മലയാളം ഇ മാഗസിൻ.കോം

ഈ 5 കാര്യങ്ങളാണ്‌ ഒരു ലെസ്ബിയൻ അല്ലെങ്കിൽ ഗേ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ!

സുപ്രീം കോടതിയുടെ ചരിത്രവിധികളിൽ ഒന്ന് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു സ്വവര്‍ഗ്ഗരതി ക്രിമിനൽ കുറ്റകരമല്ലെന്നുള്ള വിധി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. രണ്ടുപേരുടെയും സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് കോടതി നിയമ വിധേയമാക്കിയത്.

ഇത്കൊണ്ട് ആശ്വാസം ലഭിച്ച കുറെ അധികം ആളുകൾ സമൂഹത്തിൽ ഉണ്ട്. എന്താണ് സ്വവർഗ്ഗാനുരാഗം? എന്ത് കൊണ്ടാണ് ഇതിനെ ആളുകൾ പ്രതികൂലിക്കുന്നത് എന്ന് നോക്കം.

എന്താണ് സ്വവർഗ്ഗാനുരാഗം?
സ്വന്തം ലിംഗത്തിൽ പെട്ട ആളിനോട് തോന്നുന്ന സ്നേഹം, ലൈംഗിക താല്പര്യങ്ങളാണ് സ്വവർഗാനുരാഗം. സ്വന്തം ലിംഗവുമായി ലൈംഗിക താല്പര്യം ഉണ്ടാകുന്നത് വളരെ കുറച്ചു ആളുകളിൽ ആയിരിക്കും. അത് ഒരു രോഗമായിട്ടാണ് മറ്റുള്ളവർ കണക്കാക്കുന്നത്. ഒരിക്കലും അവരുടെ അവസ്ഥ മനസ്സിലാക്കാൻ അവർ ശ്രമിക്കാറില്ല. സാധിക്കാറില്ല എന്നതാണ് സത്യം.

\"\"

എന്തോ വലിയ മഹാപരാധം എന്നുള്ള തോന്നൽ തന്നെയാണ് ഇത്തരക്കാരെ അംഗീകരിക്കാൻ മടിക്കുന്നതും ഈ വിധിയെ എതിർക്കുന്നതിനും പിന്നിൽ. രണ്ടാമത്തെ കാര്യം ഇത് ആരോഗ്യപരമാണോ എന്നുള്ള സംശയം ആണ്. സ്വവർഗ്ഗാനുരാഗം കുറ്റകരമല്ല പക്ഷെ ഇതിനു ചില ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട്. എന്തൊക്കെ പ്രശ്നങ്ങൾ ആണ് അവ ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നത് നല്ലതാണ്.

1. മാനസിക പ്രശ്‌നങ്ങള്‍
സ്വവര്‍ഗ്ഗാനുരാഗികൾക്ക് ഉണ്ടാകുന്ന ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ് മാനസിക പ്രശനങ്ങൾ. സമൂഹത്തിൽ നിന്ന് നേരിടുന്ന അവഗണന തന്നെയാണ് മാനസിക പ്രശ്നത്തിനുള്ള പ്രധാന കാരണം എന്ന് പറയാം. സ്വവര്‍ഗ്ഗാനുരാഗം ക്രിമനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെങ്കിലും ഇത് അംഗീകരിക്കാൻ സമൂഹം ഇപ്പോഴും തയ്യാറല്ല. ഇവരെ സമൂഹം മാറ്റി നിര്ത്തുന്നു. വിദേശത്തു ഇതൊന്നും വല്യ കാര്യമല്ല എന്നുള്ളത് കൊണ്ട് വിദേശത്തു താമസിക്കാൻ നിർബന്ധിതരാകുന്നു.

\"\"

2. വിഷാദരോഗം
വിഷാദരോഗം ആരിലും വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു വിഷാദരോഗം കൂടുതൽ ആയിരിക്കും. അതിന്റെ പ്രധാന കാരണം തനിക്ക് ഇഷ്ടപെട്ട പങ്കാളിയോട് കൂടെ ജീവിക്കാൻ സാധിക്കാത്തത് തന്നെയാണ്. സമൂഹത്തിന്റെ കണ്ണിൽ ഇവർ പലപ്പോഴും അപഹാസ്യർ ആകുന്നു. ഇതൊക്കെ വിഷാദ രോഗത്തിന് കാരണമാകുന്നു. ഇത് തിരിച്ചറിഞ്ഞു ചികിത്സ നൽകിയില്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകും. ഇത് ഡിപ്രഷൻ ഉണ്ടാക്കുന്നു. അതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.

