പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വയർ കുറയ്ക്കാൻ കഴിയാതെ വിഷമിക്കുന്നവർക്കിതാ പത്തൊൻപതാം അടവുമായി തേൻ. യതൊരു വിധ പാർശ്വഫലങ്ങളും ഇല്ലാതെ തേൻ നിങ്ങളുടെ ആശങ്ക ഇല്ലാതാക്കും. തേൻ കഴിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞ് കൂടിയ അനാവശ്യ കൊഴുപ്പ് അലിയിച്ച് കളയാൻ സാധിക്കും. 5 വ്യത്യസ്ഥ രീതികളിലൂടെ തേനിനെ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക.
1. ബ്രൗൺ ബ്രഡും തേനും
നിങ്ങൾക്ക് വയർ കുറയ്ക്കണം എന്ന് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ രാത്രി ഭക്ഷണ ക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണം. രാത്രി ഭക്ഷണം ബ്രൗൺ ബ്രെഡും തേനും ആക്കിയാൽ വളരെ നല്ലതാണ്. ബ്രെഡിൽ തേൻ പുരട്ടി കഴിക്കുക ഇത് കലോറി കുറച്ച് കൂടുതൽ ഊർജ്ജം നിങ്ങൾക്ക് പകർന്ന് നൽകും. അത്താഴം അല്പം കട്ടി കുറച്ച് കഴിക്കുന്നത് എന്തുകൊണ്ടും ഗുണകരം തന്നെയാണ്.
2. ഭക്ഷണ പദാർത്ഥങ്ങളിൽ തേനിന്റെ ഉപയോഗം
നിങ്ങൾ ഭക്ഷണം പാകം ചെയ്യാൻ എണ്ണയ്ക്ക് പകരം തേൻ ഉപയോഗിക്കുക. വറുക്കാനും പൊരിക്കാനും ഒന്നും തേൻ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും തേൻ ഒഴിച്ച് ഭക്ഷണ പദാർത്ഥങ്ങൾ വേവിയ്ക്കാൻ സാധിക്കും. ഇത്തരത്തിൽ തേൻ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം രുചികരമാണ് എന്നത് പോലെ തന്നെ തടി കുറയാനും ഉപകരിക്കും.
3. തേനും പാലും
ചെറു ചൂട് പാലിൽ തേനിന്റെ ഏതാനും തുള്ളികൾ ഒഴിച്ച് കുടിയ്ക്കുന്നത് വണ്ണം കുറയാൻ ഉത്തമ മാർഗ്ഗം ആണ്. തിളച്ച പാലിൽ കാലറി കുറവാണ്, അതുകൊണ്ട് തന്നെ വണ്ണം വയ്ക്കാനുള്ള സാധ്യത യും കുറയും, അതിൽ കുറച്ച് തേൻ തുള്ളികൾ കൂടി ചേർന്നാൽ കൂടുതൽ ആരോഗ്യദായക പാനീയമായി അത് മാറ്റപ്പെടുന്നു.
4. ചൂട് വെള്ളവും തേനും
ചെറിയ ചൂടുള്ള വെള്ളത്തിൽ തേനിന്റെ ഏതാനും തുള്ളികൾ ഒഴിച്ച് നന്നായി കലക്കുക. അതിൽ കുറച്ച് നാരങ്ങാനീര് കൂടി ചേർത്താൽ കൂടുതൽ ഫലം ലഭ്യമാകും. രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
5. ഓട്സും തേനും
സ്ഥിരമായി കഴിക്കുന്ന പ്രഭാത ഭക്ഷണ ക്രമം പാടെ മാറ്റി ഓട്സും തേനും കഴിക്കുക. ഇത് നിങ്ങൾക്ക് ആരോഗ്യസമ്പുഷ്ടമായ ഒരു ദിനാരംഭം കുന്നതിനോടൊപ്പം തന്നെ വയർ കുറയ്ക്കുന്നതിൽ ഇരട്ടി ഫലം ലഭ്യമാക്കുകയും ചെയ്യും.