മലയാളം ഇ മാഗസിൻ.കോം

സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ എന്തുകൊണ്ടാണ് രാത്രിയിൽ ഉറങ്ങാൻ കഴിയാത്തത് എന്നറിയാമോ?

സ്മാർട്ട് ഫോണും ലാപ്ടോപ്പും കമ്പ്യൂട്ടറും ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിക്കഴിഞ്ഞു. അൽപ സമയത്തേക്ക് പോലും ഇവ ഒഴിവാക്കാൻ പലർക്കും സാധിക്കില്ല എന്നതാണ് സത്യം.

\"\"

സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ തന്നെ സാധിക്കില്ല. ഇവയുടെ അമിത ഉപയോഗം പല രോഗങ്ങൾക്കും കാരണമാകുന്നു എന്ന് അറിയാമെങ്കിലും ഉപയോഗിക്കാതിരിക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ഇവയുടെ അമിത ഉപയോഗം കൊണ്ട് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ ആണ് മൈഗ്രൈൻ, ഉറക്കക്കുറവ്, കാഴ്ച്ചകുറവ്, അമിതവണ്ണം, കാൻസർ എന്നിവ.

\"\"

ഇപ്പോൾ ഇതാ ഈ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായി സാൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ രംഗത്ത്. മനുഷ്യരുടെ നേത്രപടലത്തിന്റെ ഉല്പാളിയിൽ കോശങ്ങളിൽ പ്രകാശം പതിക്കുന്നതിന് അനുസരിച്ചാണ് ജൈവഘടികാരത്തിന്റെ പ്രവർത്തനം. സാൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് സ്മാർട്ട് ഫോൺ മനുഷ്യരുടെ ജൈവഘടികാരത്തെ മാറ്റി മറിക്കുന്ന ഈ കാരണം കണ്ടെത്തിയത്.

\"\"

പകൽ പ്രകാശവും രാത്രിയിൽ വിശ്രമവുമാണ് ഈ കോശങ്ങൾക്ക് വേണ്ടത്. എന്നാൽ പകൽ പോലെ രാത്രിയും അധികസമയം സ്മാർട്ട് ഫോണിൽ ചിലവഴിക്കുമ്പോൾ ഫോണിൽ നിന്നുള്ള പ്രകാശ രശ്മികൾ കോശങ്ങളിൽ പതിക്കുന്നു. ഇത് കാരണം മെലനോപ്സിൻ എന്ന പ്രോട്ടീൻ ഈ കോശങ്ങളിൽ കൂടുതൽ ഉത്പാദിപ്പിക്ക പെടുന്നു. ഇത് ഉറക്കം ക്രമീകരിക്കുന്ന മെലടോണിൻ എന്ന ഹോർമോണിന്റെയും പ്രവർത്തനം തകരാറിലാക്കുന്നു.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter