16
January, 2019
Wednesday
01:10 PM
banner
banner
banner

വെറുതെയെങ്കിലും നഖം കടി ശീലമുള്ളവരെ നിങ്ങൾക്കറിയാമോ ഈ 6 കാര്യങ്ങൾ?

നഖം കടി ഒരു നല്ല ശീലമല്ല. പലർക്കും നഖം കടിക്കുന്ന ശീലമുണ്ടാകും. നിങ്ങളുടെ മക്കളിൽ ഈ ശീലം കാണുന്നുണ്ടോ എങ്കിൽ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല രോഗങ്ങളും ഉണ്ടാക്കും.

ശീലമായാൽ വളരെ പെട്ടെന്നു മാറ്റാൻ സാധിക്കുന്ന ഒരു അവസ്ഥയല്ല നഖം കടി. നഖം കടി കൂടുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യർ ആകുന്നു. ഇത് ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യുന്നു. നഖം കടി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. ചിലത് മരണത്തിലേക്ക് വരെ എത്തിക്കാൻ സാധ്യത ഉള്ളവയാണ്. ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചില അവസ്ഥകൾ ആണ് ഇനി പറയുന്നത്.

1. മുറിവുകളും അണുബാധയും
നഖം കടിക്കുമ്പോൾ നഖവും വിരലും ചേരുന്ന ഭാഗത്തു മുറിവുണ്ടാവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. നഖം സ്ഥിരമായി കടിക്കുമ്പോൾ വിരലും നഖവും ചേരുന്ന മാർദ്ദവമായ ഭാഗത്തു വീക്കവും വേദനയും ഉണ്ടാകുന്നു. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ടാകുന്നു. നഖം കടിക്കുമ്പോൾ ആഗ്രചർമ്മവും മുറിയുന്നു. ഇതിനിടയിലേക്ക് ഉമിനീര് ഇറങ്ങുന്നു. ഇത് അണുബാധയ്ക്കു കാരണമാകുന്നു. അണുബാധ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നു. നഖം കടി ഒഴിവാക്കുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി.

2. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍
നഖം കടി വയറിനുണ്ടാകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. വയറിന് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. നഖം കടിക്കുന്നതു വയർ വേദനയ്ക്ക് കാരണമാകുന്നു. കടിക്കുന്ന നഖം ഉള്ളിൽ പോകുന്നത് നഖം വയറിൽ അടിഞ്ഞു കൂടുന്നതിനും അതുവഴി ഉദര സംബന്ധമായ ഗുരുതര രോഗങ്ങൾക്കും കാരണമാകുന്നു. നഖത്തിനടിയിൽ അഴുക്കും അത് വഴി ബാക്ടീരിയയും ശരീരത്തിൽ പ്രവേശിക്കുന്നു ഇതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.

3. നഖത്തിൽ വൈകല്യങ്ങള്‍
നഖം കടിക്കുമ്പോൾ നഖം പൊട്ടുന്നു. രൂപത്തിലും മാറ്റം ഉണ്ടാകുന്നു. സ്ഥിരമായ നഖം കടി നഖത്തിൽ പുറത്തുള്ള പാളിയായ മാട്രിക്സിനു ക്ഷതം ഏൽപ്പിക്കും. ഇവയുണ്ടാകുന്ന ക്ഷതം നഖത്തിന്റെ ആരോഗ്യവും നശിക്കുന്നു. നഖം പൊട്ടി പോകാനും കാരണമാകുന്നു. നഖം കടി ഒഴിവാക്കുകയല്ലാതെ വേറെ പോംവഴി ഒന്നും തന്നെയില്ല.

4. വായ്നാറ്റം
ഒരു വ്യക്തിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്നാണ് വായ്നാറ്റം. നഖം കടി വായ്നാറ്റത്തിന്റെ ഒരു പ്രധാന കാരണമാണ്. വായ്നാറ്റം വർധിക്കുമ്പോൾ ഉമിനീരിലൂടെ ബാക്ടീരിയ വർധിക്കുകയും അത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും.

5. പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യവും നഖം കടിയുമായി വളരെ ബന്ധമുണ്ട്. നഖം കടി പല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.
പല്ലിനും മോണയ്ക്കും കേടുപാടുകൾ ഉണ്ടാകുന്നു. മോണയിൽ മുറിവ് ഉണ്ടാകുന്നു. ഈ മുറിവ് ഇൻഫെക്ഷനു കാരണമാകുന്നു. മാത്രമല്ല സ്ഥിരമായ നഖം കടി വളഞ്ഞ പല്ലുകൾ ഉണ്ടാകുന്നതിനുള്ള കാരണമാണ്.

6. നെയില്‍ പോളിഷ്
നെയില്‍ പോളിഷ് ഇടുന്നതു നഖത്തിന്റെ ഭംഗി കൂട്ടുന്നു. നെയിൽ പോളിഷ് ഇട്ട് നഖം കടിക്കുമ്പോൾ ഈ നെയിൽ പോളിഷ് ഉള്ളിലേക്ക് പോകുന്നു. ഇത് വിഷാംശം അടങ്ങിയവയാണ്. ധാരാളം കെമിക്കൽ കൊണ്ടാണ് നെയിൽ പോളിഷ് നിർമ്മിക്കുന്നത്. നെയിൽ പോളിഷ് നഖം കടിക്കുന്നതിലൂടെ ഉള്ളിൽ പോകുകയും അത് വഴി വയർ വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. നഖം കടി ഒഴിവാക്കുക എന്നതാണ് ഈ പ്രശ്നങ്ങൾക്കുള്ള ഏക പോംവഴി.

·
[yuzo_related]

Comments


Related Articles & Comments