മലയാളം ഇ മാഗസിൻ.കോം

മലയാള നായികമാർക്ക്‌ അവാർഡ്‌ കിട്ടുന്നതിലെ ഈ കൗതുകം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?

മലയാളത്തിൽ മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടാൻ കല്യാണം കഴിയ്ക്കണം എന്നതാണ് ആ ഒറ്റ്മൂലി. കഴിഞ്ഞ 10 വർഷമായി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടുന്നവരൊക്കെ കല്യാണം കഴിഞ്ഞവരായിരുന്നു.

  • 2014-ൽ മികച്ച നടിയ്ക്കുള്ള അവാർഡ് കിട്ടിയത് നസ്രിയയ്ക്കാണ്. വിവാഹിതയാകുന്നതിന` മുൻപേ നസ്രിയ ഓംശാന്തി ഓശാനയിൽ അഭിനയിച്ചെങ്കിലും അവാർഡ് കിട്ടുമ്പോഴേയ്ക്കും നസ്രിയയുടെ വിവാഹം വിവാഹം കഴിഞ്ഞിരുന്നു.
  • 2013-ലെ മികച്ച നടി ആൻ അഗസ്റ്റിനാണ് (ആർട്ടിസ്റ്റ്). നസ്രിയയെ പോലെ ആനിന്റെ വിവാഹം കഴിഞ്ഞതിനു ശേഷമാണ് അവാർഡ് കിട്ടിയത്.
  • 2012-ലെ മികച്ച നടി, റീമ കല്ലിങ്കൽ ആയിരുന്നു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ അഭിനയത്തിന് റിമയ്ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുമ്പോഴേയ്ക്കും ആഷിഖ് അബുവുമായുള്ള വിവാഹം കഴിഞ്ഞിരുന്നു.
  • 2011-ലും 2009ലും മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയത് ശ്വേതാ മേനോനായിരുന്നു. ശ്വേത വിവാഹിതയായതിന് ശേഷമാണ് അവാർഡിന് അർഹയാക്കിയ സാൾട്ട് ആന്റ് പെപ്പറിൽ (2011) അഭിനയിക്കുന്നത്.
  • 2010-ലെ മികച്ച നടി കാവ്യാ മാധവനായിരുന്നു (ഒരേ കടൽ). ഗദ്ദാമ എന്ന ചിതത്തിലെ അഭിനയത്തിന് അവാർഡ് ലഭിക്കുമ്പോൾ കാവ്യയുടെ വിവാഹം കഴിഞ്ഞിരുന്നു.
  • 2007-ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം മീരാ ജാസ്മിനായിരുന്നു. അവാർഡ് പ്രഖ്യാപിക്കുമ്പോൾ മീരയുടെ വിവാഹം ഉറപ്പിച്ച് കഴിഞ്ഞിരുന്നു.
  • 2006-ലെ മികച്ച നടി ഉർവ്വശി ആയിരുന്നു. മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. ആ സമയത്ത് ഉർവ്വശി വിവാഹിതയായിരുന്നു.

അതുകൊണ്ട് ഈ ഒറ്റമൂലി അവാർഡ് പ്രതീക്ഷിക്കുന്ന യുവനടിമാർ പരീക്ഷിക്കുന്നത് നല്ലതായിരിക്കും. ചിലപ്പോൾ ഇനിയുള്ള വർഷങ്ങളിലെ മികച്ച നടിയും ഇതുപോലെ വിവാഹിതയോ വിവാഹം നിശ്ചയിച്ച ആളോ ആണെങ്കിലോ!!!

Avatar

Sajitha San