മലയാളം ഇ മാഗസിൻ.കോം

\’ഹോക്സ്‌\’ ലോകത്തെ ദൈവ കോപങ്ങൾ

നിഷ്കളങ്കത്വം മാത്രം പ്രതിഫലിക്കുന്ന പിഞ്ചു പൈതങ്ങൾ, അവരുടെ കളി ചിരികൾ മുതൽ ഒരു ചെറു അനക്കം പോലും മതി ഏത്‌ കഠിന ഹൃദയവും തരളിതമാവാൻ!!! അത്ര മാത്രം ആനന്ദകരമായ അനുഭൂതിയാണ്‌ ഓരോ പോന്നോമകളുടേയും മുഖം നമ്മിൽ സന്നിവേശിപ്പിക്കുന്നത്‌!!! എങ്കിൽ പിന്നെ മനുഷ്യരിലെ ജൈവിക വികാരമായ ദയ, സഹ താപം എന്നിവയെ ചൂഷണം ചെയ്യാൻ ചോരപ്പൈതലുകളെക്കാൾ നല്ല മാർഗ്ഗം മേറ്റ്ന്താണ്‌? നമ്മുടെ നാടുകളിൽ കണ്ടുവരുന്ന നാടൻ ഭിക്ഷാടകർ മുതൽ ആധുനിക നവമാധ്യമങ്ങളിൾ അഭിരമിക്കുന്ന അത്യാധുനിക ലൈക്ക്‌ ദാഹികൾ വരെ നിരന്തരം പയറ്റുന്ന അടവും ഇത്‌ തന്നെ!

READ ALSO: ഈ 10 കാരണങ്ങൾ അറിഞ്ഞാൽ നിങ്ങൾ പിന്നെ പോൺ ക്ലിപ്പുകൾ കാണില്ല, ഉറപ്പ്‌!

പറഞ്ഞ്‌ വരുന്നത്‌ കഴിഞ്ഞ വാരം ലോകത്തെ മൊത്തം സഹതാപക്കണ്ണീരിൽ ആറാടിച്ച ശരീരമാസകാലം കറുത്തിരുണ്ട ഒരു പിഞ്ചു പൈതലിന്റെ ചിത്രത്തെ കുറിച്ചാണ്‌, അച്ഛനമ്മമാരുടെ പേരോ മറ്റ്‌ യാതൊരു വിവരങ്ങളോ ഒന്നും ലഭ്യമായിരുന്നില്ലെങ്കിലും തുറിച്ച കണ്ണോടെ നമ്മെ നോക്കിയ ആ പൈതലിനെയോർത്ത്‌ പലരും സങ്കടപ്പെട്ടു. കണ്ടവരും കേട്ടവരും ഒരു നിമിഷം പോലും പാഴാക്കാതെ അറിയാത്തവരിലേയ്ക്ക്‌ എത്തിച്ചു, വെളുത്തേ ഇരിക്കൂ എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കണ്ണിലെ ദൃഢപടലം പോലും തനി കാക്കക്കറുപ്പ്‌. ചിലർ ആ കുഞ്ഞിൽ തങ്ങളുടെ ദൈവത്തിന്റെ കഴിവ്‌ കണ്ടെത്തി, ദൈവ നിഷേധികൾ ആ കുഞ്ഞിനെ കരുവാളിപ്പിച്ച ദൈവത്തെ പഴി പറഞ്ഞു !!

READ ALSO: മുടികൊഴിച്ചിൽ തടയാൻ ഒരു അത്ഭുത ജ്യൂസ്‌! ഒന്നു ശ്രമിച്ചു നോക്കിക്കൂടെ?

എന്തായിരുന്നു സത്യത്തിൽ ഈ വാർത്തയുടെ നിജസ്ഥിതി? സാധാരണഗതിയിൽ മനുഷ്യ ശരീരത്തിലെ കറുപ്പ്‌ ഏതറ്റംവരെ പോകും? മനുഷ്യ നേത്രത്തിലെ ദൃഢപടലം കറുത്തിരിക്കുമോ? തുടങ്ങിയ പ്രായോഗിക ചോദ്യങ്ങൾ ഒരാളുടെയും മനസ്സിൽ ഉടലെടുത്തില്ല, സാമാന്യ വിചാരം ഒട്ടുമില്ലാതെ കേട്ട പാതി കേൾക്കാത്ത പാതി നമ്മൾ ചാടി പറപ്പെടുന്ന ഒട്ടു മിക്ക വാർത്തകളുടെയും പിന്നാമ്പുറ യാഥാർത്ഥ്യം തന്നെയാണ്‌ ഈ സൗത്താഫ്രിക്കൻ ബ്ലാക്ക്‌ ബേബിയ്ക്കും ഉള്ളത്‌, ഹോക്സ്‌ എന്നറിയപ്പെടുന്ന ശുദ്ധ തട്ടിപ്പായിരുന്നു സത്യത്തിൽ സംഭവിച്ചത്‌, ഹോക്സുകൾ നിരന്തരം പടച്ചു വിട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടരുടെ ലീലാവിലാസങ്ങളാണ്‌ പലപ്പോഴും ദൈവവചനങ്ങളുടേയും വേദഗ്രന്ഥ സൂക്തങ്ങളുടേയും അകമ്പടിയോടെ പൊതു സമൂഹത്തിൽ പ്രചരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നത്‌, കഥയറി യാതെ ആട്ടം കാണുന്ന ബഹു ഭൂരിപക്ഷം പേരും എല്ലാം അന്തമായി വിശ്വസിച്ച്‌ പറ്റിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

READ ALSO: മഞ്ജുവാര്യരുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ്‌ നഷ്ടമാകാനും \’കാരണക്കാരൻ\’ ദിലീപ്‌ എന്ന് വെളിപ്പെടുത്തൽ!

