• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ഈ നാട്ടിൽ സജീവമായി ‘ആനന്ദ വിവാഹങ്ങൾ’, എന്തും ഏതും ചെയ്യുന്ന താൽക്കാലിക ഭാര്യമാരെ ഇവിടെ കിട്ടും

Staff Reporter by Staff Reporter
9 months ago
in Travel & Tour
0
ഈ നാട്ടിൽ സജീവമായി ‘ആനന്ദ വിവാഹങ്ങൾ’, എന്തും ഏതും ചെയ്യുന്ന താൽക്കാലിക ഭാര്യമാരെ ഇവിടെ കിട്ടും
FacebookXEmailWhatsApp

ടൂറിസം വികസിച്ചതോടെ വിനോദ സഞ്ചാരത്തിന്റെ പലവകഭേദങ്ങളും നിലവിൽ വന്നിരുന്നു. അതിൽ ഏറ്റവും വിവാദമായ ഒന്നാണ് സെക്സ് ടൂറിസം. വിനോദ സഞ്ചാരികളെ സന്തോഷിപ്പിക്കാൻ ലൈം​ഗിക ബന്ധത്തിന് നിയന്ത്രണമില്ലാത്ത സ്ഥലങ്ങൾ പലതുമുണ്ട്. തായ്ലൻഡും ​കെനിയയുമാണ് സെക്സ് ടൂറിസത്തിന് പേരുകേട്ട രാജ്യങ്ങൾ. തായ്ലൻഡിൽ വിനോ​ദ സഞ്ചാരത്തിനെത്തുന്ന പുരുഷന്മാർക്ക് പരിധിയില്ലാതെ ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ യുവതികളുടെ നീണ്ട നിരതന്നെയുണ്ട്. കെനിയയിലെ ​ഗാംബിയ ന​ഗരത്തിലെത്തുന്ന സ്ത്രീകളായ വിനോദ സഞ്ചാരികൾക്കാണ് സെക്സ് ആസ്വദിക്കാൻ അവസരമുള്ളത്. ഇവിടെയെത്തുന്ന സ്ത്രീകൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെടുന്ന പുരുഷനുമൊത്ത് ലൈം​ഗികബന്ധത്തിലേർപ്പെടാൻ കഴിയും. ഇപ്പോഴിതാ, മറ്റൊരു രാജ്യത്തും സെക്സ് ടൂറിസം സജീവമാകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഇന്തോനേഷ്യയിലാണ് ഇപ്പോൾ സെക്സ് ടൂറിസം വ്യാപകമാകുന്നത്. എന്നാൽ, തായ്ലൻഡിൽ നിന്നും കെനിയയിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ സെക്സ് ടൂറിസം. ഇന്തോനേഷ്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇവിടുത്തെ ​ഗ്രാമങ്ങളിൽ നിന്നും യുവതികളെ താത്ക്കാലികമായി വിവാ​ഹം കഴിച്ച ശേഷമാണ് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കുക. ഇതിന് പണം നൽകണമെങ്കിലും അത് ലൈം​ഗിക ബന്ധത്തിനുള്ള ഫീസായല്ല യുവതികൾ വാങ്ങുന്നത്. മറിച്ച് വധുവില’ എന്ന പേരിലാണ് പണം സ്വീകരിക്കുക. ലൈം​ഗീക ബന്ധത്തിന് പുറമേ ഭക്ഷണം പാകംചെയ്ത് നൽകലും താമസ സ്ഥലവും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഈ സംവിധാനത്തിലൂടെ വിനോദ സഞ്ചാരികൾക്ക് ലഭിക്കും.

ഇന്തോനേഷ്യയുടെ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയായ പുങ്കാക്കിലാണ് വിനോദ സഞ്ചാരികളായി രാജ്യത്തെത്തുന്നവർ പണം കൊടുത്ത് പെൺകുട്ടികളെ വിവാഹം ചെയ്യുകയും അതിനുശേഷം ഉപേക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായം സജീവമാകുന്നത്. ഈ ഹ്രസ്വകാല വിവാഹത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

താൽക്കാലിക വിവാഹങ്ങൾ ചെയ്തുകൊടുക്കുന്ന ഏജൻസികൾ ഇവിടെ സജീവമാണെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ഏജൻസികൾ വഴി വിനോദസഞ്ചാരികളായി എത്തുന്നവർ ഗ്രാമത്തിലെ സ്ത്രീകളുമായി പരിചയപ്പെടുന്നു. തുടർന്ന് ഇരുകൂട്ടരുടേയും സമ്മതത്തോടെ അനൗപചാരികമായ വിവാഹ ചടങ്ങ് നടത്തും. അതിനുശേഷം പുരുഷൻമാർ സ്ത്രീകൾക്ക് ‘വധുവില’ എന്ന പേരിൽ പണവും നൽകും. ഇതിന് പിന്നാലെ സ്ത്രീകൾ വിനോദസഞ്ചാരികളുടെ സെക്സ് ഉൾപ്പെടെയുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റിക്കൊടുക്കും.

