മലയാളം ഇ മാഗസിൻ.കോം

കുടവയർ, മൈഗ്രേൻ, അമിതവണ്ണം: വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ ചില ഒറ്റമൂലി പ്രയോഗങ്ങൾ

അമിത വണ്ണം
ഒരു ദിവസം 5 കപ്പ്‌ ഗ്രീൻ ടീ പതിവാക്കിയാൽ അമിത വണ്ണത്തിൽ നിന്ന്‌ മോചനം നേടാം, പ്രത്യേകിച്ച്‌ വയറിന്‌ ചുറ്റുമുള്ള അമിത കൊഴുപ്പ്‌ ഒഴിവാകും.

പ്രമേഹം
2 വെണ്ടയ്ക്ക്‌ എടുത്ത്‌ രണ്ടറ്റവും മുറുച്ച്‌ കളഞ്ഞ്‌ നടുഭാഗം ചെറുതായി ഒന്ന്‌ കീറുക. തുടർന്ന്‌ ഒരുഗ്ലാസ്സ്‌ വെള്ളത്തിൽ ഈ രണ്ട്‌ വെണ്ടയ്ക്കയും ഒരു രാത്രി മുഴുവൻ ഇട്ട്‌ വച്ച ശേഷം രാവിലെ പ്രഭാത ഭക്ഷണത്തിന്‌ മുൻപ്‌ ഗ്ലാസ്സിൽ നിന്നും വെണ്ടയ്ക്കകൾ മാറ്റിയ ശേഷം ആ വെള്ളം കുടിയ്ക്കുക. ദിവസവും ഈ വെള്ളം കുടിയ്ക്കുന്നത്‌ ശീലമാക്കുക. രണ്ടാശ്ചകൊണ്ട്‌ തന്നെ ഷുഗർ ലെവൽ കുറയുന്നതിന്റെ നല്ല ലക്ഷണങ്ങൾ നിങ്ങൾക്ക്‌ കാണാം.

കുടവയർ
ശുദ്ധമായ വെള്ളം – 6 കപ്പ്‌
കുക്കുമ്പർ – വട്ടത്തിൽ മുറിച്ചത്‌ ഒന്ന്‌
നാരങ്ങ – രണ്ടായി മുറിച്ചത്‌ ഒന്ന്‌
മിന്റ്‌ – 1/3 കപ്പ്‌
ഇവ ഒരുമിച്ച്‌ ചേർത്ത്‌ ഒരു രാത്രി മുഴുവൻ വച്ച ശേഷം അടുത്ത ദിവസം കുടിയ്ക്കുക. ഈ പാനീയം ശീലമാക്കിയാൽ താമസിയാതെ ആലില വയർ നിങ്ങൾക്ക്‌ സ്വന്തമാക്കാം.

മുഖക്കുരു
listerine Antiseptic Mouthwash മുഖക്കുരുവിന്‌ പുറത്ത്‌ പുരട്ടിയാൽ പെട്ടെന്ന്‌ തന്നെ മുഖക്കുരു മാറും.

കാലുവേദന
നിങ്ങളുടെ കാലുകളിൽ ഉപ്പൂറ്റി വേദനയോ, മറ്റ്‌ വേദനകളോ ഉണ്ടെങ്കിൽ അത്‌ മാറാൻ ഒരു എളുപ്പ മാർഗ്ഗം. ഒരു പ്ലാസ്റ്റിൽ ബോട്ടിലിൽ 3/4 ഭാഗം വെള്ളം നിറയ്ക്കുക. ശേഷം അത്‌ ഫ്രീസറിൽ വച്ച്‌ നന്നായി ഫ്രോസൺ ആയ ശേഷം പാദത്തിനടിയിൽ വച്ച്‌ നിരന്തരം ഉരുട്ടുകയാണെങ്കിൽ കാലിലെ വേദനകൾ ശമിക്കും.

വെളുത്ത പല്ലുകൾ
ഒരു ടീസ്പൂൺ ബേക്കിംഗ്‌ സോഡ, ഒരു ടീസ്പൂൺ ഹൈഡ്രജൻ പെറോക്സൈഡ്‌, അര ടീസ്പൂൺ വെള്ളം എന്നിവയിൽ കുറച്ച്‌ ടൂത്ത്‌ പേസ്റ്റ്കൂടി ചേർത്ത്‌ നന്നായി യോജിപ്പിക്കുക. ഈ മീശ്രിതം ഉപയോഗിച്ച്‌ 2 മിനിട്ട്‌ പല്ല്‌ തേയ്ക്കുക. പല്ലുകൾ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വെളുക്കാൻ ആഴ്ചയിൽ ഒരു പ്രാവിശ്യമെങ്കിലും ഈ മിശ്രിതം ഉപയോഗിച്ച്‌ പല്ലുകൾ വൃത്തിയാക്കണം. ശേഷം മാസത്തിൽ ഒന്നോ രണ്ടൊ തവണ ഇത്‌ ചെയ്താൽ മതിയാകും.