3. ലൈംഗിക രോഗങ്ങളും കാൻസറും.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പല രോഗങ്ങൾക്കും കാരണമാകുന്നു. സ്വവർഗ്ഗരതിക്കാർക്ക് പലപ്പോഴും പല പങ്കാളികൾ ഉണ്ടാകും. അത് കൊണ്ട് തന്നെ പലപ്പോഴും ഇന്‍ഫെക്ഷന്‍, ഹെര്‍പിസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നു. ഇത്തരക്കാർക്കു എയിഡ്സ് പോലും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

സ്വവർഗ്ഗരാതിക്കാർക്ക് ഉണ്ടാകുന്ന മറ്റൊരു രോഗമാണ് മലദ്വാരത്തിലെ കാൻസർ. ഇതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം കൊണ്ട് ഉണ്ടാകുന്നവ തന്നെ. എപ്പോളും വൃത്തിയായി ഇരിക്കാൻ ശ്രദ്ധിക്കണം. സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഒരു പങ്കാളിയിൽ മാത്രം ബന്ധം പുലർത്തുന്നതും ഈ രോഗങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും.

4. കരൾ, വൻ കുടൽ രോഗങ്ങൾ
കരൾ രോഗങ്ങൾ സ്വവര്‍ഗ്ഗാനുരാഗിൾക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ല. ഈ രോഗത്തിന്റെ സാധ്യത അവരിൽ കൂടുതൽ ആയിരിക്കും എന്ന് മാത്രം. സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നുള്ളത് തന്നെയാണ് പ്രധാന കാര്യം. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി എന്ന അസുഖം സ്വവര്‍ഗ്ഗാനുരാഗികൾക്ക് വളരെ കൂടുതൽ ആണ്. രക്തം, സ്രവം എന്നിവയിലൂടെ ഇവ പകരാനുള്ള സാധ്യത കൂടുതൽ ആണ്. സുരക്ഷിതമല്ലാത്ത സെക്സ് കൊണ്ട് വൻ കുടലിനും അസുഖം ഉണ്ടാകുന്നു. ഈ രോഗങ്ങൾ ജീവനുപോലും ഭീഷണി ആകുന്നവയാണ്.

\"\"

5. ഉത്കണ്ഠ
സ്വവര്‍ഗ്ഗാനുരാഗികൾക്ക് ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ് ഉത്കണ്ഠ. ലൈംഗിക രോഗങ്ങൾ, ആരോഗ്യ മാനസിക പ്രശ്നങ്ങൾ എന്നിവ ഇവരെ അലട്ടുന്നു. പല കാര്യങ്ങളേയും ആലോചിച്ചു ഉത്കണ്ഠ പെടുന്നത് ഇവരുടെ ശീലമാണ്. സ്വയം എവിടെയും സുരക്ഷിതർ അല്ല എന്ന ചിന്ത സമൂഹത്തിന്റെ മനോഭാവം ഇങ്ങനെ ഉള്ളവ ചിന്തിച്ചു അനാവശ്യമായ ഉത്കണ്ഠ എപ്പോഴും ഇവർക്കുണ്ടായിരിക്കും. സംശയം രോഗം ഇവരുടെ പ്രധാന പ്രശ്നമാണ്.

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉപയോക്കുക, ഇപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക. കോണ്ടം ഉപയോഗിക്കുക.ഇങ്ങനെ ഒക്കെ ചെയ്യുന്നത് പകർച്ചവ്യാധികൾ ഒരു പരിധിവരെ തടയാൻ കഴിയും. മുൻകരുതൽ ഇല്ലെങ്കിൽ ഇവ ആരോഗ്യത്തെ നശിപ്പിക്കുന്നു. സൂക്ഷിച്ചില്ലെങ്കിൽ വളരെ അപകടകരവുമാണ്..

Avatar

Staff Reporter