തൻ്റെ കുടുംബം പോറ്റുന്നതിനായി ​ഗൾഫ് നാടുകളിൽ നിന്നെത്തിയ വിനോദ സഞ്ചാരികളെ 15 തവണയെങ്കിലും നിയമവിരുദ്ധമായി വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഒരു ഇന്തോനേഷ്യൻ യുവതി വെളിപ്പെടുത്തുന്നു. സൗദി അറേബ്യയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയുമായിട്ടായിരുന്നു അവളുടെ ആദ്യ കരാർ വിവാഹം. അയാൾക്ക് 50 വയസ്സായിരുന്നു, അവൾക്ക് 17 വയസും. ഇസ്‌ലാമിക നിയമ പ്രകാരം ജക്കാർത്തയിലെ ഒരു ത്രീ-സ്റ്റാർ ഹോട്ടലിലെ അതിഥി മുറിയിൽ ഒരു ചെറിയ ചടങ്ങിൽ അവർ വിവാഹിതരായി. മൂത്ത സഹോദരി അവളുടെ രക്ഷിതാവായി വന്നു, ഇടപാടിന് ഇടനിലക്കാരനായ ഏജൻ്റ് സാക്ഷിയായി.

ആ മനുഷ്യൻ ഏകദേശം 850 ഡോളർ സ്ത്രീധനം നൽകിയെന്ന് യുവതി പറയുന്നു. ഏജൻ്റും മറ്റുള്ളവരും പങ്കിട്ടെടുത്തതിന് ശേഷം യുവതിക്ക് കിട്ടിയത് അതിന്റെ പകുതിയോളം തുകയാണ്. വിവാ​ദ ചടങ്ങിന് ശേഷം രണ്ട് മണിക്കൂർ ഡ്രൈവ് ചെയ്ത കോട്ട ബംഗയിലെ പർവത റിസോർട്ടിലെ സൗദിയുടെ അവധിക്കാല വില്ലയിലെത്തി. ലൈം​ഗിക ബന്ധം തന്നെയായിരുന്നു പ്രധാന പ്രവർത്തനം. അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നപ്പോൾ തറ തുടക്കുകയും പാചകം ചെയ്യുകയും ചെയ്തെന്നും യുവതി പറയുന്നു.

അഞ്ച് ദിവസമാണ് സൗദിയുടെ ലൈം​ഗികാഭിനിവേശത്തിന് ഇരയാകേണ്ടി വന്നതെന്ന് യുവതി പറയുന്നു. തുടർന്ന് ഇയാൾ സൗദി അറേബ്യയിലേക്ക് വിമാനം കയറി. അവിടെ വെച്ച് വിവാഹമോചനത്തിനുള്ള അറബി പദമായ “തലാഖ്” പറഞ്ഞുകൊണ്ട് ഏകപക്ഷീയമായി വിവാഹം അവസാനിപ്പിച്ചു. തുടർന്നിങ്ങോട്ട് പത്തുവർഷത്തോളമായി താൻ താത്ക്കാലിക വിവാഹങ്ങളിലെ വധുവാണെന്ന് യുവതി പറയുന്നു. എത്ര പുരുഷന്മാരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു എന്ന് യുവതിക്ക് നിശ്ചയമില്ല. പക്ഷേ അത് കുറഞ്ഞത് 15 ആണെന്ന് വിശ്വസിക്കുന്നുവെന്നും യുവതി വെളിപ്പെടുത്തി. തന്റെ നാട്ടിൽ ഇത് നിത്യസംഭവമാണെന്നും യുവതി പറയുന്നു.