ദേഹത്ത്‌ തുളച്ച്‌ കയറിയ വസ്തുക്കൾ നീക്കം ചെയ്യാൻ
കാലിലോ മറ്റോ കുത്തിക്കയറിയ മുള്ളോ കുപ്പിച്ചില്ലോ എളുപ്പത്തിൽ ഇളകി വരാൻ ഇതാ ഒരു എളുപ്പ മാർഗ്ഗം. ബേക്കിംഗ്‌ സോഡ അല്പം വെള്ളത്തിൽ കുഴച്ച്‌ ആ ഭാഗത്ത്‌ പുരട്ടുക. അല്പ നിമിഷങ്ങൾക്ക്‌ ശേഷം മുള്ള്‌ താനേ ഇളകി വരാൻ ഇത്‌ സഹായിക്കും.

തൊണ്ട വേദന
തൊണ്ട വേദന ഉണ്ടെങ്കിൽ അല്പം ജലാറ്റിൻ ചൂടാക്കി അതിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത്‌ കഴിക്കുക. ജലാറ്റിൻ നിങ്ങളുടെ തൊണ്ടയിൽ ഒരു ആവരണമായി വേദനയിൽ നിന്ന്‌ സംരക്ഷണം നൽകും. തേനിൽ അടങ്ങിയ ആന്റി മൈക്രൊബയൽ ഘടകങ്ങൾ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ തൊണ്ടവേദന ഉള്ളപ്പോൾ 3-4 മാർഷ്മല്ലോസ്‌ കഴിക്കുന്നത്‌ ഗുണകരമാണ്‌. ജലാറ്റിൽ പ്രാധാന ഘടകമായ മാർഷ്മല്ലോസ്‌ കഴിക്കുന്നതിലൂടെ നിങ്ങളുടെ തൊണ്ടയിലെ അസ്വസ്ഥതകൾക്ക്‌ ആശ്വാസം ലഭിക്കും.

മൂക്കടപ്പ്‌
നമ്മുടെ ശരീരത്തിന്‌ പ്രകൃത്യതന്നെ അടഞ്ഞ മൂക്ക്‌ തുറക്കാനുള്ള കഴിവുണ്ട്‌. നിങ്ങളുടെ നാക്ക്‌ വായ്ക്കുള്ളിൽ മുകൾവശത്തേയ്ക്ക്‌ അമർത്തുക, അതിനോടൊപ്പം തന്നെ രണ്ട്‌ പുരികങ്ങൾക്കിടയിലായി ഒരു വിരൽ അമർത്തി പിടിക്കുക. 20 സെക്കൻഡ്‌ ആസ്ഥിതിൽ തുടരുക, നിങ്ങളുടെ മൂക്കടപ്പിന്‌ കാരണമായ കഫം പുറത്തേയ്ക്ക്‌ ഒഴുകുകയും മൂക്കടപ്പ്‌ മാറികിട്ടുകയും ചെയ്യും.

മൈഗ്രേൻ (തലവേദന)
1) കടുത്ത മൈഗ്രേൻ ഉള്ളപ്പോൾ മുന്തിരി ജ്യൂസ്‌ കുടിയ്ക്കുന്നത്‌ ആശ്വാസം പകരും.
2) നിങ്ങളുടെ കൈകാലുകൾ ചൂട്‌ വെള്ളത്തിൽ മുക്കി വയ്ക്കുക, ഒപ്പം ഫ്രീസറിൽ വച്ച്‌ ഫ്രോസൺ ചെയ്ത പട്ടാണികടല ഒരു പായ്ക്കറ്റിലാക്കി നിങ്ങളുടെ തലയോട്ടിയ്ക്ക്‌ പിൻ ഭാഗത്ത്‌ താഴയായി വയ്ക്കുക. ശരീരാഗ്രഭാഗങ്ങളിൽ ഏൽക്കുന്ന ചൂട്‌ തലയിൽ നിന്നും രക്തത്തെ വലിച്ചെടുത്ത്‌ തലവേദനയ്ക്ക്‌ നല്ല ആശ്വാസം പകരും.

ബ്ലാക്ക്‌ ഹെഡ്‌
വളരെ എളുപ്പത്തിൽ തന്നെ ബ്ലാക്‌ ഹെഡ്സ്‌ മാറ്റാൻ ഫലപ്രദമായ ഒരു മാർഗ്ഗം. ആദ്യം ചെറു ചൂട്‌ വെള്ളത്തിൽ മുഖം കഴുകുക. ഇത്‌ ചർമ്മസുഷിരങ്ങൾ തുറക്കാൻ സഹായിക്കും. ഒരു സ്പൂൺ ബേക്കിംഗ്‌ സോഡ, ഒരു സ്പൂൺ ടൂത്ത്‌ പേസ്റ്റ്‌, 2 സ്പൂൺ വെള്ളം എന്നിവ ഒരുമിച്ച്‌ നന്നായി മിക്സ്‌ ചെയ്ത മിശ്രിതം ബ്ലാക്‌ ഹെഡ്സ്‌ ഉള്ള ഭാഗത്ത്‌ ഒരു ടൂത്ത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ പുരട്ടുക. നന്നായി തേച്ച്‌ പിടിപ്പിക്കുക. ദിവസേന കിടക്കുന്നതിന്‌ മുൻപ്‌ ഇത്‌ ചെയ്താൽ ബ്ലാക്‌ ഹെഡ്സ്‌ മുഴുവനായി മാറ്റിയെടുക്കാൻ സാധിക്കും.

Avatar

Gayathri Devi

Gayathri Devi | Executive Editor