ബിസ്സിനസ്സ് ഇൻസൈഡറിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് പ്രമുഖ പത്രപ്രവർത്തകൻ നെപ്പോളിയൻ ഹിൽ ഒരു ഗവേഷണം നടത്തുകയുണ്ടായി. ലോകപ്രശസ്തരായ ധനികരുമായി ബന്ധപ്പെട്ട ഈ പഠനത്തിൽ ഹെൻട്രി ഫോർഡിനെ പോലുള്ള ലോക പ്രശസ്ത കമ്പനികളുടെ ഉടമകൾ വരെ ഉൾപ്പെട്ടിരുന്നു.

ഹില്ലിന് ഈ പഠനം നടത്തുന്നതിൽ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു, ലോകത്ത് ഇന്ന് വരെ ഉണ്ടായിട്ടുള്ള ധനികരിൽ പൊതുവായുള്ള പ്രത്യേകത എന്താണ്, അല്ലെങ്കിൽ അവർ പണക്കാരായതിന് പിന്നിലെ പൊതുവായ പ്രധാന കാരണം എന്താണ് എന്നതായിരുന്നു അത്.
അവരുടെ ജീവിതരീതികൾ ആണോ, സംസാര ശൈലിയാണോ, അതോ അസാമാന്യ ബുദ്ധി ശക്തിയോ, അതുമല്ലെങ്കിൽ മറ്റ് എന്തെങ്കിലും പ്രത്യേക ഗുണം കൊണ്ടാണോ അവർ ധനികർ ആകുന്നത് എന്നായിരുന്നു പഠനം പ്രധാനമായും നിരീക്ഷിച്ചത്. അവരെ വിജയത്തിന്റെ സോപാനത്തിൽ നിന്നും താഴെയിറങ്ങാൻ അനുവദിക്കാത്ത എന്ത് പ്രത്യേകതയാണ് അത് എന്നതും പഠന വിധേയമായി.
ഏകദേശം അഞ്ഞൂറോളം പ്രമുഖരായ, ലെജൻഡുകളുമായി അഭിമുഖങ്ങളും ഗവേഷണത്തിനോടനുബന്ധിച്ച് നടത്തിയ ശേഷം ഏവരേയും അതിശയിപ്പിക്കുന്ന, അല്ലെങ്കിൽ ഏവർക്കും അവിശ്വസനീയമായ ഒരു കണ്ടെത്തലാണ് ഈ വിഷയത്തിൽ ഹിൽ ഉൾപ്പെടെയുള്ള ഗവേഷകർ നടത്തിയിരിക്കുന്നത്. എന്തായിരിക്കും ധനികരുടെ ഈ കഴിവിന് പിന്നിലെ രഹസ്യം നിങ്ങൾക്ക് ഊഹിക്കാമോ?

ഇല്ല, നിങ്ങളുടെ ഊഹങ്ങൾക്കും നിഗമനങ്ങൾക്കും എല്ലാം അപ്പുറമാണ് ഈ പഠനഫലം. എന്തായാലും ഈ ഗവേഷണത്തിലൂടെ ഒരു മനുഷ്യന്റെ ശീലങ്ങളോ, സംസാര രീതിയോ, ജീവിത ചര്യകളോ ഒന്നും അല്ല അയാൾ ധനികനാകാനുള്ള പൊതുവായ ഗുണം എന്ന് ഉറപ്പായി, ആ വ്യക്തിയുടെ വളരെപ്പെട്ടന്ന് ഉറച്ച തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ് അത്.
എന്ത് വിഷയം ആയാലും, അത് സാമ്പത്തികമോ അല്ലെങ്കിൽ ഏതെങ്കിലും സാധാരണമോ എന്തോ ആയിക്കൊള്ളട്ടെ, അവയിൽ എത്രയും വേഗത്തിൽ ഉറച്ച തീരുമാനം എടുക്കാനും അതിനെ അതേ തീവ്രതോടെ ഫല പ്രാപ്തിയിൽ എത്തിക്കുന്നതിലുള്ള കഴിവുമാണ് ഒരാളെ ധനികനാക്കുന്നത്. ഏവരേയും അതിശയപ്പിക്കുന്ന ഈ ഗവേഷണഫലം അറിഞ്ഞതിൽ നിന്ന് നിങ്ങൾക്ക് എന്ത് തോന്നുന്നു, വേഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ആണോ ശരി?
YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam