അമ്മയാകാൻ തയ്യാറെടുക്കുന്ന ഒരു സ്ത്രീക്ക് തൻ്റെ വയറ്റിലുള്ള കുഞ്ഞ് പെണ്ണാണോ ആണാണോ എന്നറിയാനുള്ള കൗതുകം ലേശം കൂടുതലാണ്. നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ലിം- ഗ നിര്ണ്ണയം നടത്തുന്നത് കുറ്റകരമാണ്. അധികാരികൾ ലിം- ഗ നിർണ്ണയ വിവരങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയാലോ അതു പോലെ തന്നെ അധികാരികളോട് കുഞ്ഞുങ്ങളുടെ ലിം- ഗ നിർണ്ണയത്തെക്കുറിച്ച് ചോദിച്ചാലും കുറ്റകരമാണ്.
പെൺകുഞ്ഞായാലും ആൺകുഞ്ഞായാലും കുഴപ്പിമില്ല ആരോഗ്യമുള്ള കുഞ്ഞ് മതിയെന്ന് പറയുന്നവർക്കും ആകാംഷയാണ് തന്റെ വയറ്റിലുള്ള കുഞ്ഞ് പെണ്ണാമോ ആണാണോ എന്നറിയാൻ. ഒരു പരിധിവരെ ശാസ്ത്രീയമായും പലരുടെയും അനുഭവം വെച്ച് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് എങ്ങനെ മനസ്സിലാക്കാമെന്ന് നോക്കാം..
കുഞ്ഞിൻ്റെ ഹൃദയമിടിപ്പ്
കുഞ്ഞിൻ്റെ ഹൃദയമിടിപ്പിലൂടെ പെൺകുട്ടിയാണോ ആൺകുട്ടിയാണോ എന്ന് മനസ്സിലാക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഹൃദയമിടിപ്പ് മിനിട്ടിൽ 140-നു മുകളിലാണെങ്കിൽ പെൺകുട്ടിയും 140-ൽ താഴെയാണെങ്കിൽ ആൺകുട്ടിയും എന്നാണ് പറയുന്നത്. പലരും ഈ ഒരു അഭിപ്രായത്തോട് യോജിക്കുന്നുമുണ്ട്.
വയറിൻ്റെ വലുപ്പം
ഓരോ മാസം കഴിയുന്തോറും കുഞ്ഞിന്റെ വളർച്ചക്കനുസരിച്ച് വയറും വലുതാവും. എന്നാൽ പെൺകുഞ്ഞാണെങ്കിൽ വയറിന്റെ വലുപ്പം കൂടുതലായിരിക്കും. പക്ഷെ ആൺകുഞ്ഞാണെങ്കിൽ വയറിന്റെ വലുപ്പം സാധാരണയിൽ നിന്നും അൽപം കുറവായിരിക്കും. ഇതിന്റെ അർത്ഥം നിങ്ങളുടെ വയറ്റിൽ ആൺകുഞ്ഞായിരിക്കും എന്നാണ്. ഇതെല്ലാം പഴമക്കാർ പറയുന്ന കാര്യങ്ങളാണ്. ഇവയിൽ ചിലതെല്ലാം ചിലർക്കൊക്കെ ശരിയായി വരാം.
മോർണിങ് സിക്നസ്
80 ശതമാനം ഗർഭിണികളും ഈ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവും.. രാവിലെ ഉണരുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ, ചർദി, മനംപുരട്ടൽ എന്നിവയൊക്കെ ഇതിൽപ്പെടും. സാധരണ രീതിയിൽ നിന്ന് മാറി അതികഠിനമായി മോർണിങ് സിക്നസ് ഉണ്ടെങ്കിൽ പെൺകുട്ടിയാണ് വയറ്റിൽ വളരുന്നതെന്നാണ് പഴമക്കാർ പറയുന്നത്. അതുപോലെ തന്നെ പഠനങ്ങളിലും മോർണിങ് സിക്നസുള്ള അമ്മമാർക്ക് പെൺകുഞ്ഞുങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.
മൂത്രത്തിന്റെ നിറം
മൂത്രത്തിന്റെ നിറം നോക്കിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഗർഭാവസ്ഥയിലുള്ള കുട്ടി പെണ്ണാണെങ്കിൽ മൂത്രത്തിന്റെ നിറം സാധരണ പോലെയായിരിക്കും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നിറം കൂടുതൽ
കടുപ്പമേറിയതാണെങ്കിൽ ആൺകുട്ടിയാണെന്ന് മനസ്സിലാക്കാം.
സ്തനത്തിന്റെ വലിപ്പം
ചിലരൊക്കെ സ്തനത്തിന്റെ വലിപ്പ വ്യത്യാസം നോക്കിയും ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് മനസ്സിാലക്കാറുണ്ട്. ആൺകുട്ടിയാണ് എങ്കിൽ ഇടത് വശത്തെ സ്തനത്തിന് വലിപ്പം കൂടുതലായിരിക്കും. എന്നാൽ പെൺകുട്ടിയാണെങ്കിൽ വലതു വശത്തുള്ള സ്തനത്തിനായിരിക്കും വലിപ്പം കൂടുതൽ.
അമ്മയുടെ സൗന്ദര്യം
ഗർഭാവസ്ഥയിലുള്ള കുഞ്ഞ് പെണ്ണാണെങ്കിൽ അമ്മക്ക് ഗർഭകാലത്ത് സൗന്ദര്യം വർദ്ധിക്കും എന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ആൺകുഞ്ഞാണെങ്കിൽ അമ്മക്ക് ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാരുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പണ്ട് കാലത്ത് ആൺകുഞ്ഞിനേയും പെൺകുഞ്ഞിനേയും ഗർഭത്തിൽ നിന്ന് തിരിച്ചറിഞ്ഞിരുന്നത്.