മലയാളം ഇ മാഗസിൻ.കോം

എസ്‌ എഫ്‌ ഐ, ബിനോയ്‌ മുതൽ സമ്പത്ത്‌ വരെ, ശ്രീറാം വിചാരിച്ചപ്പോൾ ഒറ്റ രാത്രികൊണ്ട്‌ കേരളം മറന്നു തള്ളിയത്‌ ഒരു പിടി വിവാദങ്ങൾ

ഒരു സിനിമാ കഥയെ പോലും വെല്ലും വിധമാണ്‌ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ അപകടവും തുടർന്ന്‌ കേരളത്തിലെ സാമൂഹ്യ രാഷ്ടീയ ബിസിനസ്സ്‌ അന്തരീക്ഷത്തിൽ നടക്കുന്ന സംഭവങ്ങളും. ഡോ. ശ്രീറാം വെങ്കിട്ട രാമൻ എന്ന പ്രഗൽഭനായ ഐ.എ.എസ്‌ ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച്‌ തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറ്‌ കൊ ല്ലപ്പെ ട്ടതിനെ കൃത്യമായി പ്രയോജനപ്പെടുത്തുകയാണ്‌ ഒരു വിഭാഗം എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

\"\"

തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിൽ എസ്‌.എഫ്‌.ഐ പ്രവർത്തകർ ഒരു സഹപാഠിയെ കു ത്തിയ തും തുടർന്ന്‌ നടത്തിയ അക്രമവും വലിയ വാർത്തയായി. തുടർന്നുണ്ടായ അന്വേഷണത്തിൽ കു ത്തു കേസ്‌ പ്രതികൾ പി.എസ്‌.സി നടത്തിയ പോലീസ്‌ ടെസ്റ്റിൽ ഉന്നത മാർക്ക്‌ വാങ്ങിയതും ഒരു പ്രതിയുടെ വീട്ടിൽ നിന്നും സർവ്വകലാശാലയുടെ ഉത്തരക്കടലാസ്‌ കണ്ടെടുത്തതും സമൂഹത്തിൽ നിന്നും പ്രതിഷേധത്തിനു ഇടവരുത്തി. ഇത്‌ ഭരണ കക്ഷിക്ക്‌ തലവേദനയായിരുന്നു.

അതിന്റെ തൊട്ടു പുറകെയാണ്‌ തോറ്റ എം.പിയായ സമ്പത്തിനു കോടികൾ ചിലവിട്ട്‌ ക്യാബിനറ്റ്‌ പദവിയോടെ ദില്ലിയിലേക്ക്‌ അയക്കുന്നതായുള്ള തീരുമാനം വരുന്നത്‌. ഇതിനെതിരെ പ്രതിഷേധവും ചാനൽ ചർച്ചകളും നടക്കുകയായിരുന്നു. കൂടാതെ ബിനോയ്‌ കോടിയേരിയും ബീഹാറി യുവതിയും തമ്മിലുള്ള കേസും ഡി എൻ എ പരിശോധനയും കേരളത്തിൽ കത്തി നിന്ന വിഷയങ്ങളിൽ ഒന്നായിരുന്നു.

\"\"

കണ്ണൂരിൽ സി.പി.എം പ്രവർത്തകരാൽ കൊല്ലപ്പെട്ട കോൺഗ്രസ്‌ നേതാവ്‌ ഷുഹൈബിന്റെ കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടാതിരിക്കുവാൻ ലക്ഷങ്ങൾ ചിലവിട്ടാണ്‌ അഭിഭാഷകനെ നിയോഗിച്ചത്‌. എസ്‌.ഡി.പി.ഐക്കാർ കണ്ണൂരും തൃശ്ശൂരുമായി രണ്ടു പേരെ കൊ ലപ്പെ ടുത്തിയതിന്റെയും അതിനെതിരെ ശക്തമായ നടപടികൾ വരാത്തതും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്‌.

ഇതിനിടയിൽ ധനകാര്യമന്ത്രി സംസ്ഥാനത്ത്‌ ഒരു ശതമാനം പ്രളയ സെസും ഏർപെടുത്തിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഒരു വശത്ത്‌ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാദാർത്ഥ്യം നിലനിൽക്കെ മറുവശത്ത്‌ കോടികൾ ദൂർത്തടിക്കുന്ന പ്രവണതയാണ്‌ പിണറായി വിജയൻ സർക്കാർ കൈകൊള്ളുന്നത്‌. ഇതിന്റെയെല്ലാം വിവാദങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടയിലാണ്‌ ശ്രീരാം വെങ്കിട്ടരാമന്റെ വാഹനം അപകടത്തിൽ ഒരാൾ കൊ ല്ലപ്പെ ടുന്നത്‌.

