മലയാളം ഇ മാഗസിൻ.കോം

പാലിൽ മഞ്ഞൽ ചേർത്ത്‌ കുടിച്ചാൽ കിട്ടുന്ന ഈ 15 അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാമോ?

മഞ്ഞളും പാലും
മഞ്ഞളിലും പാലിലും പ്രകൃതിദത്തമായ അണുനാശക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്‌. ഈ രണ്ട്‌ പ്രകൃതി ദത്ത വിഭവങ്ങളും നിങ്ങളുടെ നിത്യ ഭക്ഷണക്രമത്തിൽ ഉൾക്കൊള്ളിയ്ക്കുന്നതിലൂടെ അസുഖങ്ങളിൽ നിന്നും മറ്റ്‌ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷണം ലഭിയ്ക്കുന്നു. മഞ്ഞൾ പാലിനൊപ്പം ചേരുമ്പോൾ അത്‌ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്ക്‌ പരിഹാരമാകുന്നു. പ്രകൃത്യായുണ്ടാകുന്ന പകർച്ചവ്യാധികളേയും മറ്റ്‌ അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള ശക്തി ഇതിനുണ്ട്‌, പല രോഗാണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിയ്ക്കുന്നു.

മഞ്ഞളും പാലും ഒരുമിച്ച്‌ ചേർത്ത്‌ തയ്യാറാക്കാവുന്ന ഔഷധ പാനീയം തയ്യാറാക്കുന്ന വിധം
ഒരിഞ്ച്‌ നീളത്തിലുള്ള ഒരു കഷ്ണം പച്ച മഞ്ഞൾ, കിട്ടിയില്ലെങ്കിൽ 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, 150 ml അല്ലെങ്കിൽ ഒരു ഗ്ലാസ്സ്‌ പാൽ ഇവരണ്ടും ഒരുമിച്ച്‌ ചേർത്ത്‌ 15 മിനിട്ട്‌ തിളയ്പ്പിയ്ക്കുക. ശേഷം പാൽ അരിച്ചെടുക്കുക, മഞ്ഞൾ കഷ്ണം മാറ്റുക, തണുപ്പിച്ച ശേഷം കുടിയ്ക്കുക.

മഞ്ഞൾ പാലിന്റെ ഗുണങ്ങൾ, പ്രയോജനങ്ങൾ
1. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക്‌
മഞ്ഞൾ ചേർത്തപാൽ സൂക്ഷ്മാണുക്കളെ നശിച്ച്‌ 150 ഓളം പകർച്ചവ്യാധികളെ തടയുന്നു. ഇത്‌ ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളൊഴിവാക്കുന്നതിൽ ഫലപ്രദമാണ്. മഞ്ഞൾ ചേർത്ത പാൽ കഴിച്ച്‌ അതിന്റെ ഗുണങ്ങൾ നിങ്ങളുടെ ശരീരം ആഗിരണം ചെയ്ത്‌ കഴിയുമ്പോൾ തന്നെ അതിന്റെ ഫലം നിങ്ങൾക്ക്‌ ലഭ്യമാകും, ഇത്‌ നിങ്ങളുടെ ശ്വാസകോശത്തിലെ കഫക്കെട്ടിനെ ഒഴിവാക്കി വളരെ വേഗം ആശ്വാസം പകരുന്നു. ആസ്മ കൂടാതെ ശ്വാസനാളം സംബന്ധമായ അസുഖങ്ങളെ ഫലപ്രദമായി നിയന്ത്രിയ്ക്കാനുള്ള കഴിവ്‌ ഇതിനുണ്ട്‌.

2. ക്യാൻസർ
ഇത്‌, ബ്രെസ്റ്റ്‌, സ്കിൻ, കരൾ, പ്രോസ്ട്രേറ്റ്‌ കൂടാതെ കുടലിലെ ക്യാൻസർ എന്നിവയ്ക്ക്‌ പരിഹാരമാണ്. ഇതിൽ ക്യാൻസറിനെ പ്രതിരോധിയ്ക്കുന്ന ഘടകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്‌ DNAയെ നശിപ്പിയ്ക്കുന്ന ക്യാൻസർ സെല്ലുകളേയും കീമ തെറാപ്പിയുടെ പാർശ്വഫലങ്ങളെ ചെറുക്കുന്നു.

