മലയാളം ഇ മാഗസിൻ.കോം

വാഹനം ഓടിക്കുന്നവർക്ക്‌ ഇടക്കാല ആശ്വാസം! ഒടുവിൽ സർക്കാർ തിരിച്ചറിഞ്ഞു പുതുക്കിയ ഗതാഗത പിഴ അപകടമെന്ന്

സെപ്റ്റംബർ 1 മുതൽ വാഹവുമായി റോഡിലേക്കിറങ്ങിയവരെ കാത്തിരുന്നത്‌ കടുത്ത വാഹന പരിശോധനയും അതിനേക്കാൾ കടുപ്പമുള്ള പിഴയും ആയിരുന്നു. വാഹനം ഓടിക്കുന്നവരും പോലീസും തമ്മിൽ പല സ്ഥലങ്ങളിൽ വാക്കേറ്റവും പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്തു. മറ്റ്‌ സംസ്ഥാനങ്ങൾ മെല്ലെപ്പോക്ക്‌ തുടർന്നപ്പോൾ കേരളത്തിൽ ധൃതിപിടിച്ച്‌ കേന്ദ്ര നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉണ്ടായി. ഇതിലൂടെ പൊതുജനം കേരള സർക്കാരിനെതിരെ തിരിയുമെന്ന് മനസിലാക്കിയാകണം സർക്കാരിന്റെ പുതിയ നീക്കത്തിനു പിന്നിൽ.

\"\"

ഓണം കഴിയും വരെ തൽക്കാലം കടുത്ത പരിശോധന വേണ്ട എന്ന നിർദ്ദേശമാണ്‌ മുഖ്യമന്ത്രി നൽകിയിരിക്കുന്നത്‌. ഇതിനിടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാഹന പിഴയ്ക്കെതിരെ രംഗത്തു വന്നിരുന്നു. പുതുക്കിയ പിഴയേക്കാൾ വാഹനങ്ങൾക്ക്‌ വിലക്കുറവാണെന്നായിരുന്നു കോടിയേരി പ്രതികരിച്ചത്‌.

എന്തായാലും ഓണം കഴിയും വരെ വാഹന യാത്രക്കാർക്ക്‌ ആശ്വസിക്കാം. കടുത്ത നടപടിയിലേക്ക്‌ ഉദ്യോഗസ്ഥർ നീങ്ങേണ്ടതില്ല എന്ന നിർദ്ദേശമാണ്‌ ഇപ്പോൾ വന്നിരിക്കുന്നത്‌. നിയമസഭയിലേക്ക്‌ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ സംസ്ഥാന സർക്കാരിനെതിരാകുമെന്ന വിലയിരുത്തലും സംസ്ഥാന സർക്കാരിനും സി പി എമ്മിനും ഉണ്ട്‌.

\"\"

അതേസമയം ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ സാധാരണക്കാര്‍ക്ക് ഭീമമായ പിഴ ചുമത്തുമ്പോഴും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗതാഗത നിയമങ്ങൾ പാലിക്കാതെയാണ്‌ ഇപ്പോഴും യാത്ര തുടരുന്നത്‌. സര്‍ക്കാര്‍ വാഹനങ്ങളില്‍ വ്യാപകമായി കര്‍ട്ടനും കൂളിങ് ഗ്ലാസും ഒട്ടിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും നടപടിയെടുക്കണമെന്നും ഗതാഗതസെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ കഴിഞ്ഞമാസം അഞ്ചിന് ഡിജിപിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും നല്‍കിയ കത്തില്‍ നിര്‍ദേശിക്കുന്നു.

\"\"

കര്‍ട്ടനുകള്‍ അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നോട്ടീസ്. പുതിയ നിയമപ്രകാരം അയ്യായിരം രൂപവരെ പിഴയീടാക്കാവുന്ന കുറ്റമാണിത്. തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കാം.വാഹനങ്ങളിലെ ഡോറിന്റെ ഗ്ലാസില്‍ കാഴ്ച മറക്കുന്ന ഒന്നും പാടില്ലെന്ന് നിയമം നിലനില്‍ക്കെയാണ് കര്‍ട്ടനും നെറ്റുമിട്ടു മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്ര. ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗതാഗതസെക്രട്ടറി ഒരുമാസം മുമ്പേ നിര്‍ദേശിച്ചെങ്ങിലും, തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല

Avatar

Staff Reporter