മലയാളം ഇ മാഗസിൻ.കോം

മുളപ്പിച്ച വെളുത്തുള്ളിയുടെ ഈ 6 ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങൾ വെളുത്തുള്ളി മുളപ്പിച്ചേ ഉപയോഗിക്കൂ

ഭക്ഷ്യ വസ്തുക്കൾ എങ്ങനെ ഉപയോഗിക്കണമെന്ന് സത്യത്തിൽ നമുക്കൊന്നും ഇനിയും മനസിലായിട്ടില്ല എന്നു വേണം കരുതാൻ. നാം ആകെ മുളപ്പിച്ച്‌ ഉപയോഗിക്കുന്നത്‌ ചെറുപയർ മാത്രമാണ്. എന്നാൽ ഇപ്പോൾ ഗോതമ്പും മുളപ്പിച്ച്‌ അതിന്റെ പുല്ല്‌ ജൂസ്‌ അടിച്ച്‌ കുടിക്കാറുണ്ട്‌. അങ്ങനെ ചെയ്യുന്നതിലൂടെ ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അതേ സമയം ഉരുളക്കിഴങ്ങു പോലെയുള്ള കിഴങ്ങ്‌ വർഗ്ഗങ്ങൾ മുള വന്നവ ഉപയോഗിയ്ക്കാന്‍ പാടില്ലെന്നു പറയും.

വെളുത്തുള്ളി ഇല്ലാതെ അടുക്കളയിലെ പാചകം പൂർത്തിയാക്കാൻ കഴിയില്ല. വെളുത്തുള്ളി ഭക്ഷണവസ്തുക്കളില്‍ സ്വാദു വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറാന്‍ കൂടി സഹായിക്കുന്നവയാണ്. എന്നാല്‍ മുള്ച്ച, അതായത് പച്ച നിറത്തിലെ മുള വന്ന വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് കൂടുതല്‍ നല്ലതാണെന്നു പറയും. മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ:

1. ആന്റിഓക്‌സിഡന്റുകള്‍: മുള വന്ന വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന എന്‍സൈം ഉല്‍പാദനം ത്വരിതപ്പെടുത്തും. ഇത്തരം എന്‍സൈമുകള്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ തടയാന്‍ ഏറെ നല്ലതാണ്.

2. സ്‌ട്രോക്ക് തടയാന്‍ സഹായിക്കും: ഇതിലെ അജോയിന്‍, നൈട്രേറ്റുകള്‍ എന്നിവ രക്തം കട്ട പിടിയ്ക്കുന്നതു തടയുന്നതു വഴി സ്‌ട്രോക്ക് തടയാന്‍ സഹായിക്കും.

3. പ്രതിരോധശേഷി: ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് മുളപ്പിച്ച വെളുത്തുള്ളി ഏറെ നല്ലതാണ്. ചുമ, അണുബാധ, കോള്‍ജ് എന്നിവയ്‌ക്കെല്ലാം നല്ലൊന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി.

4. ചര്‍മത്തിന്: ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ചുളിവുകളും ചര്‍മം അയഞ്ഞു തൂങ്ങുന്നതുമെല്ലാം തടഞ്ഞ് ചര്‍മത്തിന് പ്രായക്കുറവു നല്‍കും.

5. ബാക്ടീരിയ, ഫംഗല്‍, വൈറല് ഇന്‍ഫെക്ഷനുകള്‍: ബാക്ടീരിയ, ഫംഗല്‍,വൈറല് ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.

6. ബിപി: രക്തപ്രവാഹത്തെ നിയന്ത്രിയ്ക്കുന്നതു വഴി ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

Avatar

Staff Reporter