സ്ത്രീകളെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന് ആലോചിച്ചു തല പുകയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ. സ്ത്രീകളെ സന്തോഷിപ്പിക്കാനുള്ള 10 ടിപ്സുകള്‍ ഇതാ.
1. അവളെ നന്നായി കേള്‍ക്കുക
തിരക്കുകള്‍ക്കിടയില്‍ സ്ത്രീകളെ കേള്‍ക്കാന്‍ സമയം കണ്ടെത്താത്തവരാണ് ഭൂരിഭാഗം പുരുഷന്മാരും. തങ്ങളെ കേള്‍ക്കുകയും തങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും ചെയ്യുന്ന പുരുഷന്മാരെയാണ് കൂടുതല്‍ സ്ത്രീകളും ജീവിതത്തില്‍ ആഗ്രഹിക്കുന്നത്.
2. തുറന്ന മനസ് ഉള്ളവരായിരിക്കണം
അവരോട് എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുകയും തുറന്ന മനസ്ഥിതി ഉള്ളവരും ആയിരിക്കണം.
3. സെന്‍സിറ്റീവ് ആയിരിക്കണം
അവളുമായി വൈകാരിക അടുപ്പം സൂക്ഷിക്കാന്‍ സാധിക്കണം.
4. അവളെ അഭിനന്ദിക്കണം
അവളുടെ കഴിവുകളില്‍ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം
5. വാഗ്ദാനങ്ങള്‍ പാലിക്കണം
തങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമാണ്
6. ആശ്ചര്യപ്പെടുത്താന്‍ കഴിയണം
അവളെ ആശ്ചര്യപ്പെടുത്തുകയും സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുകയും വേണം
7. അവളെ ബഹുമാനിക്കണം
സ്വയം ബഹുമാനിക്കുന്ന പോലെ അവള്‍ക്ക് ബഹുമാനം നല്‍കണം
8. നീതിയുള്ളവനാകണം
അവളോട് നീതി പുലര്‍ത്താന്‍ സാധിക്കണം
9. അവള്‍ക്കൊപ്പം സമയം ചെലവഴിക്കണം
എത്ര തിരക്കുണ്ടെങ്കിലും അവള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാന്‍ കണ്ടെത്തണം
10. വ്യക്തിത്വത്തെ ബഹുമാനിക്കണം
അവള് തന്നെ പോലെ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും തന്റേതായ ഇഷ്ടങ്ങളും താല്പര്യങ്ങളും അവള്‍ക്കും ഉണ്ടെന്നും മനസ്സിലാക്കി പെരുമാറണം.
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം