22
February, 2019
Friday
11:20 AM
banner
banner
banner

വർഷങ്ങൾക്ക്‌ മുൻപ്‌ മമ്മൂട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി അമ്പരപ്പിച്ച ജോജു ജോർജ്ജ്‌ എന്ന ചെറുപ്പക്കാരൻ, പക്ഷെ പിന്നീട്‌ സംഭവിച്ചത്‌…

ഒരിക്കൽ സുഹൃത്തിനെ യാത്രയാക്കാൻ എയർ പോർട്ടിൽ വന്നതാണ് ജോജു. അപ്പോഴാണ് മമ്മൂട്ടി അവിടെയുണ്ടെന്നറിയുന്നത്. പക്ഷെ കാണും മുൻപേ മമ്മൂട്ടി ഒരു കാറിൽ കയറി പോയി.

പിന്നെ ഒട്ടും താമസിച്ചില്ല. തന്റെ സുഹൃത്തിനെ പോലും ഉപേക്ഷിച്ച് ജോജു മറ്റൊരു കാറിൽ മമ്മൂട്ടിയെ ഫോളോ ചെയ്തു. റെയിൽ വേ ഗേറ്റിനടുത്ത് വച്ച് മമ്മൂട്ടിയുടെ വാഹനത്തിന് കുറുകെ തന്റെ വാഹനം നിർത്തിയിട്ട് ജോജു ഇറങ്ങി. തന്നെ വഴിയിൽ തടഞ്ഞ ചെറുപ്പക്കാരനെ കണ്ട് ആദ്യം മമ്മൂട്ടി ഒന്നു പകച്ചെങ്കിലും അയാൽ തന്റെ ആരാധകനാണെന്നറിഞ്ഞ അദ്ദേഹത്തിന് ആശ്വാസമായി.

കാറിന്റെ ഗ്ളാസ് തുറന്നു കൊടുത്ത മമ്മൂട്ടിയെ ജോജു ഒന്നു തൊട്ടു. പിന്നെ അദ്ദേഹത്തിന്റെ ശംബ്ദം അനുകരിച്ച് കാണിച്ചു. ഒന്നും പറയാതെ ചിരിച്ച മമ്മൂട്ടി റെയിൽ വേ ഗേറ്റ് തുറന്നപ്പോൾ ആ ചെറുപ്പക്കാരനെ കൈവീശി കാണിച്ചിട്ട് കടന്നു പോവുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തത് എന്ന് ജോജു ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പില്ക്കാലത്ത് ഇതേ മമ്മൂട്ടി തന്നെ ജോജുവിനെ പല സിനിമയിലേക്കും ശുപാർശ ചെയ്തിട്ടുണ്ട്, രാജാധിരാജയിലടക്കം.

ആ ജോജു പിന്നീട്‌ സിനിമയിൽ നടനായി, നിർമ്മാതാവായി, ജോസഫ്‌ എന്ന ചിത്രത്തിലൂടെ മികച്ച നായക നടനുമായി. ഇനി ജോജു ജോർജ്ജ്‌ എന്ന നടന്റെ കൂടി സമയമാണ് വരാൻ പോകുന്നത്‌, മികച്ച അവസരങ്ങൾക്കൊപ്പം അംഗീകാരവും ഈ ചെറുപ്പക്കാരനെ തേടിയെത്തുന്ന കാലം വിദൂരമല്ല.

·
[yuzo_related]

Comments



Related Articles & Comments