സൈബർ ലോകത്ത് തനിക്കെതിരെ നടക്കുന്നത് ബോഡി ഷെയ്മിംഗിന്റെ ഭയാനാകമായ വേർഷനാണെന്ന് നടി ഹണി റോസ്. എന്നാൽ തന്നെ അതൊന്നും അലട്ടാറില്ലെന്നും താരം വെളിപ്പെടുത്തുന്നു. മോശം കമന്റുമായി എത്തുന്നവരിൽ ഭൂരിപക്ഷവും ഫേക്ക് ഐഡികളാണ് ഉപയോഗിക്കുന്നതെന്നും താരം ചൂണ്ടിക്കാട്ടുന്നു. താൻ പാന്റസ് ധരിക്കുന്നതിൽ പോലും ചിലർക്ക് പ്രശ്നമുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേർഷനാണ് നടക്കുന്നത്. സെർച്ച് ചെയ്യാറില്ല, താനെ മുന്നിലേക്ക് വരുമല്ലോ ഇതൊക്കെ. ഇതെന്താണ് ഇങ്ങനെ വരുന്നത് എന്ന് ചിന്തിച്ചിരുന്നു. പിന്നിലെ ഇതിലൊക്കെ എന്ത് ചെയ്യാനാണ്? എന്താണ് തെളിയിക്കേണ്ടത്? ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവൽ. – താരം പറയുന്നു.
‘ട്രിവാൻഡ്രം ലോഡ്ജ്’ മുതൽ ഇത് കേൾക്കുന്നുണ്ട്. പ്രശ്സതമായൊരു ഡയലോഗ് വരെയുണ്ട്. ഈയ്യടുത്ത് താൻ ഒരു പാന്റ് യൂസ് ചെയ്യുന്നു എന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്. ഇതൊക്കെ അവസാനിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ടെങ്കിലും അതെങ്ങനെ സാധ്യമാകും എന്നറിയില്ലെന്നും താരം പറയുന്നു.
YOU MAY ALSO LIKE THIS VIDEO, ബിഗ്‌ബോസ് താരത്തിന്റെ ബിക്കിനി ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോൾ ആൾക്കാരുടെ ആവശ്യങ്ങൾ കൂടി, ചാൻസ് കിട്ടാൻ വേണ്ടിയാണ് തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക് മറുപടിയുമായി ജാനകി