14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞെത്തിയ ഭാര്യക്ക് കിടിലൻ സർപ്രൈസ് ഒരുക്കി ഭർത്താവ്. കൊറോണക്കാലവും ക്വാറന്റൈൻ ദിവസങ്ങളും മനംമടുപ്പിക്കുവെങ്കിലും അതിനെയെല്ലാം മറികടന്ന് ജീവിതം തിരിച്ച് പിടിക്കാൻ പഠിച്ച് കഴിഞ്ഞു. ഈ കൊറോണക്കാലത്ത് ക്വാറന്റൈനിൽ പോയ ഭാര്യക്ക് വ്യത്യസ്തമായ ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് എറണാകുളം സ്വദേശിയായ അനൂപ്.
ഉപരിപഠനത്തിന് ലണ്ടനിലായിരുന്ന ഭാര്യ നാട്ടിലേക്ക് എത്തിയെങ്കിലും വീട്ടിൽ ചെറിയ കുഞ്ഞുള്ളതിനാൽ പെയ്ഡ് ക്വാറന്റീനിൽ പ്രവേശിച്ചു. 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് വീട്ടിലെത്തുന്ന അവൾക്ക് ഒരു ചെറിയ സർപ്രൈസ് കൊടുത്താലോ എന്നാലോചിച്ചത്.
ഏകദേശം 30 വർഷം മുമ്പ് അച്ഛൻ പണിത വീടാണ് ഞങ്ങളുടേത്. അച്ഛൻ ഞങ്ങളെ വിട്ടുപോയ സെന്റിമെന്റ്സിൽ, കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ പിടിപെട്ടപോഴും വീട് ഞങ്ങൾ പൊളിച്ചില്ല. പകരം അകത്തളങ്ങൾ അടക്കം പുതുക്കിയെടുത്തു. പുറംകാഴ്ച പഴയതുപോലെ തന്നെ നിലനിർത്തിയിരുന്നു. ഒരുപാട് കാശും ചെലവാക്കാനുമില്ല. അങ്ങനെ ആലോചിച്ചപ്പോഴാണ് വീട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. തിരിച്ച് വരുന്ന അവൾക്കതൊരു കിടിലൻ സർപ്രൈസ് ആവുമെന്നും തോന്നി.
പിന്നെ ഒട്ടും താമസിപ്പിച്ചില്ല, എന്റെ സുഹൃത്തും അയൽക്കാരനും ഡിസൈനറുമായ ഷിന്റോയോട് കാര്യങ്ങൾ അവതരിപ്പിച്ചു. പുള്ളി വമ്പൻ പ്രോജക്ടുകൾ ചെയ്യുന്ന ഡിസൈനറാണ്. എന്നിട്ടും സൗഹൃദത്തിന്റെ പേരിൽ എന്റെ ചെറിയ പ്രോജക്ട് ഏറ്റെടുത്തു.
പഴയ രൂപഭാവമുള്ള വാർക്കവീടായിരുന്നു. അതിനെ ട്രഡീഷണൽ ശൈലിയിലേക്ക് മാറ്റാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ജിഐ ട്രസ് വർക്ക് ചെയ്ത് ശേഷം പഴയ വീട് പൊളിച്ചിടത്തുനിന്നു ശേഖരിച്ച പഴയ ഓടുകൾ മേൽക്കൂരയിൽ പാവി. പഴയ തടിപ്പലക കൊണ്ടു മുഖപ്പും തീർത്തു. ഉമ്മറത്ത് കണ്ണൂര് നിന്ന് കൊണ്ടുവന്ന ലാറ്ററൈറ്റ് ക്ലാഡിങ് ഒട്ടിച്ചു. പുറത്തെ പഴയ ലൈറ്റുകൾക്ക് പകരം ആന്റിക് ഫിനിഷുള്ള ലൈറ്റുകളും നൽകി.
ആദ്യം വീട്ടിലൊരു ഒരു വെർട്ടിക്കൽ ഗാർഡൻ മുൻവശത്തുണ്ടായിരുന്നു. അതിനെ ഒന്ന് പരിഷ്ക്കരിച്ച് ലാൻഡ്സ്കേപ്പിലും പച്ചപ്പ് നിറച്ചു. അങ്ങനെ രണ്ടാഴ്ച കൊണ്ട് വീട് ഒരു പഴയ തറവാടിന്റെ കെട്ടിലേക്കും മട്ടിലേക്കും മാറി. രണ്ട് ലക്ഷത്തിൽ താഴെ മാത്രമേ വീടിന് ചെലവ് ആയുള്ളൂ. ആദ്യത്തെ വീടും മനസ്സിൽ വെച്ചുകൊണ്ട് തിരികൊണ്ട് തിരുകെയെത്തിയ അവളുടെ കണ്ണുകളിലുണ്ടായ അത്ഭുതവും ആശ്ചര്യവുമാണ് മുന്നിട്ട് നിൽക്കുന്നത്.
ഡിസൈനർ: ഷിന്റോ വർഗ്ഗീസ്, കൺസപ്റ്റ് ഡിസൈൻ സ്റ്റുഡിയോ, എറണാകുളം. ഫോൺ: 0484 4864633.