ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലൂടെ മികവ് തെളിയിക്കുകയും പിന്നീട് മികച്ച നടികളിൽ ഒരാളായി മാറുകയും ചെയ്ത താരമാണ് ഹണി റോസ്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം തൻ്റെ മികവ് തെളിയിച്ചു. കൂടാതെ ഉദ്ഘാടന പരിപാടികളുമായി താരം കേരളത്തിൽ ഉടനീളം സജീവമാണ്. താരത്തിൻ്റെ ഡ്രസ്സിംഗ് സ്റ്റൈലും സൗന്ദര്യവും എപ്പോഴും പ്രേക്ഷകരുടെ ആരാധകരുടെയും ഇടയിൽ ചർച്ചയാണ്. താരത്തിൻ്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
2005ൽ വിനയൻ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെയാണ് മണികുട്ടൻ നടനായി പ്രേക്ഷക മനസ്സിൽ ഇടം നേടിയതും. നടിയുടെ അദ്യ ശമ്പളം കവറിൽ ഇട്ട് കൊടുത്തത് സംവിധായകൻ വിനയനാണ്. ആദ്യ ശമ്പളമായി ഹണി റോസ് കൈപ്പറ്റിയത് 10,000 രൂപയാണ്. ഇപ്പൊൾ ലോകമറിയുന്ന പ്രശസ്ത നായികമാരിൽ ഒരാളായി മാറിക്കഴിഞ്ഞിരിക്കുകയാണ് നടി.
‘അക്വാറിയം’, മോൺസ്റ്റ്റർ, ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രങ്ങൾ. കൂടാതെ, വിരസിംഹ റെഡി എന്ന സിനിമയിൽ തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയോടൊപ്പം താരം തെലുങ്കിൽൽ എത്തുകയും ചെയ്തിരുന്നു. ബാലയ്യയുടെ നായിക വേഷത്തിലാണ് നടി എത്തിയത്.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രി K Karunakaranനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’