മലയാളം ഇ മാഗസിൻ.കോം

ചോറ് വേവിക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുന്നതു കൊണ്ടുള്ള അതിശയിപ്പിക്കുന്ന ഗുണങ്ങൾ

ചോറ് ഇഷ്ടമല്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ പലവിധ അസുഖങ്ങള്‍ കാരണവും അവയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലക്കും മലയാളി ചോറിന്‍റെ അളവ് കുറയ്ക്കുകയാണ്‌. ചോറിലെ കൊഴുപ്പാണ് പലര്‍ക്കും പേടി. അത് പോലെ പ്രമേഹരോഗികള്‍ക്കും ചോറ് ഗ്ളൂക്കോസിന്‍റെ അളവ് കൂട്ടുമെന്ന കാരണത്താല്‍ പലപ്പോഴും ചോറ് ഉപേക്ഷിക്കേണ്ടി വരുന്നു.

എന്നാലിനി ചോറിലെ കൊഴുപ്പിനെയും ഗ്ളൂക്കോസിനെയും പേടിക്കാതെ ചോറ് കഴിക്കാം. അരി വയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ക്കു. ചോറിലെ കൊഴുപ്പിന്‍റെ പത്ത് മുതല്‍ അന്‍പത് ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് വഴി കഴിയും. ചോറിലെ ഗ്ളൂക്കോസിന്‍റെ തോത് കുറയ്ക്കാനും ഇത് വഴി സാധിക്കും.

ഇങ്ങനെ തയ്യാറാക്കുന്ന ചോറ് ഫ്രിഡ്ജില്‍ വച്ചതിന് ശേഷം പത്തോ പന്ത്രണ്ടോ മണിക്കൂറിന് ശേഷം ഉപയോഗിക്കുന്നത് കൂടുതല് ഗുണകരമാണ്. ഇതിങ്ങനെ ചെയ്യുമ്പോള്‍ ചോറിലെ കെമിക്കല്‍ കോമ്പോസിഷന്‍ ആരോഗ്യകരമായ രീതിയില്‍ വ്യത്യാസപ്പെടും.

വെളിച്ചെണ്ണയൊഴിച്ചു പാചകം ചെയ്ത ചോറ് ഫ്രീസറില്‍ കൂടി വയ്ക്കുമ്പോള്‍ പെട്ടെന്നു ദഹിയ്ക്കുന്ന അന്നജം പ്രതിരോധക അന്നജമായി മാറും. അതായത് കൊഴുപ്പ് ശരീരത്തില്‍ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്ക്കാന്‍ സഹായകമാകും.

ഈ രീതിയില്‍ തയ്യാറാക്കുന്ന ചോറ് തൈരു പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ ഗുണമാണ് നല്‍കുന്നത്. ഇത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തിന് വളരെ സഹായകമാണ്‌.

YOU MAY ALSO LIKE THIS VIDEO, ഫ്രൂട്ട്‌ മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക്‌ ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ്‌ പാലാരിവട്ടത്തെ ആ അത്ഭുത ടെറസ്‌ കൃഷി

Avatar

Staff Reporter