23
March, 2019
Saturday
03:58 AM
banner
banner
banner

സണ്ണി ലിയോൺ കേരളത്തിന്‌ 5 കോടി നൽകിയോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്‌?

കേരളത്തിലെ ഓരോ ജനതയും ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാദുരന്തത്തിലൂടെ കടന്നു പോകുക ആയിരുന്നു ഏതാനും കുറെ ദിവസങ്ങളായി. ഇന്നലെ വരെ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്നവർ ഇന്ന് ഭക്ഷണത്തിനായും വെള്ളത്തിനായും കൈ നീട്ടേണ്ട അവസ്ഥ ആണ്. അതുകൊണ്ട് തന്നെ മഹാപ്രളയത്തിൽ നിന്നും കേരളത്തെ കൈ പിടിച്ചുയർത്താൻ നിരവധി സുമനസ്സുകൾ ആണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കേരളത്തിന് സഹായ ഹസ്തവുമായി എത്തുന്നത്.

കേരളത്തിന് കൈത്താങ്ങ് ആകുവാൻ സിനിമാ ലോകവും കൈ കോര്‍ത്തിരുന്നു. മലയാളം സിനിമാ താരങ്ങള്‍ക്ക് പുറമെ ബോളിവുഡില്‍ നിന്നും തമിഴ്, തെലുങ്ക് സിനിമാ ലോകത്തു നിന്നുമെല്ലാം കേരളത്തിലേക്കു സഹായം എത്തുന്നുണ്ട്. തമിഴ് താരം കാര്‍ത്തി കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ബോളിവുഡ് സിനിമാ ലോകത്ത് നിന്നും സഹായം എത്തുന്നുണ്ട്. ഷാരൂഖ് ഖാനും അക്ഷയ് കുമാറുമെല്ലാം കേരളത്തിന് ധനസഹായം നൽകിയിരുന്നു.

ഈ ധന സഹായങ്ങൾക്ക് ഒന്നും കിട്ടാത്തത്ര മാധ്യമ ശ്രദ്ധയും ജന ശ്രദ്ധയും ലഭിച്ചത് മറ്റൊരു വാർത്തയ്ക്ക് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ ആ വാർത്ത ബോളിവുഡ് താരം സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ കേരളത്തിന് സംഭാവന നല്‍കിയെന്നത് ആയിരുന്നു. ആയിരക്കണക്കിന് ഷെയറോട് കൂടി സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയ ആ വാർത്തയുടെ നിജസ്ഥിതി എന്താണെന്ന് നോക്കാം.

ഒരു പോണ്സ്റ്റാർ എന്നതിൽ ഉപരി അനാഥക്കുട്ടിയെ ദത്തെടുത്ത് വളർത്തുകയും സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മകൾ ചെയ്യുകയും ചെയ്യുന്ന ഒരാൾ ആയതിനാൽ സണ്ണി ലിയോണ്‍ എന്ന താരത്തിന് ലോകമെമ്പാടും ആരാധകർ ഉണ്ട്. നാളുകൾക്ക് മുൻപ് ഒരിക്കൽ കേരളത്തില്‍ വരികയും മലയാളികളുടെ സ്‌നേഹം കണ്ട് അമ്പരക്കുകയും ആഹ്ലാദിക്കുകയും ചെയ്തയാൾ ആണ് സണ്ണി ലിയോണ്.

അതുകൊണ്ട് തന്നെ പല അഭിമുഖങ്ങളിലും മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് സണ്ണി ലിയോണ്‍ വാചാലയാകാറുണ്ട്. കേരളീയർക്ക് സണ്ണിയോടുള്ള ആ സ്നേഹം കൊണ്ട് തന്നെ ആകണം സണ്ണി ലിയോണ്‍ അഞ്ച് കോടി നല്‍കിയെന്ന വാര്‍ത്ത വൈറലായി മാറിയത്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഇതുവരെയും ലഭ്യമല്ല എന്നതാണ് സത്യം.

സണ്ണി ലിയോണിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്നും ഇത്തരത്തിൽ കേരളത്തിൽ ധനസഹായം നൽകിയത് സംബന്ധിച്ച് അറിയിപ്പോ സ്ഥിരീകരണമോ ഇല്ല. മാത്രവുമല്ല ഇത്തരം ഒരു വാർത്ത വന്നതിന് ശേഷവും അധികൃതരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സണ്ണി ലിയോണ്‍ പണം നല്‍കിയതായി ചിലര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടർന്ന് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം സണ്ണി ലിയോണിനെ അഭിനന്ദിച്ച് മലയാളികളും ആരാധകരും അടക്കം നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും ഒടുവിലായി തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രവും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആറും നന്ദമുരി കല്യാണുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. വിക്രം 35 ലക്ഷം രൂപയും ജൂനിയര്‍ എന്‍.ടി.ആര്‍ 25 ലക്ഷവും നന്ദമുരി കല്യാണ്‍ 10 ലക്ഷം രൂപയും നല്‍കി.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ 21 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷനാണ് തുക കൈമാറിയത്. തുടർന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അഞ്ച് ലക്ഷം രൂപ ആണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. എന്‍.ജി.ഒയായ ഹാബിറ്റാറ്റ് വഴിയാണ് താരം തുക നല്‍കിയത്. കഴിഞ്ഞ ദിവസം നടന്‍ അക്ഷയ്കുമാര്‍ 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. സംവിധായകന്‍ പ്രിയദര്‍ശൻ നേരിട്ടെത്തി അഞ്ച് ലക്ഷം രൂപയും നല്‍കിയിരുന്നു.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments