മലയാളം ഇ മാഗസിൻ.കോം

30-35 വയസ്‌ കഴിഞ്ഞ ആണുങ്ങളേ സൂക്ഷിച്ചോളൂ നിങ്ങൾക്ക്‌ ഇപ്പോൾ വരാൻ സാധ്യതയുള്ള 5 രോഗങ്ങൾ ഇവയാണ്‌

ഓരോ പിറന്നാളും ഒരു ഓർമ്മപ്പെടുത്തലാണ്‌, പ്രായമാകുന്നു എന്നതിന്റെ മാത്രമല്ല ചില രോഗങ്ങൾ വരാനുള്ള സാധ്യത കൂടുകയാണ്‌ എന്നതിന്റെയും. മാറിയ കാലത്തെ ജീവിത ശൈലിയും മറ്റും ആളുകളെ വേഗം രോഗികളാക്കി മാറ്റുകയാണ്‌. മുൻപത്തെ പോലെയല്ല 30-35 കഴിയുമ്പോഴേക്കും പുരുഷന്മാരിലും ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടു തുടങ്ങുന്നുണ്ട്‌. അത്തരത്തിൽ പുരുഷന്മാരിൽ കൂടുതലായി കണ്ടു വരുന്ന ചില രോഗ ലക്ഷണങ്ങൾ ഇവയാണ്‌.

1. പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത
പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യതയും 30 വയസ് കഴിഞ്ഞ പുരുഷന്മാരില്‍ കൂടുതലാണ്. കൂടെക്കൂടെ ടോയ്‌ലറ്റിൽ പോകാന്‍ തോന്നുക, മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന തോന്നുക, രക്തം കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

2. അമിതവണ്ണം
അമിതമായി ജംഗ്‌ ഫുഡ്‌ കഴിയ്ക്കുന്നത് പൊണ്ണത്തടിയ്ക്ക് ഇടയാക്കും. സ്ഥിരമായി വ്യായാമം ചെയ്തില്ല എങ്കില്‍ മെറ്റബോളിസം മന്ദഗതിയിലാവുകയും അത് അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കുക.

3. കഷണ്ടി / മുടി കൊഴിച്ചിൽ
ഇരുപതുകളില്‍ നേരിയതോതില്‍ കഷണ്ടി ഉള്ളവര്‍ക്ക് 30 നു ശേഷം അത് വര്‍ദ്ധിക്കാം. നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും ഇതിന് പിന്നിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രോട്ടീൻ, കാൽസ്യം, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക, സമ്മർദ്ദം കുറയ്ക്കുക, കൃത്യസമയത്ത് ഉറങ്ങുന്നത് ശീലമാക്കുക.

4. എല്ലുകൾ ദുർബലമാകും
30 വയസ് കഴിയുന്നതോടെ എല്ലുകള്‍ ദുർബലമാകാൻ തുടങ്ങുന്നു. എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കാൽസ്യം അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിയ്ക്കാനും ശ്രദ്ധിക്കണം. ദിവസവും 1 കപ്പ് പാൽ കുടിക്കുക. പച്ചക്കറികള്‍ ധാരാളമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

5. ഹൃദ്രോഗം
30 വയസ് കഴിയുന്നതോടെ പുരുഷന്മാർക്ക് ഹൃദയ പ്രശ്നങ്ങൾ വർദ്ധിക്കും. ചിട്ടയില്ലാത്ത ഭക്ഷണക്രമം കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കും. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ വ്യായാമവും ആവശ്യമാണ്.

ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധയും പതിവായി വ്യായാമവും ചെയ്യേണ്ടത് പ്രധാനമാണ്. അതായത് മികച്ച ആരോഗ്യത്തിന് ചിട്ടയായ ജീവിതക്രമം അനിവാര്യമാണ് എന്ന് സാരം.

ALSO, WATCH THIS VIDEO

Avatar

Staff Reporter