കിട്ടിയ അവസരം രാഷ്ടീയ-മാധ്യമ രംഗത്തുള്ളവർ ശരിക്കും ഉപയോഗപ്പെടുത്തി. മാധ്യമ രംഗത്തെ ഇടത്‌ ചായ്‌വുള്ളവർ സർക്കാരിനെയും പാർട്ടിയേയും രക്ഷപ്പെടുത്തുവാൻ കൃത്യമായി ഇതിൽ ഇടപെട്ടതായി വേണം സംശയിക്കുവാൻ. മുമ്പ്‌ നടൻ ദിലീപിന്റെ വിഷയം പോലെ ഇതിന്റെ മറവിൽ പല സംഭവങ്ങളെയും സമൂഹത്തിന്റെ ശ്രദ്ധയിൽ നിന്നും ഒഴിവാക്കുവാൻ ശ്രമങ്ങൾ നടക്കുന്നതായി കരുതേണ്ടിയിരിക്കുന്നു.

\"\"

നായകനിൽ നിന്നും വില്ലനിലേക്ക്‌ ഒരു രാത്രിയുടെ ദൂരം
ശ്രീറാം വെങ്കിട്ടരാമൻ എന്ന പേരു കഴിഞ്ഞ ദിവസം വരെ മാധ്യമങ്ങൾക്ക്‌ ഏറെ പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകൾ നൽകുവാൻ പരസ്പരം മൽസരിച്ച നാളുകൾ ഉണ്ട്‌. ചെറുപ്പക്കാരായ സിവിൽ സർവ്വീസ്‌ ഉദ്യോഗസ്ഥർക്ക്‌ മാത്രമല്ല ഈ രംഗത്തേക്ക്‌ കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്കും ശ്രീറാം പ്രചോദനവുമായിമാറിയിരുന്നു.

സബ്‌ കളക്ടറായിരിക്കെ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചുകൊണ്ട്‌ ശ്രീറാം നടത്തിയ ശക്തമായ ഇടപെടലുകൾ കക്ഷിഭേദമന്യേ കേരളത്തിലെ രാഷ്ടീയക്കാരെയും റിസോർട്ട്‌ മാഫിയയേയും കുറേ ഉദ്യോഗസ്ഥരേയും അസ്വസ്ഥരാക്കിയിരിന്നു. ഒടുവിൽ വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുകയും ഉറച്ച നിലപാട്‌ സ്വീകരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്ക്‌ സംഭവിക്കുന്നത്‌ അദ്ദെഹത്തിനും സംഭവിച്ചു. സബ്‌ കളക്ടറുടെ കസേര തെറിപ്പിച്ചു താരതമ്യേന അപ്രസക്തമായ പോസ്റ്റിലേക്ക്‌ മാറ്റി. തുടർന്ന്‌ അദ്ദേഹം വിദേശത്ത്‌ പഠനത്തിനു പോയി തിരിച്ചെത്തിയതാണ്‌.

\"\"

കേരളത്തിൽ അനവധി വാഹനാപകടങ്ങൾ നടക്കുന്നുണ്ട്‌ ഒരു ദിവസം. അതിൽ മദ്യപിച്ചു വാഹനമോടിച്ച്‌ വരുത്തുന്നതും ധാരാളം. എന്നാൽ കൊ ല്ലപ്പെ ട്ടത്‌ കെ.എം.ബഷീറ്‌ എന്ന യുവ മാധ്യമ പ്രവർത്തകനും അപകടത്തിനു കാരണക്കാരൻ ആയത്‌ ശക്തമായ നിലപാടിന്റെ പേരിൽ നിരവധി ശത്രുക്കൾ ഉള്ള യുവ ഐ.എ.എസ്‌ ഉദ്യോഗസ്ഥനും ആയതിനാലാണ്‌. അതോടൊപ്പം വാഹനത്തിൽ ഒരു യുവതിയും ഉണ്ടായി എന്നത്‌ വാർത്തകളിലെ മസാലക്ക്‌ എരിവും പുളിയും ചേർക്കുവാൻ സൗകര്യവുമായി.

ഒരു യുവതിയ്ക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനെ സദാചാര പോലീസിംഗിന്റെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളും കമന്റുകളുമായി നിറയുകയാണ്‌. എന്തായാലും ഇപ്പോൾ ഊതിപ്പെരുപ്പിക്കുന്ന ഈ വിവാദത്തിന്റെ മറവിൽ മറ്റു ചില താൽപര്യങ്ങൾ ആണ്‌ എന്നത്‌ സംശയിക്കേണ്ടിയിരിക്കുന്നു.

Avatar

Staff Reporter