കഴിഞ്ഞ മാസങ്ങളിൽ പ്രചരിച്ച മറ്റൊരു പ്രധാന ഹോക്സാ യിരുന്നു ആകാശത്ത്‌ പ്രത്യക്ഷപ്പെട്ട കുതിര, കാർമേഘക്കീറിനി ടയിൽ നിന്നും കുതിരയുടെതിന്‌ സമാനമായ രൂപം വന്നു പതിയെ അപ്രത്യക്ഷമാകുന്ന കാഴ്ച്ചയോടൊപ്പം വേദവാക്യങ്ങൾ വേണ്ടുവോളം ഉണ്ടായിരുന്നു. ലോകത്തിന്റെ അവസാനമെന്നു ഒരു കൂട്ടർ, ദൈവത്തിന്റെ മൂന്നാര്റിയിപ്പെന്നു മറ്റൊരു കൂട്ടർ, ദൈവം ജനങ്ങളിലേയ്ക്ക്‌ ഇറങ്ങിവന്നുവെന്നു മൂന്നാമതൊരു കൂട്ടർ. ദുർബലരും അവിവേകികളുമായ ഒരു വിഭാഗത്തെ കൊഞ്ഞനം കുത്താൻ വേണ്ടി മനപൂർവ്വം ഹോക്സുകൾ പടച്ചു വിടുന്നവർക്ക്‌ എന്നും ആവേശം നൽകുന്നതും ഇത്തരം വിശ്വാസികൾ തന്നെയാണ്‌. ഹീലിയം ബലൂണിൽ നിർമ്മിതമായ കളിക്കുതിരകൾ പിടി വിട്ടാൽ ഉയർന്ന്‌ പൊങ്ങുമെന്ന്‌ ചിന്തിക്കാൻ പോലും കഴിയാത്തവരെ വിഡ്ഢികളാക്കാൻ ഹോക്സ്‌ വീരന്മാർക്ക്‌ കാര്യമായിട്ട്‌ വിയ ർപ്പൊഴുക്കേണ്ടിവരുന്നില്ലെന്നതാണ്‌ വസ്തുത.

READ ALSO: ഉറങ്ങും മുൻപ്‌ തലയിണയുടെ അടിയിൽ ഒരു കഷണം വെളുത്തുള്ളി വയ്ക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?

അശാന്തി നിറഞ്ഞ പശ്ചിമേഷ്യൻ നാടുകളെ മൊത്തം പ്രതിനിധീകരിച്ചു കൊണ്ട്‌ പ്രചരിച്ച മറ്റൊരു ചിത്രമുണ്ടായിരുന്നു, യുദ്ധത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട ഒരു ബാലൻ അവരുടെ ശവക്കല്ലറക്കരികെ നിസ്സഹായനായി കിടക്കുന്ന ദയനീയ ചിത്രം. ദയാവായ്പ്‌ നിറഞ്ഞൊഴുകിയ മനസ്സുകൾ അവനായി പ്രാർഥനയും സഹതാപവും കൊണ്ട്‌ മൂടി, ലക്ഷക്കണക്കിന്‌ ആളുകൾ കാണുകയും ചർച്ച ചെയ്യുകയും ചെയ്ത ആ ചിത്രം സത്യത്തിൽ അബ്ദുൾ അസീസ്‌ എന്ന സൗദി ഫോട്ടോ ഗ്രാഫർ തന്റെ പ്രോ ജക്ടിന്റെ ഭാഗമായി ചെയ്ത വെറുമൊരു ആർട്ട്‌ ഫോട്ടോഗ്രാഫി മാത്രമായിരുന്നു. കുടില മനസ്സുള്ള ഹോക്സ്‌ വീരന്മാർ സിറിയൻ ബാലൻ എന്ന പേരിൽ ലോകത്തെ മൊത്തം വിദഗ്ദ്ധമായി പറ്റിക്കുകയായിരുന്നുവെന്നും പറയാം. നവ മാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത വിപ്ലവ വീരന്മാർ ഇത്തരം ഹോക്സ്‌ കഥകൾ ഇപ്പോഴും കൊണ്ടാടിക്കൊണ്ടേയിരിക്കുന്നു.

READ ALSO: സ്ത്രീയുടെ ചതിക്കു പിന്നിനുള്ള 5 കാരണങ്ങൾ ഇവയാണ്‌

ഈ ശ്രേണിയിലെ തന്നെ ഏറ്റവും പരിഹാസ്യമായ ജോക്കുകളിൽ ഒന്നായിരുന്നു ഇന്റർനെറ്റ്‌ ലോകത്ത്‌ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട \”ദൈവ കോപ\” വീഡിയോ. മനുഷ്യർ ദൈവത്തെ മറക്കുന്നതിനാ ൽ ദൈവം നൽകുന്ന ശിക്ഷ എന്ന പേരിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഭീകരമായ പ്രകൃതി ദുരന്ത സീനിലെ പ്രധാന ഭാഗം ഇരുമ്പ്‌ പാലം തകരുന്നതും പാലത്തിലെ വാഹനങ്ങൾ അതി ഭയാനകമായ രീതിയിൽ ഭൂമിക്കടിയിലേക്കും സമുദ്രത്തിലേക്കുമായി ആണ്ടുപോകുന്നതുമായിരുന്നു. ദൈവത്തിൻറെ ശക്തി ഉറപ്പിക്കാനാ യിരിക്കണം വിശുദ്ധ ഗന്ഥങ്ങളിലെ വരികൾ ഈണത്തിലും താളത്തിലും തന്നെ വീഡിയോക്ക്‌ ഒപ്പമുണ്ടായിരുന്നു.ലോകം മൊത്തം ആസ്വദിച്ച \”ഫൈനൽ ടെസ്റ്റിനേഷൻ\” എന്ന ത്രില്ലർ സിനി മയിലെ സീനുകൾ മോഷ്ടിച്ചും അതിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയും പ്രചരിപ്പിക്കപ്പെട്ടതായിട്ട്‌ പോലും കാര്യങ്ങൾ വിവേചിച്ചറിയാൻ പലർക്കും കഴിഞ്ഞില്ലെന്നത്‌ സങ്കടകരം എന്നല്ലാതെ എന്ത്‌ പറയാൻ.

READ ALSO: ഗർഭനിരോധന ഉറകളുടെ അധികമാർക്കും അറിയാത്ത 5 ദോഷ ഫലങ്ങൾ!

ഏറ്റവും അടുത്തായി പ്രച്ചരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ധാരാളം ഹോക്സുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യ പ്പെട്ടുകൊണ്ടിരിക്കുന്ന വാർത്തയാണ്‌ മീനിനെ പിടിക്കാൻ തക്കം പാർത്തിരിക്കുന്ന പൂച്ചയെ മീൻ വിഴുങ്ങി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ. ആനിമേഷൻ സാങ്കേതിക വിദ്യ ഇത്രയും വ്യാപകമായ ഒരു കാലത്ത്‌ അതിൻറെ എല്ലാ സാധ്യതകളും നിത്യ ജീവിതത്തിൽ അറിയുകയും അനു ഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു തലമുറ ഇത്തരം കഥകൾ വിശ്വസിക്കുകയും അതിന്രെ പ്രചാരകാരുവകയും ചെയ്യുന്നു എന്നത്‌ തന്നെയാണ്‌ ഹോക്സ്‌ വീരന്മാർക്ക്‌ എന്നും മുതൽ കൂട്ട്‌ ആകുന്നത്‌, എത്ര പച്ചയായ കള്ളങ്ങളേയും അപ്പടി വിഴുങ്ങാനും പറ്റിക്കപ്പെടാനും തയ്യാറായി ഒരു വലിയ വിഭാഗം എല്ലാ നാടുകളിലും ഉണ്ടാകാറുണ്ട്‌. ഹോക്സ്‌ വീരന്മാർ മുതൽ ആഗോള ഭീമന്മാർ വരെയുള്ളവരുടെ യഥാർത്ഥ കരുത്തും ശക്തിയും സമൂഹത്തിന്റെ ഈ അടിമത്ത മനോഭാവം തന്നെയാണ്‌ മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്ത വ്യാജ ചിത്രങ്ങളും വീഡിയോകളും, തങ്ങളുടെ സൗകര്യത്തിന്‌ അനുഗുണമായ രീതിയിൽ ഒരുക്കി ചരിത്രത്തേയും മതവിശ്വാസത്തേയും വളച്ചൊടിക്കവാനും അത്‌ വഴി സമൂഹത്തെ കബളിപ്പിക്കുവാനും ഉപയോഗപ്പെടുത്തുന്ന ഇത്തരക്കാരുടെ കെണിയിൽ ലോകത്തെ മുൻ നിര മാധ്യമങ്ങൾ വരെ പലപ്പോഴും വീണുപോയിട്ടുണ്ട്‌. ആധുനിക നവ മാധ്യമങ്ങളിൽ സമയം കളയുന്ന ഭൂരിഭാഗം പേരിലും കണ്ടു വരുന്ന മാനസിക വൈകല്യങ്ങളും വൈകാരിക അടിമത്തങ്ങളും ഒക്കെയാണ്‌ ഹോക്സുകളുടെ ഉത്ഭവത്തിന്റെ പ്രധാന സ്രോതസ്സ്‌.

ജാഫർ കാരയിൽ

Avatar

Staff Reporter