മലയാളത്തിന്റെ സ്വന്തം ഉദ്ഘാടന താരമാണ് ഹണി റോസ്. ആളും ഓളവും സൃഷ്ടിക്കാൻ കഴിവുള്ള ക്രൗഡ് പുള്ളറായതുകൊണ്ട് തന്നെ ഹണി റോസിന് നിരവധി ഉദ്ഘാടന അവസരങ്ങൾ കിട്ടാറുമുണ്ട്. ഇപ്പോഴിതാ സ്പോർട്സ് ബ്രായും ധരിച്ച് ഉദ്ഘാടനത്തിനെത്തിയ ഹണി റോസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
ഒരു ജിം ഉദ്ഘാടനത്തിനായാണ് താരം സ്പോർട്സ് ബ്രായും ധരിച്ചെത്തിയത്. കറുപ്പും വെള്ളയും നിറത്തിലുള്ള സ്പോർട്സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും ധരിച്ച് ഉദ്ഘാടനത്തിനെത്തിയ ഹണി റോസിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്.
YOU MAY ALSO LIKE THIS VIDEO, ഷെയ്ഖ് ഹസീന | ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ ബംഗ്ലാ ഉരുക്കുവനിത അഞ്ചാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ
കറുപ്പും വെള്ളയും നിറത്തിലുള്ള സ്പോർട്സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും ധരിച്ച താരം സിംപിൾ മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്. കൂളിങ് ഗ്ലാസും ധരിച്ചാണ് താരമെത്തിയത്. പോണി ഹെയർസ്റ്റൈലാണ് ഫോളോ ചെയ്തത്. വെള്ള നിറത്തിലുള്ള ഷൂസും പെയർ ചെയ്തു. സ്ട്രെയിറ്റ് ചെയ്ത മുടിക്ക് പകരം സെമി കെളിങ്ങായ മുടിയിൽ ബ്രൗണിഷ് കളറാണ് നൽകിയത്.
മലയാളികളുടെ പ്രിയപ്പെട്ട താരമായ ഹണി റോസ് സമൂഹ മാധ്യമങ്ങളിലെ സ്ഥിരം ചർച്ചാവിഷയമാണ്. നേരത്തെ ഓറഞ്ച് നിറത്തിൽ മുടി കളർ ചെയ്ത ഹണിറോസിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
YOU MAY ALSO LIKE THIS VIDEO, പ്രമുഖ സെലിബ്രറ്റികളുടെ ‘നിതംബ സൗന്ദര്യത്തിനു’ പിന്നിലെ രഹസ്യം | Cosmetic Surgeon വെളിപ്പെടുത്തുന്നു