ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കണ്ണിനു ചുറ്റും കറുത്ത പാടുകൾ പ്രത്യക്ഷമാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ഡാർക്ക് സർക്കിൾസ് മാറ്റാനായി ചില പൊടിക്കൈകൾ പരിചയപ്പെടാം.തക്കാളിയും തെെരും ചേർത്ത് പേസ്റ്റ് ആക്കി കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കും.
ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ഡാർക്ക് സർക്കിൾസ് ഉള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്തതിന് ശേഷം രാത്രി മുഴുവനും മുഖത്ത് പുരട്ടി ഇട്ടേക്കുക. ശേഷം രാവിലെ കഴുകി കളയുക.വെള്ളരിക്ക നീരും കറ്റാർവാഴ ജെലും മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിട്ട് നന്നായി മസാജ് ചെയ്യുക.
ഒരു ടീസ്പൂൺ പപ്പായ പേസ്റ്റും അരടീസ്പൂൺ തേനും നല്ല പോലെ യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം.
YOU MAY ALSO LIKE THIS VIDEO, അപൂർവ്വങ്ങളിൽ അപൂർവ്വം, ഒറ്റപ്രസവത്തിൽ 3 പശുക്കിടാങ്ങൾ, പത്തനംതിട്ടയിലെ വൈറൽ അമ്മപശുവും കുഞ്ഞുങ്ങളും ഇതാ