3. ദഹനപ്രശ്നങ്ങൾക്ക്‌
മഞ്ഞൾ ചേർന്ന പാൽ സന്ധിവാതം, അൾസർ എന്നിവയെ തടയുന്നു. ഇത്‌ പ്രകൃതിദത്ത ആസ്പരിൻ എന്നും പറയപ്പെടുന്നു, കാരണം തലവേദന, നീര്, മറ്റ്‌ അസ്ഥി സംബന്ധമായ വേദന എന്നിവയെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്‌.

4. ചുമ ജലദോഷം
ഈ പാനീയം ചുമ ജലദോഷം എന്നിവയെ പ്രതിരോധിയ്ക്കുന്നതിൽ ഫലപ്രദമായതാണ്, ഇതിന്റെ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ആണ് അതിന് സഹായിക്കുന്നത്‌. ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയിൽ നിന്ന് വളരെപ്പെട്ടെന്ന് തന്നെ ആശ്വാസം പകരുന്ന പനീയം ആണിത്‌.

5. സന്ധിവാതം
മഞ്ഞൾ ചേർന്ന പാൽ സന്ധിവാത ചികിത്സയ്ക്കും, ആമവാതത്തെ തുടർന്ന് ഉണ്ടാകുന്ന നീരിനെ പ്രതിരോധിയ്ക്കാനും ഉത്തമം ആണ്. ഇത്‌ സന്ധികൾക്കും മസിലുകൾക്കും അയവ്‌ നൽകി വേദന ഇല്ലാതാക്കുന്നു.

6. വിവിധ വേദനകൾ
മഞ്ഞളും പാലും ചേർന്ന ഈ സുവർണ്ണ പാനീയം ശാരീരികമായ പല വേദനകൾക്കും ഉത്തമ പരിഹാരം ആണ്. നട്ടെല്ല്, സന്ധികൾ എന്നിവയിലെ വേദന പാടെ ഇല്ലാതാക്കാൻ ഈ പാനീയം സ്ഥിരമായി കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും.

7. ആന്റി ഓക്സിഡന്റ്‌
മഞ്ഞളും പാലും ചേർന്ന free radicals നെ ചെറുത്ത്‌ നിർത്തുന്ന നല്ലൊരു ആന്റി ഓക്സിഡന്റ്‌ ആണ് എല്ലാത്തരത്തിലുമുള്ള വിഷാംശങ്ങളെയും ശരീരത്തിൽ ശരീരത്തിൽ നിന്നും പുറന്തള്ളാൻ ഈ പാനീയം ഉത്തമം തന്നെ.

8. രക്തം ശുദ്ധീകരിയ്ക്കൽ
ഇത്‌ മികച്ച ഒരു രക്തശുദ്ധീകരണിയും ക്ലെൻസറും ആണ്. ഇതിന് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനും രക്തത്തിന്റെ ചംക്രമണം വർദ്ധിപ്പിക്കനുമുള്ള കഴിവുണ്ട്‌. രക്തധമനികളിലെ മാലിന്യങ്ങളെ അലിയിച്ച്‌ രക്തയോട്ടം സുഗമവും സുരക്ഷിതവുമാക്കാൻ ഈ പാനീയം ഫലപ്രദമത്രേ.

9. കരളിനെ വിഷമുക്തമാക്കുന്നു
പ്രകൃതിജന്യമായ രീതിയിൽ കരൾ ശുദ്ധീകരിച്ച്‌ സംരക്ഷിക്കുന്നതിൽ മികച്ചതാണ് മഞ്ഞളും പാലും. രക്തത്തെ ശുദ്ധീകരിച്ച്‌ കരളിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു ഈ പാനീയം.

10. എല്ലുകളുടെ ആരോഗ്യം
മഞ്ഞൾ പാൽ കാത്സ്യത്തിന്റെ കലവറയാണ് അതുകൊണ്ട്‌ തന്നെ ഇത്‌ എല്ലുകളുടെ ബലത്തിനും അവയുടെ ആരോഗ്യകരമായ നിലനിൽപ്പിനും സഹായിക്കുന്നു. എല്ലിന്റെ തേയ്മാനം കുറച്ച്‌ ഓസ്റ്റിയോപെറോസ്സിസിൽ നിന്നും സംരക്ഷിയ്ക്കുന്നു.

11. ദഹനപ്രക്രിയ
ഇത്‌ വളരെ ഫലപ്രദമായ ആന്റി സ്പെപ്റ്റിക്‌ ആണ് ശരീരത്തിനുള്ളിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും. വയറിലെ അൾസറിനേയും കുടൽ വീക്കത്തേയും പ്രതിരോധിയ്ക്കുന്നു. ഇത്‌ ദഹനപ്രക്രിയ ത്വരിതപെടുത്തി അൾസർ, അതിസാരം, ദഹനക്കേട്‌ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.

12. ആർത്തവ സംബന്ധമായ വിഷമതകൾ
മഞ്ഞൽ പാലിൽ അടങ്ങിയിരിക്കുന്ന ഗുണപ്രദമായ ഘടകങ്ങൾ ആർത്തവ സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും സ്ത്രീകളെ സംരക്ഷിയ്ക്കുന്നു. ഗർഭവതികളായ സ്ത്രീകൾ മഞ്ഞൾ ചേർത്ത പാൽ കുടിയ്ക്കുന്നത്‌ പ്രസവം സുഗമമാക്കാനും ഗരഭാവസ്ഥയിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി പ്രസവും സുഖപ്രദവും, മറ്റ്‌ ഗർഭാശയം സംബന്ധിച്ച അസുഖങ്ങൾ ഇല്ലാതാകാനും സഹായിക്കുന്നു.

PLEASE WATCH THIS VIDEO ALSO

13. തൊലിപ്പുറത്തെ ബുദ്ധിമുട്ടുകൾ
പഴയകാലത്ത്‌ രാഞ്ജിമാർ മഞ്ഞളും പാലും ഉപയോഗിച്ച്‌ കുളിച്ചിരുന്നു, അത്‌ അവരുടെ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിച്ച്‌, ദുത്വമുള്ളതാക്കിയിരുന്നു. സ്ഥിരമായി മഞ്ഞൾ പാൽ കുടിയ്ക്കുന്നത്‌ ചർമ്മം കൂടുതൽ തിളക്കത്തോടെ നിലനിൽക്കാൻ സഹായിയ്ക്കുന്നു. ത്വക്കിലെ ചുവപ്പ്‌, മറ്റ്‌ ചർമ്മരോഗങ്ങളും ഇല്ലതാക്കാൻ ഒരു പഞ്ഞിയിൽ മഞ്ഞൾ പാൽ മിശ്രിതം മുക്കി നന്നായി ആ ഭാഗത്ത്‌ പുരട്ടി 15 മിനിട്ട്‌ കഴിഞ്ഞ്‌ കഴുകി കളഞ്ഞാൽ മതി. ഇങ്ങനെ ചെയ്യുന്നത്‌ ത്വക്ക്‌ കൂടുതൽ മൃദലവും തിളക്കവും ആരോഗ്യവും ഉള്ളതായി നിലനിൽക്കാൻ സഹായിയ്ക്കുന്നു. കരപ്പൻ, വട്ടച്ചൊറി എന്നിവ നിശ്ശേഷം ഇല്ലാതാകാൻ മഞ്ഞൾ പാൽ മിശ്രിതം ദിവസവും കുടിയ്ക്കുക

14. അമിത വണ്ണം ഇല്ലാതാക്കാൻ
മഞ്ഞൾ പാൽ അനാവശ്യ കൊഴുപ്പിനെ നശിപ്പിയ്ക്കുന്നു. ശരീരഭാരം വർദ്ധിക്കാതിരിക്കാൻ ഇത്‌ സഹായിക്കുന്നു.

15. ഉറക്കമില്ലായ്മ
ചെറു ചൂടുള്ള മഞ്ഞൾ പാൽ അമിനോ ആസിഡിന്റെ കലവറയാണ്, ഇതിൽ അടങ്ങിയിരിയ്ക്കുന്ന tryptophan എന്ന ഘടകം സമാധാനവും സ്വസ്ഥവുമായ ഉറക്കം സമ്മാനിയ്ക്കുന്നു.

Avatar

Gayathri Devi

Gayathri Devi | Executive Editor