താൽക്കാലിക വിവാഹത്തിനുശേഷം വിനോദസഞ്ചാരികൾക്കൊപ്പമാണ് സ്ത്രീകൾ താമസിക്കുക. ഭർത്താവിന്റെ താത്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് പെരുമാറുകയും വീട്ടുജോലികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യും. ഒടുവിൽ ഭർത്താവ് രാജ്യം വിടുമ്പോൾ വിവാഹബന്ധവും വേർപ്പെടുത്തുന്നു.

ഈ വിവാദ സമ്പ്രദായം ‘ആനന്ദ വിവാഹങ്ങൾ’ എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് ലോസ് ആഞ്ചലിസ് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. വിനോദസഞ്ചാരത്തേയും പ്രാദേശിക സമ്പദ് വ്യവസ്ഥയേയും ശക്തിപ്പെടുത്തുന്ന ലാഭകരമായ വ്യവസായമായി ഇത് വളർന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടക്കത്തിൽ വിനോദ സഞ്ചാരികൾക്കും സ്ത്രീകൾക്കും ഇടയിലാണ് പ്രവർത്തിച്ചിരുന്നത് കുടുംബാംഗങ്ങളോ പരിചയക്കാരോ ആയിരുന്നു. എന്നാൽ ഏജൻസികൾ വന്നതോടെ ഇതൊരു വ്യവസായമായി മാറുകയായിരുന്നു.

വിവാഹത്തിന്റെ അടിസ്ഥാനലക്ഷ്യം സുദീർഘവും സുസ്ഥിരവുമായ ബന്ധമാണ് എന്ന് വിശ്വസിക്കുന്നതിനാൽ നിയമപ്രകാരം ഇൻഡൊനീഷ്യയിൽ ഈ വിവാഹങ്ങൾക്ക് അംഗീകാരമില്ല. ഈ വിവാഹങ്ങൾ പിടിക്കപ്പെട്ടാൽ നിയമങ്ങളുടെ ലംഘനം നടത്തിയതിനുള്ള പിഴയും തടവ് ശിക്ഷയും ലഭിക്കും.

നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും തായ്ലൻഡിൽ സെക്സ് ടൂറിസം സജീവമാണ്. പട്ടായ, ഫുക്കറ്റ്, പഠോങ് ഐലന്റുകളിലെ ലൈംഗിക തൊഴിലാളികൾ, സെക്സ് ഡാൻസ്, മസാജ് പാർലർ, ഡാൻസ് ബാറുകൾ എന്നിവയാണ് തായ്‌ലൻഡിലെ വിനോദസഞ്ചാരത്തിന്റെ പ്രധാന വിഭാഗം. ഈ സ്ഥലങ്ങളിൽ സന്ദർശകരിലേറെയും പുരുഷന്മാരാണ്.

സ്ത്രീകൾക്ക് ഇതേ സാഹചര്യമൊരുക്കുന്ന ടൂറിസം കേന്ദ്രമാണു വെസ്റ്റ് ആഫ്രിക്കയിലെ ഗാംബിയ. തായ്‌ലൻഡിൽ സ്ത്രീകളെങ്കിൽ ഗാംബിയയിൽ പുരുഷന്മാരാണ് സ്വന്തം ഫോട്ടോ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നത്. ‘ഹോളിഡേ റൊമാൻസ്, ലോങ് ടേം റിലേഷൻ’ ആവശ്യമുള്ള സ്ത്രീകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ വഴിയരികിൽ കാണാം. ആഫ്രിക്കൻ യുവക്കളുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ വേണ്ടി മാത്രം ലക്ഷത്തിലേറെ വിദേശ വനിതകൾ ഓരോ വർഷവും ഗാംബിയയിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഡൊമിനിക്കൻ റിപ്പബ്ലിക്, ആംസ്റ്റർഡാം, സ്പെയിൻ, നെതർലാൻഡ്സ്, ബ്രസീൽ, ഫിലിപ്പീൻസ് എന്നിവയാണ് സെക്സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന മറ്റു രാജ്യങ്ങൾ.കരീബിയൻ ദ്വീപസമൂഹത്തിൽ ടൂറിസത്തിനു പ്രശസ്തമാണു ഡൊമിനിക്കൻ റിപ്പബ്ലിക്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവിടെ പ്രധാന ടൂറിസ്റ്റുകൾ. സർക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തു പതിനായിരം ലൈംഗിക തൊഴിലാളികളുണ്ട്. ബാർബഡോസ്, ക്യൂബ, ജമൈക്ക എന്നീ രാജ്യങ്ങളുമായി സെക്സ് ടൂറിസത്തിൽ മത്സരിക്കുന്ന സ്ഥലമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്.

