അലോപ്പതിയും ഹോമിയോപ്പതിയും തമ്മിലുള്ള സംവാദം കാലാകാലങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്.എന്നാലിപ്പോൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് അലോപ്പതി മരുന്നുകളേക്കാൾ നല്ലത് ഹോമിയോ മരുന്നുകളാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെലങ്കാനയിലെ ജിയാർ ഇന്റഗ്രേറ്റഡ് മെഡിക്കൽ സർവീസസ് ഹോസ്പിറ്റലിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി സഹകരണ ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്മെന്റാണ് ഈ താരതമ്യ പഠനം നടത്തിയത്. രണ്ട് വയസിന് താഴെയുള്ള 108 കുഞ്ഞുങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പനി, വയറിളക്കം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയിൽ ഹോമിയോപതി കുട്ടികളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഹോമിയോപതിയുടെ തുടർച്ചയായ ചികിത്സയിലൂടെ കുട്ടികളിൽ ശ്വാസകോശ സംബന്ധ അസുഖങ്ങൾ കുറയുന്നതായും കാണുന്നു. എന്നാൽ വയറിളക്കം ഉണ്ടാകുമ്ബോൾ അലോപതിയിലും, ഹോമിയോപതിയിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ല. ഹോമിയോപ്പതി കഴിക്കുന്ന 14 കുട്ടികളിൽ മാത്രമാണ് ആന്റിബയോട്ടിക്കുകൾ ആവശ്യമായി വന്നത്, എന്നാൽ അലോപ്പതി ഉപയോഗിക്കുന്ന 141 കുട്ടികൾക്ക് ആന്റിബയോട്ടിക്കുകൾ വേണ്ടിവന്നു. യൂറോപ്യൻ ജേണൽ ഓഫ് പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനമനുസരിച്ച് രണ്ട് വിഭാഗങ്ങളിലും കാര്യമായ പ്രതികൂല പ്രതികരണങ്ങളോ, മരണങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.