്തിൽ വേണം. ഫോൺ ചാർജിങ്ങിന്റെ കാര്യവും അങ്ങനെ തന്നെ. അതിനാൽ പുതിയ ചാർജിങ് സംവിധാനങ്ങൾ ഇക്കാലത്ത് സജീവമാണ്. എപ്പോഴും ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നത് നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഈ പ്രക്രിയയിൽ ഫോണിന്റെ ബാറ്ററിയിലേക്ക് അയയ്‌ക്കേണ്ട ഉയർന്ന വോൾട്ടേജ് ഉൾപ്പെടുന്നു, ഇത് താപനിലയിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകുന്നു. അതിനാൽ ഒരു സാധാരണ ചാർജിംഗ് സൈക്കിൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അനുയോജ്യം. ചാർജിങ്ങിനിടെ നിങ്ങളുടെ ഫോൺ അസാധാരണമായി ചൂടാകുന്നുണ്ട് എങ്കിൽ സ്വിച്ച് ഓഫ് ചെയ്യുക, പിന്നീട് ചൂട് മാറിയ ശേഷം മാത്രം ഓൺ ആക്കുക. കൂടാതെ നിങ്ങളുടെ ഫോൺ ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
• ഫോണിന്റെ ചാർജർ ഉപയോഗിക്കുക
നിങ്ങളുടെ ഫോണിന്റെ യഥാർഥ ചാർജർ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നതാണ് സുരക്ഷിതം. സമാന ചാർജിങ് പോർട്ട് ഉള്ള ചാർജറുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാനുള്ള സൗകര്യം സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. എങ്കിലും നിങ്ങൾ ഉപയോഗിക്കുന്ന ചാർജർ ഒറിജിനൽ ചാർജറുമായി പൊരുത്തപ്പെടുന്നത് അല്ല എങ്കിൽ അത് ബാറ്ററി പ്രകടനത്തെയും ചാർജ് സംഭരിക്കാനുള്ള ശേഷിയെയും മൊത്തത്തിലുള്ള ജീവിതത്തെയും (ആവർത്തിച്ച് ചെയ്താൽ) ബാധിക്കും. റീപ്ലേസ്‌മെന്റ് ചാർജറിന്റെ ഔട്ട്‌പുട്ട് വോൾട്ടേജും (V) കറന്റ് (ആമ്പിയർ) റേറ്റിംഗും യഥാർത്ഥ അഡാപ്റ്ററുമായി പൊരുത്തപ്പെടുന്നോ എന്നും നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യുന്നതാണോ എന്നും എല്ലായ്പ്പോഴും ശ്രദ്ധിക്കണം.
• വിലകുറഞ്ഞ ചാർജറുകൾ ഒഴിവാക്കുക
സ്മാർട്ട്ഫോണുകളുടെ ചാർജർ കേടായാൽ പിന്നിട് വില കുറഞ്ഞ ചാർജർ വാങ്ങി ഉപയോഗിക്കുന്നത് മാറ്റുക. ഇത്തരം ചാർജർ തട്ടിക്കൂട്ട് കമ്പനികളായിരിക്കും. വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകളിൽ നിന്നും അമിത ചാർജിങ്ങിൽ നിന്നും രക്ഷപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും അവയിൽ ഉണ്ടായിരിക്കില്ല. അഡാപ്റ്ററിന്റെ തകരാർ ബാറ്ററിയെയും ഫോണിനെയും ഇല്ലാതാക്കും.
• ഫോൺ കവർ ഊരിമാറ്റുക
ഫോണിനെ പരിക്കുകളിൽനിന്ന് രക്ഷിക്കാൻ കട്ടികൂടിയ കവറുകൾ ഉപയോഗിക്കാറുണ്ട്. ചാർജിങ് സമയത്ത് സ്മാർട്ട്ഫോൺ കവറുകൾ ഒഴിവാക്കുന്നതാണ് നല്ലത്. മിക്കവാറും ഫോണുകൾ ചാർജ് ചെയ്യുമ്പോൾ ചൂടാകും. അത് സ്വാഭാവികമാണ്. എന്നാൽ ഈ സമയത്ത് ചൂട് പുറത്തേക്ക് പോകുന്നതിന് കവർ ഒരു തടസമാകുന്നു. താപ വിസർജ്ജനം മന്ദഗതിയിലാകും. അതിനാൽ കവർ ഊരിയശേഷം മൃദുവായ ഒരു തുണിയിൽ ഫോൺ കമഴ്ത്തിവയ്ക്കുവാൻ ശ്രദ്ധിക്കുക.
• രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിന് ഇടരുത്
ചിലർക്ക് രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിൽ ഇട്ട് ഉറങ്ങുന്നതാണ് ശീലം. അപ്പോൾ രാവിലെ ഫുൾ ചാർജോടെ ഫോൺ ഉപയോഗിക്കാം. ഇതും സമയത്തിന്റെ പ്രശ്നമാണ്. എന്നാൽ ഇത് പാടില്ല. അമിത ചാർജിങ് ബാറ്ററിയുടെ ആരോഗ്യത്തിന് ഹാനികരമാണ്.
• ബാറ്ററി ആപ്പുകൾ ഒഴിവാക്കുക
തേർഡ്പാർട്ടി ബാറ്ററി ആപ്പുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ബാക്ക്ഗ്രൗണ്ടിൽ നിരന്തരം പ്രവർത്തിക്കുന്നതിനാൽ അവയിൽ പലതും ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കുന്നു.
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം
• 100 ശതമാനം ആകാൻ കാത്തിരിക്കേണ്ട
നിങ്ങൾ ചാർജ് ചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ ബാറ്ററി കുറഞ്ഞത് 80% ചാർജിൽ എത്തുന്നുവെന്ന് ഉറപ്പാക്കുക. ഫോൺ എപ്പോഴും പരമാവധി ചാർജ് ചെയ്യേണ്ട ആവശ്യമില്ല. ബാറ്ററിയുടെ ആയുസ് പരിശോധിക്കുക ചാർജിങ് സൈക്കിളിന്റെ എണ്ണത്തിലാണ്. പൂജ്യത്തിൽ നിന്ന് ഫുൾചാർജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാർജിങ് സൈക്കിൾ. പകുതി ചാർജിൽ, അതായത് 50 ശതമാനത്തിൽ നിന്നും 100 ശതമാനം ചാർജുചെയ്യുമ്പോൾ ഹാഫ് സൈക്കിളേ ആകുന്നുള്ളു. തുടരെത്തുടരെ ഫോൺ ചാർജിങ്ങിന് ഇടുന്നതും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുന്നു.
• പുതിയ ഫോൺ വാങ്ങുമ്പോൾ
പുതിയ ഫോൺ വാങ്ങുമ്പോൾ മണിക്കൂറുകൾ ചാർജ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക എന്ന ഉപദേശം നാം കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ സ്മാർട്‌ഫോണുകൾക്കൊന്നും ഇത് ബാധകമല്ല. എല്ലാത്തവണയും 100 ശതമാനം ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ലൈഫ് സൈക്കിൾ കുറയ്ക്കും. 100% ചാർജ് ചെയ്തതിനു ശേഷം പൂജ്യം ശതമാനത്തിലേക്ക് ചാർജ് പോയാൽ അതും ബാറ്ററിയുടെ ദൈർഘ്യം ചുരുക്കും. ഫോണിന്റെ ചാർജ് 10 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ നിർത്തുന്നത് ബാറ്ററി ലൈഫ് വർധിപ്പിക്കും.
• ചാർജിങ് സമയത്ത് ഫോൺ ഉപയോഗിക്കാതിരിക്കുക
ചാർജിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് ആന്തരിക താപനില വർദ്ധിപ്പിക്കുകയും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. ചാർജിങ്ങിൽ ഫോൺ ഉപയോഗിക്കാതിരുന്നാൽ ബാറ്ററി വേഗം ചാർജാവുകയും ഫോൺ അധികമായി ചൂടാകുകയുമില്ല.
• നിരന്തരമായ റീചാർജുകൾ ഒഴിവാക്കുക
നിങ്ങൾ പ്ലഗ് ഇൻ ചെയ്യുന്നതിനുമുമ്പ് ബാറ്ററി 20% വരെ ഡിസ്ചാർജ് ചെയ്യാൻ അനുവദിക്കുക. സ്ഥിരവും അനാവശ്യവുമായ റീചാർജുകൾ ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുന്നു. മറുവശത്ത്, ബാറ്ററിയുടെ എല്ലാ ശക്തിയും നഷ്ടപ്പെടുന്നത് ഒഴിവാക്കുക.
YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