ദക്ഷിണേന്തൻ ഭക്ഷണക്രമത്തിൽ ദോശയ്ക്കും ഇഡ്ഡലിയ്ക്കും വളരെ പ്രമുഖ മായ സ്ഥാനമാണുള്ളത്. ഇത് പ്രഭാത ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തെയും ഒപ്പം നമ്മുടെ ആ ദിവസത്തേയും ഊർജ്ജസ്വലമാക്കുന്നു. രാജ്യത്തെ വിവിധഭാഗങ്ങളിൽ ഉള്ള ജനങ്ങളുടെ ഭക്ഷണം രുചികരവും ആരോഗ്യസമ്പുഷ്ടവുമാക്കാൻ എല്ലാ റെസ്റ്റൊറന്റുകളിലും ദോശ ലഭ്യമാണ്. സസ്യാഹാരികൾക്ക് പ്രോട്ടീനുകൾ ആവശ്യാനുസരണം ലഭ്യമാക്കാൻ ദോശ കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഇത് അരിയും ഉഴുന്ന് പരിപ്പും (കറുത്ത ഉഴുന്ന്) ചേർത്ത് മാവ് രൂപത്തിൽ അരച്ച് തയ്യാറാക്കുന്നതിനാൽ ഇവയിലെ അമിനോ അസിഡിന്റെ ഗുണം ഇരട്ടിയായി ശരീരത്തിന് ലഭ്യമാകുന്നു.
ദിവസം ഏത് നേരവും ഭക്ഷണമാക്കാവുന്നത്
ദോശ വൈവിദ്ധ്യഗുണങ്ങൾ അടങ്ങിയ ഭക്ഷണം ആണ്. പ്രഭാത ഭക്ഷണം ആയും, ഉച്ചഭക്ഷണമായും അത്താഴമായും കഴിക്കാവുന്നതാണ്. എളുപ്പത്തിൽ ദഹിക്കുനന്തിനൊപ്പം തന്നെ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാതെ സംരക്ഷിക്കുന്നു. ഇനി ഒരു ഹെവി ഭക്ഷണം ആണ് വേണ്ടതെങ്കിൽ ദോശയിൽ വിവിധ ഭക്ഷ്യവസ്തുക്കൾ സ്റ്റഫ് ചെയ്ത് കഴിക്കാവുന്നതുമാണ്. ഇത് ചട്നി (തേങ്ങ, റ്റുമാറ്റോ, പുതിന..) സാമ്പാർ എന്നിവയോടൊപ്പം ചേർത്താണ് കഴിക്കുന്നത്.
കാർബോഹൈഡ്രേറ്റ്സ്
ദോശ കാർബോഹൈഡ്രേറ്റ്സുകളാൽ പരിപൂർണ്ണമാണ്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം പകർന്ന് നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഡയറ്റ് ആണ്.
പ്രോട്ടീൻ
നമ്മുടെ ശരീരത്തിന്റെ ശരീയായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഒന്നാണ് പ്രോട്ടീനുകൾ. ദോശയിൽ ഇത് സമൃദ്ധമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ തലമുടി, എല്ലുകൾ, മസിലുകൾ എന്നിവയുടെ ആരോഗ്യകരമായ നിലനില്പിന് ഈ ഭക്ഷണം ഉത്തമമത്രേ. മാംസാഹാരം ഇഷ്ടമല്ലാത്തവർക്കും അവയ്ക്ക് പകരവും ദോശയും ഇഡ്ഡലിയും കഴിക്കാവുന്നതാണ്. ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിഞ്ഞ് കൂടാതെ ആവശ്യത്തിനുള്ള പ്രോട്ടീനുകൾ മാത്രം നൽകി ശരീരാരോഗ്യം സംരക്ഷിക്കുന്നു.
കുറഞ്ഞ അളവിൽ കാലറി
ദോശയും ഇഡ്ഡലിയും അത്ര ഹെവി അല്ലാത്ത ഭക്ഷണ പദാർത്ഥമായതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ കാലറി അനാവശ്യമായി കൂടാതെ ക്രമപ്പെടുത്തുന്നു. ഒരു സാദാ ദോശയിൽ വെറും 37 ശതമാനം കലോറിയേ ഉണ്ടാകു. മറ്റ് ഭക്ഷ്യപദാർത്ഥങ്ങളാൽ സ്റ്റഫ് ചെയ്യപ്പെട്ട ദോശയിൽ കാലറി കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഭക്ഷണം ഒരു ആരോഗ്യസമ്പുഷ്ടമായ പ്രഭാതഭക്ഷണമായി കഴിക്കുന്നതാണ് ഉത്തമം.
രുചികരവും ആരോഗ്യപ്രദവും
ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുന്നവർ മിക്കപ്പോഴും അവർ കഴിച്ചിരുന്ന രുചികരമായ ഭക്ഷണങ്ങൾ ഒഴിവക്കുകയാണ് പതിവ്. ഇനിമുതൽ അത്തരക്കാർ തങ്ങളുടെ ഭക്ഷണക്രമത്തിൽ ദോശയും ഇഡ്ഡലിയും ഉൾപ്പെടുത്തുക. ഇവ നിങ്ങൾക്ക് രുചികരമായ അനുഭവം നൽകും. ഇത് പോഷകത്തോടൊപ്പം രുചിയും ആരോഗ്യവും നൽകുന്ന ഭക്ഷണപദാർത്ഥമാണ്.
ചീര, ക്യാരറ്റ്, കൊഴുപ്പ് നീക്കിയ പനീർ, ഓട്സ് എന്നിവയിൽ ഇഷ്ടമുള്ളത് സ്റ്റഫ് ചെയ്തും ദോശയും ഇഡ്ഡലിയും കഴിക്കാവുന്നതാണ്. കൂടാതെ മാവ് തയ്യാറാക്കുമ്പോൾ അല്പം ഓട്സ്, കടല എന്നിവകൂടി ചേർത്ത് മാവ് തയ്യാറാക്കുന്നതും കൂടുതൽ രുചികരവും ആരോഗ്യദായകവുമായ ദോശയും ഇഡ്ഡലിയും തയ്യാറാക്കൻ സഹായിക്കും.
കടപ്പാട്: മല്ലു സ്പെഷ്യൽ ആട്ടിയ മാവ്, തിരുവനന്തപുരം