നെതർലാൻഡ്സിൽ സെക്സ് ടൂറിസം നിയമപരമായി അംഗീകൃതമാണ്. സെക്സ് ടൂറിസത്തിന്റെ ഹബ്ബ് ആയി അറിയപ്പെടുന്നത് ആംസ്റ്റർഡാം നഗരമാണ്. കടകളുടെ ചുമരിലും ബസ് േസ്റ്റാപ്പിലും യുവതികൾ സ്വന്തം ഫോട്ടോയും ഫോൺ നമ്പരും പരസ്യം ചെയ്യുന്നു. സ്റ്റാഗ് ഹോളിഡേ, സെക്സ് ഡാൻസ്, ഡാൻസ് പാർട്ടി എന്നിവയാണ് വിദേശികളെ ആകർഷിക്കുന്ന പരിപാടികൾ.

സ്പെയിനിന്റെ ടൂറിസം മേഖലയുടെ ‘ഷാഡോ’ എന്നാണു സെക്സ് ടൂറിസം അറിയപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ താൽപര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതെല്ലാം ലഭ്യമെന്നു ടൂറിസം ഏജന്റുമാർ പരസ്യം ചെയ്യുന്നു. റെഡ് ലൈറ്റ് ഡിസ്ട്രിക്ട് (ചുവന്ന തെരുവ്) എന്നാണു ഇത്തരം കേന്ദ്രങ്ങൾ അറിയപ്പെടുന്നത്. മാഡ്രിഡ്, ഇബിസ, ബാർലസലോണ നഗരങ്ങളിൽ ചുവന്ന തെരുവുകളുണ്ട്.

ഫുട്ബോളിന്റെ പ്രശസ്തിയിൽ ലോകത്തെ ആകർഷിക്കുന്ന ബ്രസീൽ സെക്സ് ടൂറിസം നിരുത്സാഹപ്പെടുത്തുന്ന രാജ്യമാണ്. പക്ഷേ, കഴിഞ്ഞ അൻപതു വർഷത്തിനിടെ ലോകത്ത് ഏറ്റവുമധികം സെക്സ് ടൂറിസം വികസിച്ചതു ബ്രസീലിലാണ്. റിയോ ഡി ജനീറോ, ഫോർടലെസ നഗരങ്ങൾ റെഡ് ലൈറ്റ് സിറ്റിയെന്ന് അറിയപ്പെട്ടു.

ഫിലിപ്പീൻസിൽ സെക്സ് ടൂറിസം നിയമവിധേയമല്ല. എന്നാൽ, ലോകത്ത് ഏറ്റവുമധികം ലൈംഗിക തൊഴിലാളികളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഈ രാജ്യമുള്ളത്. മനിലയിലുള്ള ഒലോങാപോ, ഏയ്ഞ്ചലസ് നഗരങ്ങളിലെ മസാജ് പാർലറുകൾ സെക്സ് ടൂറിസത്തിനു കുപ്രസിദ്ധിയാർജിച്ചവയാണ്. ഈ രാജ്യങ്ങളെയെല്ലാം വെല്ലുന്ന നിലയിലാണ് ഇപ്പോൾ ഇന്തോനേഷ്യയിൽ ആനന്ദ വിവാ​ഹം എന്ന പേരിൽ സെക്സ് ടൂറിസം വ്യാപകമാകുന്നത്.

Tags: indonesiatourismTravelworld
Previous Post

ഭൂമിയെ ലക്ഷ്യമാക്കി വമ്പൻ സൗരവാതം വരുന്നു ; കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളെപോലും തകർത്തുകളയും

Next Post

നിങ്ങളുടെ ചുണ്ട് വരണ്ടുപൊട്ടുന്നുണ്ടോ ? എന്നാൽ ഈ വിദ്യ ഒന്ന് പരീക്ഷിച്ചോളു

Next Post
നിങ്ങളുടെ ചുണ്ട് വരണ്ടുപൊട്ടുന്നുണ്ടോ ? എന്നാൽ ഈ വിദ്യ ഒന്ന് പരീക്ഷിച്ചോളു

നിങ്ങളുടെ ചുണ്ട് വരണ്ടുപൊട്ടുന്നുണ്ടോ ? എന്നാൽ ഈ വിദ്യ ഒന്ന് പരീക്ഷിച്ചോളു

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.