23
October, 2018
Tuesday
01:51 PM
banner
banner
banner

ഇന്ത്യ – അഫ്ഗാൻ ചരിത്ര ടെസ്റ്റിന് തുടക്കം: ഇരു ടീമിനെയും കാത്തിരിക്കുന്നത്‌ വമ്പൻ റെക്കോർഡുകളും നാഴിക കല്ലുകളും!

ചരിത്ര ടെസ്റ്റിൽ ഇന്ന് കന്നിക്കാരായ അഫ്ഗാനിസ്ഥാൻ കളത്തിലിറങ്ങിയതോടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പന്ത്രണ്ടാമത്തെ രാജ്യമായാണ് കാബുൾ എക്സ്പ്രസ് മാറിക്കഴിഞ്ഞു.

എന്നാൽ തുടക്കക്കാരായി അഫ്ഗാനെ പുച്ഛിച്ചു തള്ളാനാവില്ല. ഏതൊരു ടീമിനെയും അട്ടിമറിക്കാൻ പോന്ന ടീമായി അഫ്ഘാനിസ്ഥാൻ മാറിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ പരമ്പര 30 ന് സ്വന്തമാക്കിയാണ് അഫ്ഗാനിസ്ഥാന്റെ വരവ്. ഇന്ത്യക്ക് കടുത്ത വെല്ലുവിളിയായേക്കാവുന്ന ചില താരങ്ങൾ ആ നിരയിലുണ്ട്. സ്പിന്നർമാരായ റാഷിദ് ഖാൻ, മുജീബ് റഹ്മാൻ തുടങ്ങിയവർ അവരിൽ ചിലരാണ്.

വിരാട് കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ അജിൻക്യ രഹാനെയാണ് നയിക്കുന്നത്. ഏതാനും മുൻനിര താരങ്ങളില്ലെങ്കിലും ശക്തമായ ടീമിനെ തന്നെയാണ് ഇൻഡ്യ അണിനിരത്തിയിരിക്കുന്നത്.

ഏതാനും ചില നാഴികകല്ലുകൾ നേടാൻ ഇന്ത്യൻ താരങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. നായകനായ അജിങ്ക്യ രഹാനെയുടെ നിലവിലെ ടെസ്റ്റ് സമ്പാദ്യം 2883 റണ്സുകൾ ആണ്. അഫ്‌ഗാനെതിരായ ടെസ്റ്റിൽ 117 റൺസ് നേടാൻ കഴിഞ്ഞാൽ ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് എടുക്കുന്ന 22 ആമത്തെ ഇന്ത്യൻ താരമായി രഹാനെയ്ക്ക് മാറാം.

ഇന്ത്യൻ ഓപ്പണർ മുരളി വിജയ്ക്കാകട്ടെ 198 റൺസ് , മത്സരത്തിൽ നേടാൻ കഴിഞ്ഞാൽ ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കാൻ കഴിയും. നിലവിൽ 3802 റണ്സുകൾ ആണ് താരം നേടിയിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 49 ഇന്നിംഗ്സുകളാണ് ശിഖാർ ധവാൻ കളിച്ചിട്ടുള്ളത്. അഫ്ഗാനെതിരെ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 50 ഇന്നിംഗ്സുകളെന്ന നാഴികക്കല്ലിൽ ശിഖർ ധവാൻ എത്തിക്കഴിഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ടീമിലെ വിശ്വസ്ത ബാറ്റ്സ്മാനായ ചേതശ്വർ പുജാരയേയും ഒരു നാഴികക്കല്ല് കാത്തിരിക്കുന്നുണ്ട്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 533 ഫോറുകളാണ് താരം നേടിയിട്ടുള്ളത്. അഫ്ഗാനെതിരെ 17 ഫോറുകൾ നേടാൻ കഴിഞ്ഞാൽ ടെസ്റ്റിൽ 550 ഫോറുകളെന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമാകും.

നിലവിൽ 99 വിക്കറ്റുകളാണ് ടെസ്റ്റിൽ ഉമേഷ് യാദവിന്റെ സമ്പാദ്യം. നാളെ ആരംഭിക്കുന്ന മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞാൽ ടെസ്റ്റിൽ 100 വിക്കറ്റുകൾ തികയ്ക്കുന്ന 22 മത്തെ ഇന്ത്യൻ താരമാകാൻ ഉമേഷിന് കഴിയും.

RELATED ARTICLES  ഏറെ പ്രതീക്ഷയോടെയാണ് ഒഷെയ്ൻ തോമസ് എന്ന കരീബിയൻ പേസ് ബൗളർ ഇന്ത്യക്കെതിരെ അരങ്ങേറിയത്, എന്നാൽ കോഹ്ലിയും രോഹിതും അയാളോട് ചെയ്തത്...
[yuzo_related]

Comments



Related Articles & Comments