മലയാളം ഇ മാഗസിൻ.കോം

ഹൃദയാഘാത സാധ്യതയ്ക്കുള്ള 10 അപൂർവ്വ ലക്ഷണങ്ങൾ: ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

1. നടക്കുമ്പോൾ പല്ല് വേദനിച്ചാൽ
കയറ്റം കയറുമ്പോഴുണ്ടാകുന്ന പല്ലുവേദന വിശ്രമിച്ചാൽ മാറുന്നുവെങ്കിൽ സൂക്ഷിക്കണം.

2. മൈഗ്രേൻ വന്ന് കാഴ്ച മങ്ങിയാൽ
മാസത്തിൽ ഒരു തവണയെങ്കിലും കാഴ്ച മങ്ങലോടെയുള്ള മൈഗ്രേൻ വരുന്നത് ഹൃദ്രോഗ സാധ്യത സൂചിപ്പിക്കുന്നു.

3. അകാരണമായ മന്ദത
ഒന്നിലും ശ്രദ്ധിക്കാനാകാതെ സ്ഥിരമായി മന്ദത വരുന്നത് ഹൃദയത്തിലെ വൈദ്യുതിയുടെ തകരാറുകൊണ്ടാകാം.

4. ചെവിയിൽ മടക്കും കൊളസ്ട്രോളും
ചെവിയിൽ മടക്കു വരുന്നത്‌ രക്തക്കുഴലിലെ വൈകല്യം മൂലമാകാം

5. കൂർക്കം വലിച്ച്‌ ഞെട്ടി ഉണർന്നാൽ
ഉറക്കത്തിൽ കൂർക്കം വലിച്ച്‌ ഞെട്ടി ഉണരുന്നവരിൽ ശ്വാസതടസ്സവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം

6. കഷണ്ടിയുള്ളവർക്ക്‌ രോഗ സാധ്യത
കഷണ്ടിയുടെ കാരണക്കാരായ ടെസ്റ്റോസ്റ്റിറോൺ ഹൃദയത്തിലും കുഴപ്പമുണ്ടാക്കുന്നു

7. നീണ്ട പനിയും ശ്വാസം മുട്ടലും
ക്ഷീണവും ശ്വാസം മുട്ടലുമുള്ള പനിക്കാരിൽ സന്ധിവേദനയില്ലെങ്കിൽ ഹൃദയാരോഗ്യം വിലയിരുത്തണം

8. നടക്കുമ്പോൾ കാൽ കോച്ചിയാൽ
അടിക്കടി കാലിൽ കോച്ചിപ്പിടുത്തമുണ്ടാകുന്നത് രക്തക്കുഴലുകളുടെ അനാരോഗ്യം സൂചിപ്പിക്കുന്നു

9. ഉദ്ധാരണക്കുറവും രക്തപ്രവാഹവും
നാല്പ്പതിലെത്തിയവരിൽ ഉദ്ധാരണക്കുറവ് കൊഴുപ്പടിയലിന്റെ ആദ്യ സൂചനയായി കണക്കാക്കാം

10. നിറം മാറുന്ന തടിപ്പുകൾ
ത്വക്കിൽ മഞ്ഞ കലർന്ന തടിപ്പോ തിണർപ്പോ കണ്ടാൽ ഹൃദയ പരിശോധന നടത്തണം

മേൽപറഞ്ഞ ലക്ഷണങ്ങൾ ഉള്ളതായി സംശയം തോന്നിയാൽ ഉടൻ ഒരു ഹൃദ്രോഗ വിദഗ്ദന്റെ അഭിപ്രായം തേടേണ്ടത് വളരെ അത്യാവശ്യമാണ്.

Avatar

Staff Reporter